Malayali Live
Always Online, Always Live

സിഗരറ്റും വലിച്ചു മോഡേൺ ലുക്കിൽ ദുർഗ കൃഷ്ണ; നാടൻലുക്കിൽ ഗ്ലാമർ ലുക്കിലേക്ക് മാറിയപ്പോൾ..!!

3,990

സാരിയിലും ചുരിദാറിലും മാത്രം മലയാളി നായികമാരെ കാണുന്ന കാലം ഒക്കെ മാറി. ഇപ്പോൾ പുത്തൻ നായികമാരുടെ ഞെട്ടിക്കുന്ന മേക്കോവറുകളുടെ കാലം കൂടിയാണ്. അത്തരത്തിൽ ഉള്ള വമ്പൻ മേക്കോവർ ചിത്രവുമായി ആണ് ദുർഗ കൃഷ്ണ എത്തിയിരിക്കുന്നത്. വിമാനം എന്ന 2017 ഇറങ്ങിയ പൃഥ്വിരാജ് നായകനായ ചിത്രത്തിൽ നായികയായി എത്തിയ താരം ആണ് ദുർഗ കൃഷ്ണ.

തുടർന്ന് കഴിഞ്ഞ മൂന്നു വർഷത്തിൽ വളരെ കുറച്ചു അവസരങ്ങൾ മാത്രം ആണ് താരത്തെ തേടി എത്തിയത് എന്ന് വേണം പറയാൻ.. എന്നാൽ താരം ഏറെ ആഗ്രഹിച്ചത് പോലെ ജീത്തു ജോസഫ് ചിത്രം റാമിൽ മികച്ച ഒരു വേഷം കിട്ടി എങ്കിൽ കൂടിയും സിനിമ പാതി വഴിയിൽ നിന്ന് പോകുക ആയിരുന്നു. കൊറോണ എത്തിയതോടെ ഷൂട്ടിംഗ് നിലച്ചിരിക്കുകയാണ് ചിത്രത്തിന്റെ.

കടുത്ത മോഹൻലാൽ ആരാധിക ആയ ദുർഗയുടെ വലിയ ആഗ്രഹമായിരുന്നു മോഹൻലാലിന് ഒപ്പം ഉള്ള ചിത്രം. സിനിമ ഷൂട്ടിംഗ് പാതി വഴിയിൽ നിൽക്കുമ്പോൾ അഭിനേതാക്കൾ മിക്കവാറും മോഡലിംഗിന്റെ വഴിയേ ആണ്. നടിമാരായ സ്വാസിക, സാനിയ ഇയ്യപ്പൻ എന്നിവർ ഒക്കെ വ്യത്യസ്തമായ മേക്കോവറിൽ വന്നപ്പോൾ ഇപ്പോൾ ദുർഗ കൃഷ്ണയുടെ പുതിയ ലുക്ക് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിഗരറ്റും വലിച്ചു നിൽക്കുന്ന താരത്തിന്റെ ലുക്ക് ആണ് അടിപൊളി ആകുന്നത്.