നടൻ ദിലീപും പ്രമുഖ നടിയും തമ്മിൽ ഉണ്ടായ വിവാദങ്ങൾക്ക് സാക്ഷിയായി നിന്ന നിരവധി ആളുകൾ ആണ് കോടതിയിൽ വിചാരണ വേളയിൽ കൂറുമാറിയത്. അതിൽ ഏറ്റവും ഞെട്ടിക്കുന്നത് ആയിരുന്നു മലയാളത്തിലെ പ്രിയ നടി ഭാമയുടെ കൂറുമാറ്റം. അക്ഷരാർത്ഥത്തിൽ വലിയ ഞെട്ടൽ ആണ് ഈ വിഷയത്തിൽ ഉണ്ടായത്.
കാരണം നടിയുടെ ഏറ്റവും അടുത്ത സുഹൃത്തിൽ ഒരാൾ ആയിരുന്നു ഭാമ. തുടർന്ന് ഭാമക്ക് എതിരെ പ്രതിഷേധവുമായി നിരവധി ആളുകൾ ആണ് എത്തിയത്. രേവതി റിമ കല്ലിങ്കൽ അടക്കം ഉള്ള താരങ്ങൾ രൂക്ഷമായ പ്രതികരണം നടത്തിയപ്പോൾ ഭാമ ആദ്യ ദിനങ്ങളിൽ മൗനം നൽകുക തന്നെ ആയിരുന്നു.
അമ്മക്ക് വേണ്ടി നടത്തിയ സ്റ്റേജ് ഷോയുടെ പരിശീലന ക്യാമ്പിൽ പ്രമുഖ നടനും നടിയും തമ്മിൽ വെക്കേറ്റം ഉണ്ടായി എന്ന് നേരത്തെ നൽകിയ മൊഴി ഓര്മ ഇല്ല എന്ന് പറയുക ആയിരുന്നു ഭാമ കോടതിയിൽ. ഇതോടെ കൂറുമാറിയവരുടെ കൂട്ടത്തിൽ ഭാമയെയും പ്രഖ്യാപിക്കുക ആയിരുന്നു.
താരങ്ങളും വുമൺ ഇൻ സിനിമ കളക്റ്റീവ് അംഗങ്ങളും പരസ്യമായ മറുപടികൾ നൽകിയപ്പോൾ ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഭാമയുടെ പോസ്റ്റിന് താഴെ ആണ് കമന്റ് ചെയ്തു പ്രതിഷേധം ആയി എത്തിയത്. എന്നാൽ ഇത്തരത്തിൽ ഉള്ളവർക്ക് കമന്റ് ചെയ്യാൻ കഴിയില്ല ഇനി. താരം തന്റെ കമന്റ് ബോക്സ് ലോക്ക് ചെയ്തതോടെ പബ്ലിക് കമന്റ് ഓപ്ഷൻ ബ്ലോക്ക് ആകുക ആയിരുന്നു.
ഇത്തരത്തിൽ ഉള്ള മറുപടി ഭാമ നൽകിയതോടെ അക്ഷരാർത്ഥത്തിൽ പ്രതിഷേധക്കാരുടെ വായ് അടപ്പിച്ചു എന്ന് വേണം പറയാൻ.
സംഭവം നടന്ന സമയത്ത് സഹ പ്രവർത്തക കൂടിയായ കൂട്ടുകാരിക്ക് അനുകൂല പോസ്റ്റ് ഇട്ട ഭാമ ആ പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിക്കുകയും ചെയ്തു. നേരത്തെ ഇടവേള ബാബു , ബിന്ദു പണിക്കർ എന്നിവർ കൂറിമാറിയിരുന്നു.