Malayali Live
Always Online, Always Live

പോയി നിക്കർ എടുത്തിട് പെണ്ണുമ്പിള്ളേ; ആര്യയുടെ മോഡേൺ ഫോട്ടോയിൽ സദാചാര ആങ്ങളമാർ..!!

4,670

മലയാളത്തിൽ ഏറെ പ്രിയങ്കരിയായ താരം ആണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ കൂടി ശ്രദ്ധ നേടിയ താരം മികച്ച കോമഡി നടിയും അതോടൊപ്പം മോഡലും അവതാരകയും നർത്തകിയും ഒക്കെ ആണ്. വിവാഹിതയായ താരത്തിന് ഒരു മകൾ കൂടി ഉണ്ട്. താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് മലയാളികൾക്ക് വലിയ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞത്. അവതാരകയും നടിയും ഒക്കെ ആണെങ്കിൽ കൂടിയും ആര്യ മികച്ച മോഡൽ കൂടി ആണ്. മോഡലിംഗ് രംഗത്ത് നിന്ന് ആയിരുന്നു താരം പിന്നീട അവതാരകയായും ബഡായി ബംഗ്ലാവിലും ഒക്കെ ശ്രദ്ധ നേടിയത്.

സാമൂഹിക മാധ്യമത്തിൽ ഏറെ സജീവം ആയ ആര്യ നിരവധി ചിത്രങ്ങളും വിശേഷങ്ങൾ എല്ലാം പങ്കു വെച്ച് എത്താറുണ്ട്. എന്നാൽ ബിഗ് ബോസ് സീസൺ 2 ൽ കൂടി ഒട്ടേറെ വിമർശകർ ഉണ്ടാക്കിയ ആൾ കൂടി ആണ് ആര്യ. താരത്തിന്റെ പുത്തൻ മോഡേൺ ചിത്രത്തിൽ ആണ് മോശം കമന്റ് ആയി ഒരു വിഭാഗം ആളുകൾ എത്തിയത്. സ്ത്രീധനം എന്ന സീരിയലിലും ആര്യ അഭിനയിച്ചിട്ടുണ്ട്.

നിരവധി ഷോകളിലും അവതാരകയായും തിളങ്ങിയിട്ടുള്ള ആര്യയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് ആര് ആദ്യം പാടും എന്ന പ്രോഗ്രാമാണ് താരം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുപോലെ അമൃത ടിവിയിലും താരം പരിപാടി അവതരിപ്പിക്കുന്നുണ്ട്. ബഡായ് ബംഗ്ലാവിൽ ഞാൻ കണ്ട ആര്യയാണോ ഈ പാന്റ് ഇടത്തെ ഇരിക്കുന്നത് എന്നാണ് ഒരാൾ കമന്റ് ഇട്ടത്.

പോയി നിക്കർ എടുത്ത് ഇട് പെണ്ണുംപിള്ളെ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. പോസിറ്റീവ് കമന്റുകൾക്ക് താരം മറുപടി നൽകിയിട്ടുണ്ട്. എന്നാൽ മോശം കമന്റുകൾ താരം മൈൻഡ് ചെയ്തിട്ടേയില്ല. എന്നാൽ ഒട്ടേറെ ആളുകൾക്ക് താരം മറുപടി കൊടുത്തിട്ടുണ്ട്. റിപ്ലൈ കിട്ടും എന്ന് കേട്ടാണ് വന്നത് എന്ന് പറഞ്ഞു നിരവധി ആളുകൾ ആണ് പോസ്റ്റിൽ കമന്റ് ചെയ്തേക്കുന്നത്.