Malayali Live
Always Online, Always Live

കണ്ണെടുക്കാൻ തോന്നുന്നില്ല; അർച്ചന കവിയുടെ പുത്തൻ ചിത്രങ്ങൾ കണ്ടു ആരാധകർ..!!

3,894

നീലതാമര എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ നടിയാണ് അർച്ചന കവി. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ലാൽ ജോസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. തുടർന്ന് ഇരുപതോളം ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയ അർച്ചന ടെലിവിഷൻ അവതാരകയായും എത്തിയിട്ടുണ്ട്.

കൂടാതെ യൂട്യൂബിൽ ഒരു വെബ് സീരിസിലും അർച്ചന പ്രധാന വേഷത്തിൽ അർച്ചന എത്തിയിട്ടുണ്ട്. സിനിമയിൽ സജീവം അല്ലെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന നടിമാരിൽ ഒരാൾ ആണ് അർച്ചന കവിയും. തന്റെ ബ്ലോഗിൽ കൂടി ആരാധകരോട് സംവദിക്കുന്ന അർച്ചന യൂട്യൂബിൽ ഒട്ടേറെ ഫോളോവേർസ് ആണ് ഉള്ളത്. 2016 ൽ ആയിരുന്നു താരത്തിന്റെ വിവാഹം.

സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയ അബീഷ് മാത്യുവിനെ ആണ് അർച്ചന വിവാഹം കഴിച്ചത്. അഭിനയ ലോകത്തിൽ വിരളമായി ആണ് എത്താറുള്ളത് എങ്കിൽ കൂടിയും ഇൻസ്റ്റഗ്രാമിൽ അടക്കം സജീവമാണ് അർച്ചന. ഇപ്പോൾ താരം ആരാധകർക്ക് ആയി പങ്കു വെച്ച ചിത്രം ആണ് വൈറൽ ആകുന്നത്. കണ്ണുകൾ അവിടെ നിന്നും എടുക്കാൻ തോന്നുന്നില്ല എന്നാണ് ഫോട്ടോസ് കണ്ട ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.