അങ്ങനെ ഒരു സീൻ ഉള്ളതിനെ കുറിച്ച് വീട്ടിൽ പറഞ്ഞില്ല; ഭീഷ്മയിലെ കിടപ്പറ രംഗങ്ങളെ കുറിച്ച് അനഘ പറയുന്നു..!!
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം ആയി മാറിയ ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം. കൊറോണക്ക് ശേഷം നീണ്ട രണ്ടര വർഷത്തിന് ശേഷം മലയാളത്തിൽ റിലീസ് ചെയ്യുന്ന നൂറുശതമാനം ഒക്കുപേൻസിയിൽ എത്തിയ ചിത്രം ആണ് ഭീഷ്മ പർവ്വം.
മമ്മൂട്ടിയാണ് പ്രധാന വേഷത്തിൽ എത്തിയത് എങ്കിൽ കൂടിയും നിരവധി താരങ്ങൾ ഉള്ള ചിത്രം ആയിരുന്നു ഭീഷ്മ. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, വീണ നന്ദകുമാർ, അനഘ, ശ്രീനാഥ് ഭാസി, സുദേവ് നായർ തുടങ്ങി വലിയ താര നിരയിൽ എത്തിയ ചിത്രത്തിൽ റേച്ചൽ എന്ന വേഷത്തിൽ എത്തിയ താരമായിരുന്നു അനഘ. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സഹോദരിയുടെ മകളുടെ വേഷത്തിൽ എത്തിയ അനഘ അതിനൊപ്പം തന്നെ ശ്രീനാഥ് ഭാസിയുടെ കാമുകിയുടെ വേഷം കൂടി ആയിരുന്നു.
രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചിട്ടുണ്ട്. പറവ എന്ന ചിത്രത്തിൽ ഷൈൻ നിഗത്തിന്റെ കാമുകിയുടെ വേഷത്തിൽ എത്തിയത് അനഘ ആയിരുന്നു. ന്ടപ്പെ തുണ, ഗുണ 369 തുടങ്ങിയ ചിത്ത്രങ്ങളിൽ കൂടി അഭിനയിച്ച അനഘക്ക് കിട്ടിയ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ഭീഷ്മയിലെ റേച്ചൽ.
ഇപ്പോൾ ഭീഷ്മ എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിക്കൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും പറുദീസാ എന്ന ഗാനത്തിന്റെ കുറിച്ചും മനസ്സ് തുറക്കുകയാണ് അനഘ. പറുദീസാ എന്ന ഗാനം ഒരുപാട് തവണ കേൾക്കാൻ തോന്നിക്കുന്ന തരത്തിലുള്ള മ്യൂസിക് ആണ്. അതിനൊപ്പം അത് ഷൂട്ട് ചെയ്തപ്പോൾ നന്നായി എന്ജോയ് ചെയ്താണ് അഭിനയിച്ചത്.
ഇപ്പോഴും നിരവധി തവണ ആ ഗാനം ഞാൻ കേട്ടുകഴിഞ്ഞു. ശ്രീനാഥ് ഭാസി ആയിട്ടുള്ള ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് വീട്ടിൽ പറഞ്ഞിരുന്നു എങ്കിൽ കൂടിയും മുഴുവനായി പറഞ്ഞിരുന്നില്ല എന്ന് അനഘ പറയുന്നു. എന്നാൽ കഥാപാത്രത്തിനെ കുറിച്ച് ഒരു ഹിന്റ് നൽകിയിരുന്നു. വീട്ടുകാരെ കൺവിൻസ് ചെയ്യാനൊന്നും നിന്നില്ല എന്നും എന്നാൽ ഇതൊക്കെ ജോലിയുടെ ഭാഗമാണെന്നു ഉള്ള തിരിച്ചറിവ് വെട്ടുകാർക്കുണ്ടെന്നു അനഘ പറയുന്നു.
സഹോദരി തീയറ്ററിൽ വെച്ച് ആ രംഗങ്ങൾ കണ്ടപ്പോൾ ശൈ എന്നാണ് പറഞ്ഞത്. ശ്രീനാഥ് ഭാസിക്കൊപ്പമുള്ള പ്രണയ രംഗങ്ങൾ പ്രണയ കിടപ്പറ രംഗങ്ങളും അടക്കമുണ്ട് ചിത്രത്തിൽ. മോഡൽ കൂടിയാണ് അനഘ.