Malayali Live
Always Online, Always Live

വിവാഹിതയാവാൻ ദുൽഖർ നിർബന്ധിച്ചിരുന്നു; നിത്യ മേനോൻ പറയുന്നു..!!

3,340

മലയാളത്തിലെ പ്രിയ താരജോഡികൾ ആണ് നിത്യ മേനോനും ദുൽഖർ സൽമാനും. 2012 ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കൂടി ആണ് ദുൽഖർ സൽമാൻ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം. ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും തിളക്കമാർന്ന വിജയങ്ങൾ നേടാൻ ഡി ക്യൂവിന് കഴിഞ്ഞു. ബാല താരം ആയി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് നിത്യ മേനോൻ.

തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു പ്രവേശിച്ച നിത്യാ മേനോൻ മികച്ച പ്രകടനം കാഴ്ച വച്ചു. തെലുങ്കിൽ മോഡലൈണ്ടി തമിഴിൽ 180 എന്നിവയായിരുന്നു അരങ്ങേറ്റ ചിത്രങ്ങൾ. തുടർന്ന് തെന്നിന്ത്യൻ ഭാഷയിലും അതോടൊപ്പം ബോളിവുഡ് സിനിമകളിലും താരം തന്റെ അഭിനയ വൈഭവം കാഴ്ച വെച്ചു. മലയാളത്തിലെ സൂപ്പർ താര ജോഡികൾ ആണ് നിത്യ മേനോനും ദുൽഖർ സൽമാനും. ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയങ്ങൾ ആയിരുന്നു. ബാംഗ്ലൂർ ഡേയിസ് , ഒകെ കണ്മണി , 100 ഡേയിസ് ഓഫ് ലവ് എന്നി എല്ലാം ഇരുവരും ഒന്നിച്ച ചിത്രങ്ങൾ ആണ്.

തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയ ദുൽഖർ തന്നെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു എന്ന് താരം പറയുന്നു. നിത്യയുടെ വാക്കുകള്‍.

‘ദുല്‍ഖർ സമ്പൂര്‍ണ്ണമായും ഒരു ഫാമിലി മാനാണ്. വിവാഹം എങ്ങനെയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. എന്നേയും വിവാഹം കഴിക്കാന്‍ ദുല്‍ഖര്‍ എപ്പോഴും നിര്‍ബന്ധിക്കാറുണ്ടായിരുന്നു’ ‘സിനിമയില്‍ ഞങ്ങളുടെ പൊരുത്തം എങ്ങനെയൊ സംഭവിച്ചതാണ്. അഭിനയിക്കുമ്പോള്‍ ഞങ്ങളതത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ ഇതെങ്ങനെ ഇത്ര നന്നായെന്ന് ഞങ്ങള്‍ ആലോചിക്കാറുണ്ട്?’ – നിത്യ കൂട്ടിച്ചേര്‍ത്തു.

ഒ.കെ കണ്‍മണിയിലാണ് തനിക്ക് ഏറെ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനായതെന്നും സംവിധായകന്‍ മണിരത്‌നത്തിന്റെ രീതികള്‍ തനിക്കേറെ ഇണങ്ങുന്നതായിരുന്നെന്നും അവർ പറഞ്ഞു.