മലയാളത്തിൽ ഒട്ടേറെ വിജയങ്ങൾ നേടിയിട്ടുള്ള താരങ്ങൾ ആണ് ദിലീപ് പൃഥ്വിരാജ് എന്നിവർ. മോഹൻലാൽ മമ്മൂട്ടി യുഗത്തിൽ ഇരുവർക്കും ശേഷം ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മലയാള നടൻമാർ ആണ് പൃഥ്വിരാജ് സുകുമാരനും ദിലീപും. വിജയപരാജയങ്ങൾ ഒട്ടേറെ ഉണ്ടായപ്പോൾ ഇരുവർക്കും കൃത്യമായ സ്ഥാനം മലയാളികൾ നൽകിയിട്ടുണ്ട്.
വിവാദ വിഷയങ്ങൾ ഉണ്ടായപ്പോൾ ദിലീപ് പ്രതി സ്ഥാനത്തിൽ വന്നപ്പോൾ നടിക്കൊപ്പം ആയിരുന്നു പൃഥ്വിരാജ് നിലയുറപ്പിച്ചത്. നടിക്കൊപ്പം പിന്തുണയായി ഒരു വിഭാഗം നടിമാർ മാത്രം ആയിരുന്നു ഉള്ളത്. അവർക്ക് പിന്തുണയായി നിന്ന ആൾ ആയിരുന്നു പൃഥ്വിരാജ്.
നിലപാടുകൾ ഉള്ള അല്ലെങ്കിൽ കൃത്യമായ നിലപാടുകൾ ഉള്ള നടനും സംവിധായകനും നിർമാതാവും ഒക്കെയാണ് പൃഥ്വിരാജ്. നടിയുമായി ഉള്ള വിഷയത്തിന് ശേഷം താരസംഘടനയായ അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കി ഇരിന്നു.
പിനീട് ദിലീപിനെ സംഘടനയിലേക്ക് തിരികെ കൊണ്ട് വരാൻ ഉള്ള ശക്തമായ തീരുമാനങ്ങൾ ഉണ്ടായപ്പോൾ അതിശക്തമായ എതിർപ്പുമായി റിമ കല്ലിങ്കൽ പാർവതി തിരുവോത്ത് രമ്യ നമ്പീശൻ അടക്കം ഉള്ള താരങ്ങൾ എത്തിയിരുന്നു. അവർക്ക് കൃത്യമായ പിന്തുണ ആണ് അന്ന് പൃഥ്വിരാജ് നൽകിയത്.
സത്യത്തിന്റെ ഭാഗത്താണ് താൻ എന്ന് ആയിരുന്നു പൃഥ്വിരാജ് പറഞ്ഞത്. തുടർന്ന് ദിലീപ് സംഘടനയിൽ പുറത്തേക്ക് പോകാൻ കാരണം അമ്മ സംഘടനയിൽ ഉള്ളവർ ഒരുമിച്ചു എടുത്ത തീരുമാനം ആണെന്ന് പൃഥ്വിരാജ് പ്രതികരണം നടത്തി ഇരുന്നു.
മലയാളത്തിൽ ഒട്ടേറെ താരങ്ങൾക്ക് ഒപ്പം അഭിനയ ആളുകൾ ആണ് ദിലീപ് പൃഥ്വിരാജ് എന്നിവർ. ഇരുവരും മോഹൻലാൽ മമ്മൂട്ടി എന്നിവർക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും ദിലീപ് പൃഥ്വിരാജ് എന്നിവർ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. എന്നാൽ പൃഥ്വിരാജ് സുകുമാരന്റെ സഹോദരനും നടനുമായ ഇന്ദ്രജിത് നിരവധി തവണ ദിലീപിനൊപ്പം ഒന്നിച്ചിട്ടും ഉണ്ട്.
ഒരിക്കൽ ദിലീപ് എന്ന ജനപ്രിയ നായകനൊപ്പം എന്തുകൊണ്ട് അഭിനയിക്കുന്നില്ല എന്ന ചോദ്യത്തിന് പൃഥ്വിരാജ് നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു. ദി വീക്ക് എന്ന വാരികക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ.
ദിലീപിനൊപ്പം ഇനി എന്നെങ്കിലും അഭിനയിക്കുമോ എന്ന ചോദ്യത്തിനു പൃഥ്വിരാജ് മറുപടി നൽകി ദിലീപേട്ടനൊപ്പം സിനിമ ചെയ്യാനുള്ള ഒരു ഓഫറും ഇതുവരേയും തനിക്ക് ലഭിച്ചിട്ടില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അപ്പോൾ അതിനെക്കുറിച്ച് ആലോചിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു.