Malayali Live
Always Online, Always Live

ബിഗ് ബോസ് വിജയി ദിൽഷ; മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി പെൺവിജയം; അങ്ങനെ റോബിൻ ഫാൻസിന്റെ കരുത്ത് ഒരിക്കൽ കൂടി ബ്ലേസ്ലിയും ആർമിയും അറിഞ്ഞു..!!

3,254

ഗ്രാൻഡ് ഫിനാലെയിലേക്ക് ടിക്കെറ്റ് ഫിനാലെ മത്സരങ്ങൾ ജയിച്ചു കയറി എത്തിയ ഒരാൾ. ബിഗ് ബോസ് സീസൺ നാലാം ഭാഗത്തിലെ ത്രികോണ പ്രണയത്തിലെ നായിക. തന്റെ പ്രിയ കൂട്ടുകാരൻ പോയപ്പോൾ അവനു വേണ്ടി ശബ്ദമുയർത്തിയ വ്യക്തി.

അങ്ങനെ പലപ്പോഴും തനിക്ക് വേണ്ടിയല്ലാതെ മാത്രം ശബ്ദമുയർത്തിയ ദിൽഷക്ക് ഇനി അഭിമാനത്തോടെ പറയാം താനാണ് ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ വിന്നർ എന്ന്. ചരിത്രത്തിൽ ഇടം നേടിയ വിജയം തന്നെയാണ് ദിൽഷ ഇത്തവണ ബിഗ് ബോസ്സിൽ കൂടി നേടിയത്. ദിൽഷയുടെയും അതിനൊപ്പം റോബിൻ ആർമിയും കൂടി ചേർന്നപ്പോൾ തകർക്കാൻ കഴിയാത്ത ശക്തിയായി ബിഗ് ബോസ്സിൽ ദിൽഷ മാറുക ആയിരുന്നു.

കൃത്യമായി ഗെയിം കളിക്കുന്നത് ആരായിരുന്നു എന്ന് ചോദിച്ചാൽ ദിൽഷ ആണെന്ന് വേണം പറയാം. ശക്തരാമായ മത്സരാർത്ഥികൾ ആയിരുന്നു ബിഗ് ബോസ് വീട്ടിൽ ബ്ലേസ്ലിയും അതുപോലെ തന്നെ റോബിനും അവർക്ക് നടുവിൽ നിൽക്കാൻ കഴിഞ്ഞത് തന്നെ ആയിരുന്നു ദിൽഷയുടെ വിജയവും. തനിക്ക് എതിരെ വന്ന ബിലെസ്ലിയുടെ ബാഡ് ടച്ചുകൾ വോട്ടാക്കി മാറ്റിയടുക്കാൻ ബിഗ് ബോസ് വീടിന്റെ പുറത്ത് റോബിനും ഫാൻസും ആർമിയും എല്ലാം ഉണ്ടായിരുന്നു എന്നുള്ളതാണ് യഥാർത്ഥ സത്യം.

കാലം തെളിയിക്കുന്ന തനിക്ക് വേണ്ടിയല്ല മറ്റുള്ളവർക്ക് വേണ്ടിയാണ് ശബ്ദം ഉയർത്തേണ്ടതെന്ന്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആർമികൾ ഉണ്ടായ ബിഗ് ബോസ് സീസൺ കൂടിയാണ് നാലാമത്തേത്. കഴിഞ്ഞ രണ്ടു വർഷങ്ങൾ നൂറുദിവസത്തിലേക്ക് എത്താൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും ഇത്തവണ ആദ്യ സീസൺ കഴിഞ്ഞു നാലാം സീസണിൽ എത്തുമ്പോൾ നൂറു ദിവസങ്ങൾ പിന്നിടുകയും ഗ്രാൻഡ് ഫിനാലെ നടക്കുകയും ചെയ്തിരുന്നു.

big boss malayalam season 4 blesslee riyas

ഏത് വിഷയത്തിലും തെറ്റുകൾ മുഖം നോക്കാതെ പറയാൻ കഴിഞ്ഞ ആൾ കൂടിയാണ് ദിൽഷ. കാരണം ബിഗ് ബോസ്സിൽ നിന്നും തന്റെ പ്രിയ സുഹൃത്ത് റോബിൻ പുറത്തേക്ക് പോകാൻ കാരണം ആയ റിയാസിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ച് ലക്ഷ്മി പ്രിയ എത്തിയപ്പോൾ അതിനെതിരെ ആദ്യം പ്രതികരണം നടത്തിയതും ദിൽഷ ആയിരുന്നു.

ബിഗ് ബോസ് വിജയി ആകാനുള്ള എല്ലാവിധ അവസരങ്ങളും ബ്ലേസ്ലിക്കുണ്ടായിട്ട് കൂടി അതെല്ലാം മറന്നുകൊണ്ട് ബ്ലേസ്‌ലി ദിൽഷക്ക് വേണ്ടി പലയിടത്തും തോറ്റുകൊടുത്തു എന്ന് തന്നെ വേണം എങ്കിൽ പറയാം.