വീട്ടിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ് ഈച്ചയുടെ ശല്യം. അടുക്കളയിൽ ആയാലും ഭക്ഷണം കഴിക്കുന്ന ടേബിളിൽ ആയാലും അല്ലെങ്കിൽ നമ്മൾ ചായ കുടിക്കുമ്പോൾ ഗ്ലാസിലും അടക്കം ഈച്ചയുടെ ശല്യം വല്ലാതെ ബുദ്ധിമുട്ട് ഉണ്ടാക്കും. അത്തരത്തിൽ ഉള്ള ശല്യം നിങ്ങൾക്ക് വളരെ പെട്ടന്ന് ഒഴിവാക്കാൻ സാധിക്കും. അതിനെ ഒഴുവാക്കാൻ രണ്ടു കാര്യങ്ങൾ ആണ് നമുക്ക് ചെയ്യാൻ കഴിയുന്നത്.
അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് പുൽത്തൈലം എടുത്ത് വെള്ളത്തിൽ ചേർത്ത ശേഷം തുണിവെച്ചു തുടച്ചാൽ ഈച്ച ശല്യം കുറയുന്നത് ആണ്. മറ്റൊരു രീതി എന്ന് പറയുന്നത് യൂക്കാലിപ്റ്റസ് എടുത്ത ശേഷം കുറച്ചു വെള്ളത്തിൽ ഒഴിച്ച് കലക്കുക. എന്നിട്ട് ആദ്യം നന്നായി തുടച്ച സ്ഥലത്ത് വെള്ളത്തിൽ കലക്കിയ ഈ ലായിനി വെച്ച് തുടച്ചാൽ ഈച്ച ശല്യം പൂർണ്ണമായും ഒഴുവാകുന്നത് ആണ്.