Malayali Live
Always Online, Always Live

കാവ്യ മാധവനും ദിവ്യ ഉണ്ണിയും തന്റെ വേഷങ്ങൾ തട്ടിയെടുത്തതിനെ കുറിച്ച് കാവേരി വെളിപ്പെടുത്തുന്നു..!!

3,248

അമ്മാനം കിളി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ നടിയാണ് കാവേരി. തമിഴ് തെലുങ്ക് കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അവുനു വല്ലിടാരു ഇസ്ട പടാരു എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാർഡ് നേടി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സമുദിരം കബഡി കബഡി കാശി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൂടെ നടി ശ്രദ്ധ നേടിയത്.

എന്നാൽ തനിക്ക് ലഭിച്ച നിരവധി അവസരങ്ങൾ ദിവ്യ ഉണ്ണിയും കാവ്യ മാധവനും തട്ടിയെടുത്തു എന്ന് കാവേരി പറയുന്നു. മലയാളത്തില്‍ ഹിറ്റായ പല സിനിമകളിലും തന്നെ നായികയായി വിളിക്കുകയും അഡ്വാന്‍സ് വരെ നല്‍കിയ ശേഷം തന്നെ മാറ്റുകയും ആയിരുന്നുവെന്നു കാവേരി പറയുന്നു. ജയറാമിനെ നായകനാക്കി രാജസേനൻ ഒരുക്കിയ ചിത്രമായിരുന്നു കഥാനായകൻ.

ആ ചിത്രത്തിൽ ആദ്യം തീരുമാനിച്ചത് തന്നെ ആയിരുന്നു ചിത്രത്തിൽ അഭിനയിക്കുന്നതിന് തനിക്ക് അഡ്വാൻസ് തുകയും തന്നിരുന്നു എന്നാൽ അഭിനയിക്കാൻ എത്തിയപ്പോൾ ആ വേഷത്തിൽ ദിവ്യ ഉണ്ണി ആയിരുന്നു. അന്ന് താൻ ഏറെ കരഞ്ഞു എന്നും കാവേരി പറയുന്നു. തുടർന്ന് കൂടാതെ മോഹന്‍ലാല്‍ നായകനായ വര്‍ണപകിട്ടിലും ഇത് സംഭവിച്ചു. അഡ്വാന്‍സ് ലഭിച്ചു.

ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിഞ്ഞു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്. പിന്നീട് ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് തിരഞ്ഞെടുത്തു. അഡ്വാന്‍സ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്പ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന്. ആ ചിത്രത്തില്‍ ആരാണ് ഒതുക്കിയതെന്ന് അറിയില്ല. പിന്നെ സഹനടിയുടെ ലേബലിലേക്ക് ഒതുങ്ങിയെന്നും കാവേരി പറഞ്ഞു.