നടിമാർക്ക് വസ്ത്രം മാറാൻ കള്ളിമുണ്ട് പിടിച്ചു നിന്നിട്ടുണ്ട്; ഇനി താരങ്ങൾക്ക് പണം നൽകി മാത്രമേ സിനിമ എടുക്കൂ; ഭാവന സിനിമയിൽ ഉണ്ടാവില്ല; ഇടവേള ബാബു..!!
മലയാളം സിനിമ ആരാധകർക്ക് ആവേശം നൽകുന്ന പുത്തൻ വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മ വീണ്ടും ഒരു ട്വന്റി ട്വന്റി ചെയ്യാൻ ഉള്ള തയ്യാറടുപ്പിൽ ആണെന്ന് ആണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
ഈ റിപ്പോർട്ട് സ്ഥിരീകരിക്കുന്ന രീതിയിൽ ആണ് നടൻ ഇടവേള ബാബു നാനാ വീക്കിലിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഉദയ കൃഷ്ണ സിബി കെ തോമസ് എന്നിവരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത 20 ട്വന്റി റിലീസ് ചെയ്തത് 2008 ൽ ആയിരുന്നു. അതെ മാതൃകയിൽ മറ്റൊരു സിനിമ ചെയ്യാൻ ഉള്ള തീരുമാനത്തിൽ ആണ് താര സംഘടനയായ അമ്മ എന്ന് ഇടവേള ബാബു പറയുന്നു.
അമ്മ സെക്രട്ടറി കൂടി ആയ ഇടവേള ബാബു ഈ ചിത്രത്തിന്റെ പ്രാരംഭ ചർച്ചകൾ നടന്നു വരിക ആണെന്ന് പറയുന്നു. ഈ വർഷം അമ്മ നടത്തുന്ന ഒരു സ്റ്റേജ് ഷോ പ്ലാൻ ചെയ്തത് ആയിരുന്നു എങ്കിൽ കൂടിയും ഈ സാഹചര്യത്തിൽ അത് നടക്കാത്തത് കൊണ്ടാണ് സിനിമ എന്ന ആശയത്തിൽ എത്തിയത് എന്ന് ഇടവേള ബാബു പറയുന്നു. ഈ സാഹചര്യത്തിൽ ചെയ്യാൻ പറ്റിയ ഒരു സബ്ജറ്റ് സമർപ്പിക്കാൻ അമ്മ യോഗത്തിൽ ധാരണയായി.
ഇപ്പോഴിതാ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഇടവേള ബാബു സിനിമ ഉണ്ടാവും അതിൽ ഭാവന ഉണ്ടാകുമോ എന്നുള്ള ചോദ്യത്തിന് മറുപടി നൽകിയത്. ഭാവന നിലവിൽ അമ്മയിലെ അംഗമല്ല. അമ്മ നിർമ്മിക്കുന്ന ട്വന്റി ട്വന്റിയിൽ മികച്ച കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. മരിച്ച് പോയ ആളുകൾ തിരിച്ച് വരിലല്ലോ അത് പോലെയാണ് ഇക്കാര്യമെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്.
ഒരു കോടി വാങ്ങുന്നയാൾക്ക് 15 – 25 ലക്ഷം എങ്കിലും കൊടുക്കുകയുള്ളുവെന്നും ഇടവേള ബാബു പറഞ്ഞു. അമ്മ രൂപീകരിച്ച് 25 വർഷം തികയുകയാണ്. കൊച്ചിയിൽ സംഘടനക്കായി ഒരു ഓഫിസ് നിര്മ്മിക്കുണ്ട്. ഇതിന് കൂടിയാണ് സിനിമ ചെയ്യാം എന്ന ആലോചനയിലേക്ക് എത്തിയത്. അമ്മയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇപ്പോൾ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് ഒടിടി പ്ലാറ്റ് ഫോമിൽ വിൽക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മയിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന ആരോപണത്തെ ബാബു തള്ളിക്കളഞ്ഞു. അമ്മയിൽ നാനൂറിലധികം ആളുകളുണ്ടെന്നും സ്ത്രീ വിരുദ്ധത ഉണ്ടോയെന്ന് അവരിൽ ആരെങ്കിലും പറയട്ടെയെന്നും പറഞ്ഞ ബാബു സ്ത്രീകൾക്ക് വസ്ത്രം മാറാൻ തങ്ങൾ കള്ളിമുണ്ട് പിടിച്ച് നിന്ന കാലമുണ്ടായിരുന്നെന്നും വ്യക്തമാക്കി. ഡബ്ല്യുസിസിയുടെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അത് കുറച്ച് ആളുകൾ പറയുന്നതല്ലേയെന്നും നമ്മൾ അവരെ ബഹുമാനിച്ചില്ല എന്ന് ആരേലും പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അമ്മയുടെ ഭരണഘടനയിൽ മാറ്റം വരുത്തിയിരുന്നു. നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മൂന്ന് സ്ത്രീകൾ ആണെങ്കിൽ അത് നാലാക്കി മാറ്റിയിട്ടുണ്ട്. അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. മൂന്ന് സ്ത്രീകളെ തന്നെ നിലവിൽ കിട്ടാൻ പാടാണ്. പലരും ഇത്തരം സംഘടനാ കാര്യങ്ങൾക്ക് ഒന്നും വരുന്നില്ലെന്നും, കാര്യങ്ങൾ നടത്താൻ ആരുമില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.