Malayali Live
Always Online, Always Live

മമ്മൂട്ടി ജെന്റിൽമാൻ എന്നാൽ മോഹൻലാലിന്റെ സ്വഭാവം ഇങ്ങനെ; തെന്നിന്ത്യൻ നായിക ഇന്ദ്രജയുടെ വാക്കുകൾ..!!

4,064

മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളുടെ നായിക ആയിരുന്ന താരം ആണ് ഇന്ദ്രജ. തമിഴിൽ ഉഴൈപ്പാളി എന്ന രജനികാന്ത് ചിത്രത്തിൽ ബാല താരം ആയി ആണ് ഇന്ദ്രജ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം വേഷം ചെയ്യാൻ അവസരം ലഭിച്ച താരം 1999 പുറത്തിറങ്ങിയ ഉസ്താദ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയിരുന്നു.

തുടർന്ന് എഫ് ഐ ആർ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി എത്തി. 2002 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ക്രോണിക്ക് ബാച്ചിലർ എന്ന ചിത്രത്തിലെ ഒരു നായിക ഇന്ദ്രജ ആയിരുന്നു. കൂടാതെ ജയറാമിനൊപ്പം മയിലാട്ടത്തിലും കലാഭവൻ മണിക്ക് ഒപ്പം ബെൻ ജോൺസണിലും ലോകനാഥൻ ഐ എ എസിലും താരം അഭിനയിച്ചു. കൂടാതെ നിരവധി മലയാളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

വിവാഹ ശേഷവും അഭിനയ ലോകത്തു തുടരുന്ന താരം ഇന്നും തെലുങ്ക് സിനിമകളിൽ സജീവം ആണ്. മലയാളത്തിൽ താൻ കൂടി അഭിനയ സൂപ്പർ സ്റ്റാറുകളുടെ സ്വഭാവത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ. താൻ ഒപ്പം അഭിനയിച്ചതിൽ സീരിയസ് നടൻ സുരേഷ് ഗോപിയാണ് എന്നാണ് താരം അഭിപ്രായപ്പെടുന്നത്.

മോഹൻലാൽ വളരെയേറെ സൗഹൃദപരമായ പെരുമാറ്റമാണ് ഉള്ളതെന്നും എന്നാൽ മമ്മൂട്ടി ഒരു ജെന്റിൽമാൻ ടൈപ്പാണെന്നും താരം പറയുന്നു. സിനിമയിൽ അഭിനയിക്കുമ്പോഴും കലാഭവൻ മണി ഇമോഷണൽ ടൈപ്പാണ് പക്ഷേ ജയറാം ഹ്യൂമർ പങ്കുവെക്കുന്ന വ്യക്തിയാണെന്നും താരം പറയുന്നു.