Malayali Live
Always Online, Always Live

അമ്പലനടയിൽ അടിവസ്ത്രമിടാതെ ഒരു ഫോട്ടോഷൂട്ട്; എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയ..!!

6,417

കാലം മാറുന്നതിന് അനുസരിച്ചു പലതും മാറുന്നുണ്ട്. അതിൽ ഒന്നാണ് ഫോട്ടോഷൂട്ടുകൾ. ഒരു കാലത്തു വിവാഹങ്ങൾക്കും മറ്റും മാത്രം ആയിരുന്ന ഫോട്ടോസ് പിന്നീട് പരസ്യ കലകൾക്ക് ആയി മാറി. തുടർന്ന് ഫോട്ടോഷൂട്ടുകളും മോഡലിംഗും വന്നു എങ്കിൽ കൂടിയും അതെല്ലാം സാമൂഹിക മാധ്യമങ്ങളിൽ സാധാരണ രീതിയിൽ മാത്രമായി ഒതുങ്ങി.

എന്നാൽ കാലം മാറുന്നതിന് അനുസരിച്ചു ഫോട്ടോഷൂട്ടുകൾക്ക് ഒപ്പം ആശയങ്ങളും മാറ്റങ്ങൾ വന്നു. സേവ് ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ പ്രീ വെഡിങ് ഫോട്ടോ ഷൂട്ടുകൾ. ശരീര പ്രദർശനം നടത്തി ഉള്ള ഫോട്ടോകൾ വരുന്ന കാലം ആണ് ഇപ്പോൾ. ശ്രദ്ധ നേടാൻ എന്തും കാണിക്കുന്ന കാലം അത്തരത്തിൽ ഉള്ള ഒരുപാട് ഫോട്ടോഷൂട്ട് ആണ് വന്നുകൊണ്ടിരിക്കുന്നത്.

അതിൽ അവസാനം ആയി എത്തിയത് ആണ്. അമ്പല നടയിൽ വെച്ചുള്ള ഫോട്ടോഷൂട്ട്. മോട്ടീവ് പിക്‌സ് സ്റ്റുഡിയോ മാനേജുമെന്റ് എന്ന മീഡിയ ഹൗസ് ആണ് ഫോട്ടോഷൂട്ടിന്റെ അണിയറപ്രവർത്തകർ. അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങൾക്ക് വളരെയധികം പ്രതികരണങ്ങൾ ലഭിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഇത് പ്രതികരണങ്ങളിൽ മാത്രം ഒതുങ്ങിയില്ല എന്നതാണ് വ്യത്യാസം.

മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ ഫോട്ടോഷൂട്ടുകൾ നടത്തിയിരിക്കുന്നു എന്ന പരാതിയാണ് പ്രതികരണങ്ങളിൽ ഉയർന്നു കേട്ടത്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ സദാചാര വാദികൾ ഇവർക്കെതിരെ നിയമപരമായി മുന്നേറുകയാണ് ഉണ്ടായത്. അടിവസ്ത്രം ഇടാതെ ചുവന്ന ഷർട്ടും മുട്ടിന് മുകളിൽ മാത്രം കറുത്ത പാവാട യും ആണ് വേഷം.

സ്റ്റുഡിയോ മാനേജുമെന്റ് കമ്പനിക്കും ഫോട്ടോഗ്രാഫർക്കും മോഡലായി നിന്ന പെൺകുട്ടിക്കും എതിരെയാണ് പരാതികൾ. സമൂഹ മാധ്യമങ്ങളിൽ ഈ വിഷയം ചർച്ചയാവുകയും അതിനോടൊപ്പം അണിയറ പ്രവർത്തകർക്കെതിരെ പരാതി കൂടി ആയപ്പോൾ അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയായിരുന്നു.