Malayali Live
Always Online, Always Live

മാസ്സല്ല അതുക്കുംമേലെ; നെയ്യാറ്റിൻകര ഗോപന്റെ കിടിലൻ ടീസറെത്തി..!!

3,908

ആരാധകർക്ക് കിടിലൻ കൈനീട്ടം നൽകി മോഹൻലാൽ. ഏറെ കാലമായി മോഹൻലാൽ ആരാധകർ കാത്തിരുന്ന മാസ്സ് ഐറ്റം തന്നെ ആണ് ബി ഉണ്ണികൃഷ്ണൻ ഒരുക്കിയിരിക്കുന്നത് എന്ന് വേണം പറയാൻ. മുണ്ട് മടക്കി കുത്തി മീശപിരിച്ചു മോഹൻലാൽ എത്തുമ്പോൾ അത് എന്നും മലയാളികൾക്ക് ഒരു ആവേശം തന്നെ ആണ്.

ആ ആവേശം ഒട്ടും ചോരാത്ത ഒരു പടം തന്നെ ആയിരിക്കും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രം. ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കി ഇരിക്കുന്നത്. ബ്ലാക്ക് ഷർട്ടും വിന്റേജ് കാറും ആണ് ചിത്രത്തിൽ ഹൈലൈറ്റ്. നെയ്യാറ്റിൻകര ഗോപൻ’ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

‘നെയ്യാറ്റിൻകര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ ടൈറ്റിൽ. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്.

വമ്പൻ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് ആറാട്ട്. ഇട്ടിമാണി മേഡ് ഇൻ ചൈനക്ക് ശേഷം മോഹൻലാൽ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു സായ് കുമാർ സിദ്ദിഖ് വിജയരാഘവൻ ജോണി ആന്‍റണി ഇമദ്രൻസ് നന്ദു ഷീല സ്വാസിക മാളവിക രചന നാരായണൻ കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.