Malayali Live
Always Online, Always Live

22 വർഷത്തെ സൈനിക ജീവിതം; വ്യോമസേനയിൽ നിന്ന് എയർ ഇന്ത്യയിലേക്ക്; ക്യാപ്റ്റൻ ദീപക് വസന്ത് സതേയെക്കുറിച്ച്..!!

3,242

കേരളത്തെ മാത്രമല്ല രാജ്യം മുഴുവൻ നടുക്കിയ ദുരന്തമാണ് വെള്ളിയാഴ്ച രാത്രി 7.41 ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ നടന്നത്. ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിന് ഇടയിൽ തെന്നി മാറുകയും തുടർന്ന് 120 ഓളം അടി താഴേക്ക് വീണു അപകടം ഉണ്ടാകുന്നതും. രണ്ടായി പിളർന്ന വിമാനത്തിൽ 191 ആളുകൾ ആണ് ഉണ്ടായത്. അതിൽ പൈലറ്റും സഹ പൈലറ്റും അടക്കം നിരവധി ആളുകൾ ആണ് മരണപ്പെട്ടത്.

കരിപ്പൂർ വിമാന അപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാതെയുടെ മരണം വ്യോമസേനക്കും അതുപോലെ തന്നെ എയർ ഇന്ത്യക്കും വല്ലാത്ത ഞെട്ടൽ തന്നെ ആണ് ഉണ്ടാക്കിയത്. തീഗോളമായി മാറേണ്ട വിമാനം കൺട്രോൾ ചെയ്യുകയും അപകടത്തിൻ്റെ വ്യാപ്തി കുറയ്ക്കുകയും ചെയ്തത് ക്യാപ്റ്റൻ വസന്ത് സതേയുടെ ഇടപെടൽ കൊണ്ടുമാത്രമാണ്. എന്നാൽ അപകടത്തിൽ അദ്ദേഹത്തിനും സഹ പൈലറ്റ് അഖിലേഷ് കുമാറിനും ജീവൻ നൽകേണ്ടി വന്നു.

22 വർഷത്തെ സൈനിക ജീവിതത്തിനു ശേഷമാണ് ക്യാപ്റ്റൻ ദീപക് വസന്ത് സതേയ് എയർ ഇന്ത്യയിൽ ജോലിക്ക് പ്രവേശിച്ചത്. മുംബൈ സ്വദേശിയായ ഇദ്ദേഹം 1981 ലാണ് ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ഠിച്ചു തുടങ്ങുന്നത്. പിന്നീട് 2003 ൽ വിരമിക്കുകയും തുടർന്ന് യാത്രാ വിമാനങ്ങൾ നിയന്ത്രിക്കാൻ എയർ ഇന്ത്യയിൽ പ്രവേശിക്കുകയായിരുന്നു. ഇന്ത്യയിൽ ഏറ്റവും ശ്രമകരമായ ലാൻഡിംഗ് ഉള്ള ടേബിൾ ടോപ് റൺവേ ആണ് കരിപ്പൂർ വിമാന താവളത്തിൽ ഉള്ളത്.

രണ്ടാം ശ്രമത്തിൽ താഴ്ന്നു ഇറങ്ങിയ വിമാനം റൺവേയിൽ നിന്നും തെന്നിമാറി 120 അടി താഴ്ചയിലേക്ക് വീഴുക ആയിരുന്നു. തുടർന്ന് കോക്പിറ്റ് മുതൽ മുൻ വാതിൽ വരെ ഉള്ള ഭാഗം വരെ ഉള്ള ഭാഗം പിൻഭാഗത്തിന് നിന്ന് പിളർന്നു മാറി. രണ്ടു പൈലറ്റും മുൻഭാഗത്ത് ഇരുന്നവരും ആണ് മരിച്ചത്. പൈലറ്റ് , കോ പൈലറ്റ് നാല് ജീവനക്കാർ ആണ് വിമാനത്തിൽ യാത്രക്കാർ കൂടാതെ ഉണ്ടായിരുന്നത്. കടുത്ത മഴയും മഞ്ഞും ഉണ്ടായിരുന്നു വിമാനം ലാൻഡ് ചെയ്യമ്പോൾ.

റൺവേയുടെ ടച്ചിങ് ലൈൻ പകുതിയോളം കഴിഞ്ഞാണ് വിമാനം ലാൻഡ് ചെയ്തത് എന്നാണ് കരുതുന്നത്. അപകടം മനസിലായ പൈലറ്റ് മാനുവൽ ബ്രെക്കിങ് സിസ്റ്റം ഉപയോഗിച്ച് വിമാനം നിർത്താൻ ശ്രമിച്ചതായി സൂചന ഉണ്ട്. കനത്ത മഴയിൽ നിയന്ത്രണം വിട്ടു താഴേക്ക് പതിക്കുക ആയിരുന്നു. വേഗം കുറവായത് കൊണ്ടാണ് വലിയ തകർച്ചക്ക് കാരണം ആകാതെ ഇരുന്നത്.