ബിഗ് ബോസ് സീസൺ 3 വിജയി ആരെണെന്നുള്ള പ്രഖ്യാപനം ഒന്നും ഇതുവരെ എത്തിയില്ല എങ്കിൽ കൂടിയും അവസാന 8 ൽ എത്തിയ താരം ആണ് സീത കല്യാണം എന്ന സീരിയൽ വഴി ശ്രദ്ധ നേടിയ അനൂപ് കൃഷ്ണൻ. ബിഗ് ബോസ് ഈ സീസണിൽ ഏറ്റവും കരുത്തുറ്റ മത്സരാർത്ഥി ആയിരുന്ന അനൂപ് പലപ്പോഴും തന്റെ പ്രണയത്തെ കുറിച്ച് ബിഗ് ബോസ് വീട്ടിൽ പറയുമായിരുന്നു.
അനൂപിന്റെ ജന്മദിനത്തിൽ കാമുകി അയച്ച വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. അനൂപ് തന്നെയാണ് വീഡിയോ പുറത്തു വിട്ടത്. കൂടാതെ ബിഗ് ബോസ് താരം ആര്യ ആശംസകൾ നേർന്ന് എത്തിയിരുന്നു. പട്ടാമ്പി സ്വാദേശിയായ അനൂപ് സ്റ്റേജ് ഷോകളിൽ കൂടിയും അവതാരകനായും ഒക്കെ എത്തിയത് ശേഷം ആയിരുന്നു സീരിയൽ രംഗത്തേക്ക് വരുന്നത്.
വീട്ടമ്മാർക്ക് ഏറെ ഇഷ്ടമുള്ള അനൂപ് ബിഗ് ബോസ് വീട്ടിലെ ജനുവിൻ മത്സരാർഥികളിൽ ഒരാൾ കൂടി ആണ്. താൻ പ്രണയത്തിൽ ആണെന്നും അതുപോലെ തന്റെ ഏറ്റവും വലിയ ആഗ്രഹം സഹോദരിയുടെ വിവാഹം ആണെന്നും ഒക്കെ അനൂപ് പലപ്പോഴും ബിഗ് ബോസ് വീട്ടിൽ പറഞ്ഞിട്ടുണ്ട്. അനൂപിന്റെ പ്രണയിനിയെ ആരാധകർ തേടിത്തുടങ്ങിയത് അനൂപിന്റെ പിറന്നാളിന് ആശംസകൾ എത്തിയതോടെ ആയിരുന്നു.
ഈ വീഡിയോയുടെ അവസാനം അനൂപിന്റെ പ്രണയിനി നൽകുന്ന ഒരു സന്ദേശവും ഉൾപ്പെടുത്തിയിരുന്നു. ഈ വീഡിയോ റിലീസ് ചെയ്‌തത് മുതലുള്ള ആരാധകരുടെ സംശയമാണ് ആരാണ് അനൂപിന്റെ പ്രണയിനി എന്ന്. ഇഷ എന്ന പേരല്ലാതെ മറ്റൊന്നും താരം അന്ന് വെളിപ്പെടുത്തിയിട്ടില്ല. സീരിയൽ രംഗത്ത് നിന്നുമുള്ള ആരെങ്കിലുമാണോ അനൂപിന്റെ കാമുകി എന്ന സംശയവും ഇതിനിടെ ഉയർന്നു.
ഐശ്വര്യ എന്നാണ് പ്രണയിനിയുടെ പേരെന്നും തിരുവനന്തപുരത്ത് വച്ചാണ് പ്രണയം ആരംഭിച്ചതെന്നും അനൂപ് ബിഗ് ബോസിൽ തന്നെ പറഞ്ഞിരുന്നു. ഐശ്വര്യ സീരിയൽ മേഖലയിൽ നിന്നുമുള്ള ആളല്ല എന്നും ഡോക്ടറാണെന്നും അനൂപ് അന്ന് വെളിപ്പെടുത്തി.
ഒരു ബന്ധുവിന്റെ അസുഖവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അവിടെ ജൂനിയർ ഡോക്ടറായിരുന്നു ഇഷ. തുടർന്ന് പ്രണയവും ഇപ്പോൾ വിവാഹ നിശ്ചയവും കഴിഞ്ഞിരിക്കുകയാണ്.