കാലു കാണിക്കുന്ന പടം ഇടുന്നില്ലേ; തനിക്ക് ഏറ്റവും കൂടുതൽ വന്ന സന്ദേശം; തന്റെ കയ്യിലും അത്തരം ഫോട്ടോസ് ഉണ്ടെന്ന് അശ്വതി ശ്രീകാന്ത്..!!
യുവ നടി അനശ്വര രാജന് നേരെ ഉണ്ടായ സദാചാര അധിക്ഷേപങ്ങൾക്ക് എതിരെ പ്രക്ഷോഭവുമായി നിരവധി താരങ്ങൾ രംഗത് വന്നപ്പോൾ അത്തരത്തിൽ ഉള്ള കാലുകൾ കാട്ടി ഉള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യൂ എന്നുള്ള ആവശ്യവുമായി നിരവധി ആളുകൾ ആണ് സന്ദേശങ്ങളും അതുപോലെ കമെന്റുകളും ഇട്ടത് എന്നുള്ള കുറിപ്പുമായി അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. തന്റെ അടുത്തും അത്തരത്തിൽ ഉള്ള വസ്ത്രങ്ങൾ ഉണ്ട് എന്നും അതുപോലെ ഷോർട്ട് വസ്ത്രങ്ങൾ ഇട്ടു താനും യാത്ര നടത്തിയിട്ടുണ്ട് എന്നും അശ്വതി പറയുന്നു.
അലമാരയിൽ ഇഷ്ടം പോലെ ഷോർട്ട് ഇപ്പോഴും ഉണ്ടെന്നു ആണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതിട്ട് ഉള്ള യാത്രകൾ താൻ നടത്തിയിട്ടുണ്ട് എന്നും അതിട്ടുള്ള പടങ്ങൾ പിടിച്ചിട്ടുണ്ട് എന്നാൽ അതൊന്നും നമ്മുടെ നാട്ടിൽ ആയിരുന്നില്ല എന്ന് താരം കുറിക്കുന്നു. നമ്മുടെ നാട്ടിൽ മാത്രം ആണ് ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉള്ളൂ എന്ന് പറയുന്ന താരം അൽപ്പ വസ്ത്രങ്ങൾ ധരിക്കുമ്പോൾ വേശ്യ എന്ന് വിളിക്കാത്ത നാട്ടിൽ ആണ് തനിക്ക് അത്തരത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടം എന്നും കുറിക്കുന്നു.
നടി അനശ്വര രാജന് സോഷ്യൽ മീഡിയ വഴി ഉള്ള അധിക്ഷേപങ്ങളും വിമർശനങ്ങളും അത്രയേറെ ഉണ്ടായി. പതിനെട്ട് വയസ്സാകാൻ കാത്തിരിക്കുകയായിരുന്നു അല്ലെ ഇറക്കം കുറഞ്ഞ വസ്ത്രം ഇടാൻ നാണമില്ലെ ഈ വസ്ത്രം ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു നടിക്കെതിരെ വിമർശനം ഉണ്ടായത്. പിന്നാലെ വിമർശകർക്ക് എല്ലാം മറുപടിയുമായി അനശ്വര എത്തിയിരുന്നു. ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്തു നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല.
എന്റെ ചെയ്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടുവിൻ എന്നാണ് ഇതേ പോസിലുളള ചിത്രങ്ങൾ പങ്കുവെച്ച് അനശ്വര കുറിച്ചിരുന്നത്. തുടർന്ന് മലയാളത്തിലെ യുവനടിമാർ കൂട്ടത്തോടെ കാലുകൾ പ്രദർശിപ്പിച്ചു ലെഗ് ഡേ ആഘോഷിച്ചു രംഗത്ത് വന്നിരുന്നു.