Malayali Live
Always Online, Always Live

ചുംബന വിവാദങ്ങൾ അവസാനിച്ചു; ഖുശ്‌ബു വീണ്ടും തിരിച്ചെത്തുന്നു..!!

4,129

തമിഴിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിൽ മുഴുവൻ വമ്പൻ ആരാധകർ ഉള്ള താരം ആണ് ഖുശ്‌ബു. തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് രണ്ടു വട്ടം നേടിയ ഖുശ്‌ബു എന്നാൽ ഗ്ലാമർ വേഷങ്ങളിൽ കൂടിയാണ് അറിയപ്പെടുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കയ്യൊപ്പു എന്ന ചിത്രത്തിൽ കൂടി കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം നേടിയിട്ടുമുണ്ട്.

എന്നാൽ അംഗീകാരങ്ങളെക്കാൾ കൂടുതൽ വിമർശനങ്ങൾ വാരിക്കൂട്ടിയ താരം കൂടിയാണ് ഖുശ്‌ബു സുന്ദർ. ഖുശ്‌ബു അവതാരക ആയി എത്തിയ പ്രോഗ്രാമിൽ അതിഥിയായി എത്തിയ മാധവനെ ചുംബിച്ചത് വലിയ വിവാദം ആയിരുന്നു. ഒരു പ്രമുഖ ചാനലിലെ സിംപ്ലി ഖുശ്‌ബു എന്ന പരിപാടിയിൽ ആണ് സംഭവം. ഇത് കൂടാതെ മറ്റൊരു പരിപാടിയായ നിഞ്ജങ്കൽ എന്ന ഷോയിൽ യുവാവിനെ ഷർട്ടിന് കുത്തിപ്പിടിച്ചു താരം ഏറെ വിവാദങ്ങൾ വാരിക്കൂട്ടിയിരുന്നു.

കോൺഗ്രസ് പാർട്ടിയിൽ കൂടി ഭാരവാഹിയായ താരത്തിൽ നിന്നും ഉള്ള ഇതരത്തിൽ മോശം സംഭാവങ്ങൾ പാർട്ടിക്ക് മോശം ആണെന്ന് അണികൾ പറയുന്നു. എന്നാൽ ഇപ്പോൾ വിവാദങ്ങൾക്ക് എല്ലാം അവധി നൽകി താരം വീണ്ടും ഒരു ഷോയിൽ കൂടി പങ്കെടുക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ലോക്ക് ഡൌൺ ടോക് വിത്ത് രവി എന്ന പരിപാടിയിൽ ആണ് താരം ഇതിനുള്ള സൂചന നൽകിയത്. ഒരു തെലുങ്ക് ചാനലിൽ ഡാൻസ് പരിപാടിയിൽ വിധികർത്താവ് ആയി ആണ് താരം എത്തുന്നത്.