Malayali Live
Always Online, Always Live

ഇത് ചേരില്ല എന്ന് മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല; അമ്മ തിരക്കിലായതുകൊണ്ട് സംഭവിച്ചത്; സനുഷയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു..!!

5,812

ബാലതാരമായി അഭിനയ ലോകത്തിലേക്ക് എത്തിയ ആൾ ആണ് സനുഷ സന്തോഷ്. ദാദ സാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടി ആണ് സനുഷ സിനിമയിൽ എത്തുന്നത്. തുടർന്ന് കാഴ്ച , മാമ്പഴക്കാലം , മീശ മാധവൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. രണ്ടു വട്ടം മികച്ച ബാലതാരത്തിന് ഉള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ താരം കൂടി ആണ് സനുഷ.

തമിഴിൽ ആണ് നായിക ആയി അരങ്ങേറിയത് എങ്കിൽ കൂടിയും ശ്രദ്ധ നേടിയത് ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകനിൽ എത്തിയതോടെ ആയിരുന്നു. അലക്സ് പാണ്ട്യൻ എന്ന ചിത്രത്തിൽ കൂടി കാർത്തിക്കൊപ്പം അഭിനയിച്ചിട്ടുള്ള താരം കൂടി ആണ് സനുഷ. ഒരു മുറൈ വന്ത് പറത്തായ ആണ് അവസാനം അഭിനയിച്ച മലയാള സിനിമ.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് ആണ് വൈറൽ ആകുന്നത്. പോസ്റ്റ് ഇങ്ങനെ..

വിഷുവിന് വീട്ടിലായിരുന്നതിനാൽ സാരിയുടുത്ത് ചിത്രങ്ങളെടുക്കാൻ വല്ലാത്ത ആഗ്രഹം തോന്നുന്നത്. പക്ഷേ സാരിയൊക്കെ എവിടെയാണെന്നറിയാനാകില്ല കാരണം അത് അമ്മയുടെ വകുപ്പാണ്. അങ്ങനെ അമ്മ തിരക്കിലായിരിക്കുന്ന നേരം വലിയ ആ ആഗ്രഹ സഫലീകരണത്തിനായി അമ്മയുടെ പഴയസാരിയങ്ങ് അടിച്ചുമാറ്റി. അപ്പോഴാണ് ആ സാരിക്കിണങ്ങിയ ബ്ലൗസില്ലെന്നറിയുന്നത്.

അപ്പോൾ ഞാനൊരു ന്യൂജൻ ഗേളായി ടീ ഷർട്ട് തന്നെ അങ്ങ് ബ്ലൗസാക്കും. വിഷുവിന് ഒരു സാരിയുടുക്കണം പടം പിടിക്കണം അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇത്. ഈ ചൂട് സമയത്ത് ഈ നാടകമൊക്കെ കളിച്ചത് എന്തിനെന്നാൽ പ്രിയപ്പെട്ടവരേ നിങ്ങളോട് ഹാപ്പി വിഷു പറയാനാണ്. നിങ്ങൾക്ക് എല്ലാവർക്കും കുടുംബവുമൊത്ത് നല്ലൊരു വിഷു സദ്യയും പായസവും സന്തോഷ നിമിഷങ്ങളും ലഭിച്ചുവെന്ന് കരുതുന്നു.

വരുന്ന വർഷവും നമ്മളുടെ ഇതിലും മികച്ച ഒരു വേർഷൻ ഉണ്ടാവട്ടെയെന്ന് പ്രതീക്ഷിക്കാം, ഏറെ സ്നേഹവും സമാധാനവും സമൃദ്ധിയും സന്തോഷവുമൊക്കെയായി.. ഏറെ സ്നേഹത്തോടെ സാരിയിൽ സനു ബേബി. താരത്തിന്റെ പോസ്റ്റിൽ നിരവധി ആളുകൾ ആണ് കമെന്റ് ആയി എത്തിയത്.