Malayali Live
Always Online, Always Live

ഓവർ ഗ്ലാമറസായി അഭിനയിച്ചതെന്ന് അവർ പറയുന്നത്; ആസ്വദിക്കും എന്നിട്ട് കുറ്റവും പറയും; പൊട്ടിത്തെറിച്ച് ഹണി റോസ്..!!

8,047

സംവിധായകൻ വിനയൻ കണ്ടെത്തിയ താരം ആണ് ഹണി റോസ്. ബോയ്ഫ്രണ്ട്‌ എന്ന ചിത്രത്തിൽ കൂടി മണികുട്ടന്റെ നായിക ആയി ആയിരുന്നു താരത്തിന്റെ അഭിനയ ലോകത്തേക്കുള്ള അരങ്ങേറ്റം. എന്നാൽ ജയസൂര്യക്ക് ഒപ്പം ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ എത്തിയതോടെ താരം ശ്രദ്ധ നേടുക ആയിരുന്നു.

ബോൾഡ് വേഷങ്ങൾ ഉം ശാലീന വേഷങ്ങളും ഒരുപോലെ ചെയ്യാൻ മികവ് ഉയ താരം കൂടി ആണ് ഹണി റോസ്. ഏതെങ്കിലും ഒരു തരത്തിൽ ഉള്ള വേഷങ്ങളിൽ മാത്രം ഒതുങ്ങി പോകുന്ന മലയാളി നടിമാരുടെ രീതികളിൽ നിന്നും ഒരേ സമയം എല്ലാ തരത്തിൽ ഉള്ള വേഷങ്ങളും തിരഞ്ഞെടുക്കുന്നത് ഹണി റോസിനെ വ്യത്യസ്ത ആക്കുന്നു. മമ്മൂട്ടി , മോഹൻലാൽ , ജയറാം , ദിലീപ് തുടങി മലയാളത്തിലെ യുവ താരം ബാലു വർഗീസിന്റെ വരെ നായികയായി ഹണി എത്തിയിട്ടുണ്ട്.

മലയാളത്തിൽ 2005 മുതൽ സജീവ സാന്നിധ്യം കൂടി ആണ് താരം. ഹണിറോസ് അഭിനയിച്ച ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും നേരിട്ട സിനിമയായിരുന്നു ചങ്ക്സ്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരു കോമഡി ചിത്രമായിരുന്നു ചങ്ക്സ്. ചിത്രത്തിൽ ഗ്ലാമറായിട്ടാണ് താരം എത്തിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചങ്ക്സ് എന്ന ചിത്രത്തെ കുറിച്ച് ഹണി പറഞ്ഞ വാക്കുകൾ ഇങ്ങനെ..

ഞാൻ ഇതുവരെ ചെയ്ത സിനിമകളെ പോലെയൊരു കഥയോ കഥാപാത്രമോ അല്ലായെന്ന് തോന്നിയപ്പോഴാണ് ചങ്ക്സ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. സിനിമ റിലീസ് കഴിഞ്ഞ് ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നു. ഞാൻ ഓവർ ഗ്ലാമറസായിട്ട് അഭിനയിച്ചുവെന്നാണ് ചിലർ പറഞ്ഞത്. എന്നെ വേദനിപ്പിക്കുന്ന ഒരുപാട് കമന്റുകൾ വന്നിരുന്നു. ചങ്ക്സിന് ശേഷം എന്നെ തേടിയെത്തിയ ഒരുപാട് അവസരങ്ങൾ ഞാൻ വേണ്ടായെന്ന് വച്ചു.

തീയേറ്ററിൽ നന്നായി ഓടിയ സിനിമയായിരുന്നു അത്. പക്ഷേ സമൂഹമാധ്യമങ്ങളിൽ കൂടുതലും നെഗറ്റീവ് കമന്റുകളായിരുന്നു. ഡയലോഗുകളിലെ കുഴപ്പം ഓവർ ഗ്ലാമർ. ഫാമിലി ഓഡിയൻസ് നന്നായി എൻജോയ് ചെയ്തുവെന്നാണ് ഞാൻ അറിഞ്ഞത്. മറ്റുഭാഷകളിൽ എത്ര ഗ്ലാമറസായാലും ഡയലോഗുകൾ ഉണ്ടായാലും മലയാളികൾക്ക് കുഴപ്പമില്ല. സിനിമ ആസ്വദിച്ചിട്ട് സോഷ്യൽ മീഡിയയിൽ കുറ്റം പറയുന്നവരാണെന്നും ഹണി പറഞ്ഞു.