Malayali Live
Always Online, Always Live

സൂര്യ ഔട്ട്; സൂര്യ പുറത്തു പോകാൻ കാരണമിതാണെന്ന് കിടിലം ഫിറോസ്..!!

5,213

ഇന്നലെ കാത്തിരുന്ന പ്രോമോ വിഡിയോയിൽ ട്വിസ്റ്റ് ഒന്നും ഉണ്ടായില്ല. ബിഗ് ബോസ് വീട്ടിൽ നിന്നും സൂര്യ ജി മേനോൻ തന്നെ പുറത്തുപോയി. ഈ ആഴ്ച പുറത്തേക്ക് പോകുന്ന രണ്ടാമത്തെ ആൾ കൂടി ആണ് സൂര്യ. ഇന്നലെ രമ്യ പണിക്കർ പുറത്തു പോയിരുന്നു. അതിനു പിന്നാലെ ആണ് സൂര്യ കൂടി പോകുന്നത്.

ആദ്യ ആഴ്ച തന്നെ പുറത്തേക്ക് പോകുമെന്ന് കരുതിയ തനിക്ക് ഇത്രയും കാലം നിൽക്കാൻ കഴിഞ്ഞല്ലോ എന്ന് സൂര്യ പറയുന്നു. ബിസ് ബോസ് സോഷ്യൽ മീഡിയ ഫാൻസിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ആൾ കൂടി ആണ് സൂര്യ.. പോകാൻ നേരം ഇപ്പോഴും മണികുട്ടനെ പ്രണയിക്കുന്നു എന്നാണ് പറഞ്ഞത്. ബിഗ് ബോസ് വീട്ടിൽ അനൂപ് മത്സരത്തിൽ ജയിച്ചു ക്യാപ്റ്റൻ ആയ നോബിയെ മാറ്റി ഋതു ബിഗ് ബോസ് വീട്ടിലെ അവസാന ക്യാപ്റ്റനായി.

ടിമ്പലിനോട് മത്സരിക്കാൻ പറഞ്ഞു എങ്കിൽ കൂടിയും ഋതു തന്നെ ആവട്ടെ എന്നായിരുന്നു ഡിംപൽ പറഞ്ഞത്. അതെ സമയം ബിഗ് ബോസിന് മാർക്കെറ്റ് ചെയ്യാൻ കഴിവുള്ളവരിൽ നിന്നും സൂര്യ പുറത്തേക്ക് പോയത് കൊണ്ട് ആണ് ഔട്ട് ആയത് എന്ന് കിടിലം ഫിറോസ് പറയുന്നു. നാളെയും നമ്മൾക്കും ഇത് തന്നെ വരാം എന്ന് ഫിറോസ് കൂട്ടിച്ചേർത്തു.

അതെ സമയം നാളെ ഓപ്പൺ നോമിനേഷൻ ആണ് എലിമിനേഷൻ റൗണ്ടിലേക്ക് നടക്കുന്നത്. ബിഗ് ബോസ് വീട്ടിൽ ഇനി ബാക്കി ഉള്ളത് 8 മത്സരാർത്ഥികൾ ആണ്. റിതു , നോബി , ഡിംപൽ , മണിക്കുട്ടൻ , റംസാൻ , കിടിലൻ ഫിറോസ് , അനൂപ് , ആയി വിഷ്ണു എന്നിവരാണ് ഇനി ഉള്ളത്.