Malayali Live
Always Online, Always Live

പണവും വരില്ല കടവും തീരില്ല ചൂല് ഈ ദിക്കിലാണെങ്കിൽ; ചൂല് സ്ഥാനം തെറ്റിയാൽ കുടുംബം മുടിയും..!!

3,809

വീട്ടിലെ ഓരോ വസ്തുക്കളും സൂക്ഷിക്കുന്നതിന് വാസ്തു ശാസ്‌ത്രപരമായി ഓരോ സ്ഥാനങ്ങൾ ഉണ്ട്. സ്ഥാനം തേടിയാണ് ഇവയിൽ പലതും ഇരിക്കുന്നത് എങ്കിൽ വീട്ടിൽ ധന നഷ്ടം , സ്വസ്ഥത കുറവ് , കുടുംബ കലഹം , അതുപോലെ അപകടങ്ങൾ എന്നിവ ഒക്കെ ഉണ്ടാവും എന്ന് വാസ്തു ശാസ്ത്ര പ്രകാരം പറയുന്നു.

ഇതുപോലെ സാധനങ്ങൾ വസ്തുക്കൾ എന്നിവ വെക്കുന്നത് ചിലപ്പോൾ നമ്മൾ നിസാരമായി കരുതും എങ്കിൽ കൂടിയും അനന്തരഫലങ്ങൾ വലുത് തന്നെ ആയിരിക്കും. വീട്ടിൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചൂല് ഇതുപോലെ വളരെ അധികം പ്രാധാന്യമുള്ള ഒന്നാണ്. പലരും ഇതിനെ അത്രത്തോളം ഗൗരവത്തിൽ കാണാറില്ല. എന്നാൽ ഈ മനോവിധിയെ മാറ്റാൻ സമയമായി എന്ന് തന്നെ കരുതിക്കോളൂ.

കാരണം ചൂലിന്റെ സ്ഥാനം സാമ്പത്തികമായി ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാക്കും. ചൂൽ ഇല്ലാത്ത വീടുകൾ അപൂർവം ആണ്. പണ്ട് കാലത്തിൽ വീട്ടിൽ തന്നെ ചൂലുകൾ ഉണ്ടാക്കും എങ്കിൽ ഇന്ന് കടകളിൽ നിന്ന് ആണ് വാങ്ങുന്നത് എന്നുള്ള വ്യത്യാസം മാത്രം ആണ് ഉള്ളത്. ചൂല് വെക്കുന്ന ദിശ ചൂൽ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് ഒക്കെ വീട്ടിലെ സമ്പത്തിനെ ബാധിക്കുന്ന ഒന്ന് തന്നെ ആണ്. വീട്ടിൽ ഒന്നിൽ അധികം ചൂലുകൾ ഉണ്ടാവും.

മുറ്റം വൃത്തി ആക്കാനും അതുപോലെ വീടിന്റെ അകം വൃത്തി ആക്കാനും ഒക്കെ ചൂൽ ആണ് ഉപയോഗിക്കുന്നത്. പല വീട്ടിലും അടിച്ചു വാരിക്കഴിഞ്ഞാൽ കൃത്യമായ ഒരു സ്ഥാനം ചൂലിന് ഉണ്ടാവാറില്ല. എന്നാൽ ഇത്തരത്തിൽ അലക്ഷ്യമായി വെക്കുന്നത് ഒട്ടേറെ സാമ്പത്തിക പ്രശ്നങ്ങൾക്ക് വഴി വെക്കും. വീടിന്റെ വടക്ക് കിഴക്ക് മൂലയിൽ ചൂൽ സൂക്ഷിക്കാൻ പാടില്ല. വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ ഒരു പ്രധാന ഭാഗം ആണ്.

കന്നിമൂല അഥവാ തെക്കു പടിഞ്ഞാറേ മൂല അതുപോലെ അഗ്നിമൂല അതായത് തെക്ക് കിഴക്കേ മൂല എന്നിവടങ്ങളിലും ചൂൽ വെക്കുന്നത് അനുയോജ്യമല്ല. ഇത് തീർച്ചയായും ധനപരമായ പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടേ ഇരിക്കും. വീട്ടിലെ കോണിപ്പടിയുടെ അടിയിൽ ചൂൽ സൂക്ഷിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. ചൂലുകൾ മാത്രം അല്ല. ചെരുപ്പുകൾ ഉപയോഗ ശൂന്യമായ സാധനങ്ങൾ പഴയ വസ്തുക്കൾ എന്നിവ ഒന്നും വെക്കാൻ നല്ലതല്ല.

ഇങ്ങനെ വെച്ചാൽ ഇത് വാസ്തു ശാസ്ത്രപരമായ സാമ്പത്തിക നഷ്ടങ്ങൾക്ക് വഴി വെക്കും. വീട്ടിൽ തീരാത്ത കടബാധ്യതകൾ ഉണ്ടാക്കുന്നതിന് വരെ ഇത് കാരണം ആകും. അതുപോലെ തീർന്ന ചൂലുകൾ ഉപയോഗിക്കുന്നത് അത്ര നല്ലത് അല്ല. അതുപോലെ പഴയ ചൂലുകൾ ചൊവ്വ വെള്ളി ദിവസങ്ങളിൽ കളയാൻ പാടുള്ളതല്ല.

അതുപോലെ അലക്ഷ്യമായി കളയാതെ കൃത്യമായി നശിപ്പിച്ചു കളയണം. അതുപോലെ പുതിയ ചൂൽ വാങ്ങി ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വാങ്ങിയ ശേഷം അതുപോലെ ഉപയോഗിക്കുന്നതിന് മുന്നേ വെള്ളം തളിച്ച് ശുദ്ധി വരുത്തി ഉപയോഗിക്കുന്നത് ധനപരമായി നേട്ടം ഉണ്ടാക്കും. അതുപോലെ ചൂലിൽ മഹാലക്ഷ്മി വസിക്കുന്നു എന്നുള്ള ഒരു വിശ്വാസം ഉണ്ട്.

അതുകൊണ്ടു ആണ് ശുദ്ധിയാക്കി ഉപയോഗിക്കാൻ പറയുന്നത്. മഞ്ഞൾ വെള്ളം തളിക്കുന്നതും നല്ലതാണ്. ചില നക്ഷത്രങ്ങൾ വരുന്ന ദിവസങ്ങളിൽ ചൂൽ വാങ്ങുന്നതും നല്ലതല്ല. ചിത്തിര തൃക്കേട്ട പൂരാടം ഭരണി എന്നി നക്ഷത്രങ്ങൾ വരുന്ന ദിവസതിലും കറുത്ത വാവ് വരുന്ന ദിവസത്തിലും ചൂലുകൾ വാങ്ങുന്നത് നല്ലതല്ല.

വീടിന്റെ വടക്ക് പടിഞ്ഞാറു മൂലയായ വായു മൂലയിൽ ആണ് ചൂലുകൾ വെക്കാൻ ഏറ്റവും ഉത്തമം. ചുമലിൽ കുത്തനെ വെക്കുന്നതിനേക്കാൾ നല്ലത് തറയിൽ സമാന്തരമായി ഇടുന്നത് ആണ്. ഇത് ഐശ്വര്യം ഉണ്ടാക്കും എന്നാണ് വിശ്വാസം.