Malayali Live
Always Online, Always Live

കുടുംബ വിളക്കിൽ സുമിത്രയുടെ മകൻ പ്രതീഷ് യഥാർത്ഥത്തിൽ ആരാണെന്ന് അറിയാമോ; നൂബിൻ ജോണിയുടെ വിശേഷങ്ങൾ ഇങ്ങനെ..!!

7,292

ജനപ്രിയ സീരിയലുകൾ ഏറ്റവും കൂടുതൽ മലയാളത്തിൽ കൊണ്ട് വരുന്നത് ഏഷ്യാനെറ്റ് ആണ്. പ്രേക്ഷകർ ഒന്നടങ്കം ആകാംഷയുടെ ഇരിക്കുന്ന സീരിയലുകൾ തുടങ്ങി കണ്ണീർ സീരിയലുകൾ വരെ ഉണ്ട് ഏഷ്യാനെറ്റിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ തരംഗമായി നിൽക്കുന്ന സീരിയൽ ആണ് കുടുംബ വിളക്ക്.

സിനിമയിൽ വമ്പൻ വിജയനായികായിരുന്ന മോഹൻലാലിൻറെ നായിക ആയി അഭിനയ ലോകത്തിൽ എത്തിയ മീര വാസുദേവ് ആണ് കുടുംബവിളക്കിൽ നായികയായി എത്തുന്നത്. കെ കെ മേനോൻ ആണ് മീര വാസുദേവിന്റെ ഭർത്താവ് സിദ്ധാർത്ഥിന്റെ വേഷത്തിൽ എത്തുന്നത്. മീര വാസുദേവ് സുമിത്ര എന്ന കഥാപാത്രം ആയി ആണ് എത്തുന്നത്.

മോഡേൺ ഭർത്താവിന്റെ നാടൻ ഭാര്യയായി എത്തുന്ന സുമിത്രക്ക് മൂന്നു മക്കൾ ആണ് ഉള്ളത്. അനിരുദ്ധ് , പ്രതീഷ് , ശീതൾ. അനിരുദ്ധ് ആയി ആദ്യം വേഷം ചെയ്തത് സിനിമ താരം കൂടി ആയിരുന്ന ശ്രീജിത്ത് വിജയ് ആയിരുന്നു. എന്നാൽ ഇപ്പോൾ ആ വേഷം ചെയ്യുന്നത് ആനന്ദ് ആണ്. ശീതൾ ആയി എത്തുന്നത് അമൃതയും പ്രതീഷ് നൂബിൻ ജോണിയും ആണ്.

ആനന്ദും അമൃതയും നെഗറ്റീവ് വേഷത്തിൽ എത്തുമ്പോൾ അമ്മയോട് ഏറ്റവും അടുത്ത് നിൽക്കുന്ന വേഷം ആണ് നൂബിൻ ചെയ്യുന്നത്. സുമിത്ര എന്ന കുടുംബിനിയും വിവാഹം കഴിഞ്ഞു 25 വർഷങ്ങൾക്കു അപ്പുറം വിവാഹിതയായ മറ്റൊരു പെണ്ണിനെ കാമുകി ആയി വെക്കുന്ന ഭർത്താവ് ആയി ആണ് സിദ്ധാർഥ്. അച്ഛന്റെ സ്വഭാവം അനഗ്നെ ആണെങ്കിൽ കൂടിയും അച്ഛനെയും അച്ഛന്റെ കാമുകിയേയും പിന്തുണക്കുന്ന മക്കൾ ആണ് അനിരുദ്ധും ശീതളും.

Noobin johny

എന്നാൽ എന്തിനും ഏതിനും അമ്മക്കൊപ്പം നിൽക്കുന്ന മകൻ ആണ് പ്രതീഷ്. അതുകൊണ്ടു തന്നെ ഏറെ ആരാധകർ ഉണ്ട് പ്രതീഷിന്റെ വേഷം ചെയ്യുന്ന നൂബിൻ ജോണിക്ക്. ഇടുക്കി മൂന്നാറാണ് നൂബിൻ ജോണിയുടെ സ്വദേശം. അച്ഛൻ അമ്മ ചേട്ടൻ ചേട്ടത്തി തുടങ്ങിയവർ അടങ്ങുന്നതാണ് നോബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കും പിന്നാലെ കുടുംബവിളക്കിലേക്കും എത്തിയത്.

നേരത്തെ ശ്രീജിത്ത് വിജയിക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും താരം എത്തിയിരുന്നു. ഇടുക്കിയിൽ തന്നെയാണ് താരം പഠിച്ചു വളർന്നത്. യുവക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജുമെന്റ് സ്റ്റഡീസിലാണ് താരം പഠിച്ചത്. പിന്നീട് കർണാടക സ്റ്റേറ്റ് ലോ യൂണിവേഴിസിറ്റിയിൽ നിന്നും നിയമ പഠനവും താരം ചെയ്തിരുന്നു. ഒരു വക്കീൽ കൂടിയായ നൂബിൻ കുട്ടിമാണി സീരയലിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. പിന്നീട് തട്ടീംമുട്ടീം, സ്വാതി നക്ഷത്രം ചോതി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളിലും നൂബിൻ എത്തിയിട്ടുണ്ട്.

തന്റെ ജീവിതവും ആയി ഏറെ അടുത്ത് നിൽക്കുന്ന കഥാപാത്രം ആണ് പ്രതീഷ് എന്ന് നൂബിൻ ജോണി പറയുന്നു. തനിക്കു ഏറെ ഇഷ്ടം ഉള്ളത് അമ്മയോട് തന്നെ ആണെന്ന് നൂബിൻ പറയുന്നു. എന്നാൽ സീരിയലിൽ തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് അച്ഛന്റെ വേഷത്തിൽ എത്തുന്നത് കെ കെ മേനോൻ ആണെന്ന് നൂബിൻ പറയുന്നു. മോഡലിംഗ് ആയിരുന്നു തന്റെ ഇഷ്ടം എന്നാൽ എത്തിയത് അഭിനയ ലോകത്തിൽ ആയിരുന്നു. മോഡലിംഗ് രംഗത്ത് നിൽക്കുമ്പോൾ ആണ് വിദേശത്തു ജോലിക്കു പോയത്. തിരിച്ചു എത്തിയപ്പോൾ ആണ് പ്രതീഷ് അഭിനയിക്കാൻ അവസരം ലഭിച്ചത് എന്നും ഭാഗ്യ പരീക്ഷണമായിരുന്നു എങ്കിൽ കൂടിയും വിജയിക്കാൻ കഴിഞ്ഞു എന്നും നൂബിൻ ജോണി പറയുന്നു.