Malayali Live
Always Online, Always Live

ഫിറോസ് കുന്നംപറമ്പിലിന്റെ കയ്യിലുള്ളത് വെറും 5500 രൂപ മാത്രം; ഭാര്യയുടെ കയ്യിൽ 1000 രൂപ; ആസ്തി വിവരങ്ങൾ പുറത്ത്..!!

3,184

കെ ടി ജലീനിനു എതിരെ തവനൂർ മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയും ചാരിറ്റി പ്രവർത്തകനുമായ ഫിറോസ് കുന്നംപറമ്പിലിന്റെ ആസ്തി വിവരങ്ങൾ പുറത്ത്. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൈവശം ഉള്ളത് 5500 രൂപ മാത്രം ആണ്.

എന്നാൽ സ്ഥാവര ജംഗമ വസ്തുക്കൾ അടക്കം 5258834 മതിപ്പ് വില ഉണ്ടെന്ന് പറയുന്നു. ഫെഡറൽ ബാങ്ക്​ ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത്​ ഇന്ത്യൻ ബാങ്കിൽ ൧൬ രൂപയും എച്ച്​.ഡി.എഫ്​.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്​. ഭാര്യയുടെ കൈവശം​ 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട്​ ആശ്രിതരുടെ ബാങ്ക്​ അക്കൗണ്ടുകളിലായി ൬൭ രൂപയുമാണുള്ളത്.

ഫിറോസ് കുന്നംപറമ്പിൽ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം 2028834 രൂപ ആണ് കൈവശം ആസ്തികളുടെ വിവരം. കമ്പോളത്തിൽ 295000 രൂപ വരുന്ന ഭൂമി ഫിറോസിന് സ്വന്തമായുണ്ട്. 2053 സ്വകയർ ഫീറ്റുള്ള ഫിറോസിന്റെ വീടിന് 31.5 ലക്ഷം രൂപയെങ്കിലും വില വരും.

ഇത് കൂടാതെ 80000 രൂപയുടെ മറ്റ് വസ്തുവകകളും ഫിറോസിന്റെ പേരിലുണ്ട്. വാഹനവായ്പയായി ഫിറോസ് 922671 രൂപ അടയ്ക്കാനുണ്ട്. ഫിറോസ് പത്താം ക്ലാസ് പാസായിട്ടില്ല. ആലത്തൂർ, ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനുകളിലായി രണ്ട് ക്രിമിനൽ കേസുകൾ ഫിറോസിന്റെ പേരിലുണ്ട്.