കഴിഞ്ഞ ഒന്നരപതിറ്റാണ്ടിൽ ഏറെയായി അഭിനയ ലോകത്തിൽ നിറസാന്നിധ്യമായി നിൽക്കുന്ന മലയാള സിനിമയുടെ ചോക്കലേറ്റ് നായകൻ ആണ് കുഞ്ചാക്കോ ബോബൻ. 1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കൂടി ആണ് പ്രണയ നായകനായി ചാക്കോച്ചൻ അഭിനയ ലോകത്തേക്ക് എത്തുന്നത്.
എന്നാൽ താൻ ഒരിക്കലും ആഗ്രഹിച്ചു വന്നത് അല്ല എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. കാരണം ഒരു സിനിമ നായകനായി അരങ്ങേറാൻ ഉള്ള എല്ലാം ഉള്ള കുടുംബത്തിൽ ജനിച്ചിട്ട് ആണെങ്കിൽ കൂടിയും തന്റെ ജീവിതത്തിൽ ഒരിക്കലും സിനിമ എന്ന മോഹം ഉണ്ടായിട്ടില്ല. ഫാസിൽ സാർ തന്റെ പുത്തൻ ചിത്രത്തിലേക്ക് ഒരു പുതു മുഖ താരത്തിനെ തേടുമ്പോൾ അപ്രതീക്ഷിതമായി ആണ് താൻ എത്തുന്നതും കഥ പറഞ്ഞപ്പോൾ ഞാൻ നോ പറഞ്ഞു എന്നും ചാക്കോച്ചൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
എന്നാൽ ഒഡിഷനുപോയ തന്നെ നായകനായി ചാക്കോച്ചൻ ഫാസിൽ തിരഞ്ഞെടുക്കുക ആയിരുന്നു. ബാലതാരമായി അഭിനയിച്ച ശാലിനി മലയാളത്തിൽ നായികയായി അരങ്ങേറിയ ചിത്രം കൂടി ആയിരുന്നു അനിയത്തിപ്രാവ്. തുടർന്ന് 2005 വരെ അഭിനയ ലോകത്തിൽ പ്രണയ നായകനായി നിന്ന ചാക്കോച്ചൻ തന്റെ പരാജയങ്ങളും മുന്നിൽ കണ്ടു.
തുടർന്ന് 2005 വിവാഹം കഴിച്ച ചാക്കോച്ചൻ പൂർണമായും അഭിനയ ലോകത്തിൽ നിന്നും പിന്മാറി. എന്നാൽ രണ്ടു വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ കുഞ്ചാക്കോ പുതിയ ശ്രേണിയിൽ ഉള്ള ചിത്രങ്ങൾ ചെയ്തു തുടങ്ങി. എന്നാൽ അഭിനയവും അതോടൊപ്പം അസാമാന്യ മെയിവഴക്കം ഉള്ള ഡാൻസും ചെയ്യുന്ന ചാക്കോച്ചന്റെ ഇഷ്ട വിനോദം ബാഡ്മിന്റൺ കളിയാണ്.
എന്നാൽ എല്ലാം വഴങ്ങുന്ന തനിക്ക് ഒരു പാട്ട് പാടാൻ മാത്രം കഴിയില്ല എന്നും ആരേലും പാട്ട് പാടാൻ നിർബന്ധിച്ചാൽ എന്ന് ഫഹദും നിവിനും പാട്ടു പാടുന്നുവോ അതിന്റെ അടുത്ത ദിവസം താനും പാട്ടുകൾ പാടും എന്നാണ് ചാക്കോച്ചൻ തമാശയായി പറയുന്നത്.