വാനമ്പാടിയിലെ അച്ചു ആരാണെന്ന് അറിയാമോ; വാനമ്പാടിയിൽ പത്മിനിയെ പാഠം പഠിപ്പിക്കുന്ന അനുശ്രീയുടെ വിശേഷങ്ങൾ..!!
മലയാളത്തിൽ ഏറെ പ്രചാരം നേടുന്ന ഒന്നാണ് മിനി സ്ക്രീൻ സീരിയലുകൾ. അതിൽ കൂടുതൽ സ്വീകരണം ലഭിക്കുന്നത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾ തന്നെ. ഈ അടുത്ത കാലത്തിൽ വലിയ വിജയം നേടിയ സീരിയൽ ആണ് വാനമ്പാടി. ഏഷ്യാനെറ്റിന് റേറ്റിങ്ങിൽ വലിയ മുന്നേറ്റം നൽകിയ സീരിയൽ അവസാനിച്ചു എങ്കിൽ കൂടിയും സീരിയൽ ആദ്യം മുതൽ ഇപ്പോൾ ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.
സീരിയൽ ഏഷ്യാനെറ്റിൽ അവസാനിച്ചു എങ്കിൽ കൂടിയും ഏഷ്യാനെറ്റ് പ്ലസിൽ സീരിയലിന് ലഭിക്കുന്നത് വലിയ സ്വീകരണം തന്നെ ആണ്. സീരിയലിൽ പത്മനിയുടെ മുൻ കാമുകൻ ആയിരുന്ന മഹിയുടെ ഭാര്യയുടെ വേഷത്തിൽ ആണ് താരം എത്തുന്നത്. ഏകമകളുടെ വിയോഗത്തിൽ സമനില നഷ്ടപ്പെട്ട അച്ചു ആരുടേയും മനസ്സിൽ നൊമ്പരം ആയിരുന്നു. എന്നാൽ സമനില തിരിച്ചു കിട്ടിയ അച്ചു പകരം വീട്ടാൻ പത്മിനിയെ ഒരു പാഠം പഠിപ്പിക്കാൻ ശ്രീമംഗലത്ത് എത്തുന്നതോടെ തകർപ്പൻ പ്രകടനം തന്നെ ആണ് പ്രേക്ഷകർക്ക് ലഭിച്ചത്.
അന്ന് ഗംഭീര പ്രകടനം കാഴ്ചവെച്ച താരം ആരാണെന്നു അറിയാം. അനുശ്രീ ഗുരുവായൂർ സ്വദേശിനിയാണ്. അർച്ചന എന്ന കഥാപാത്രം ആയി ആയിരുന്നു താരം സീരിയലിൽ എത്തിയത്. മീനാക്ഷി കല്യാണം എന്ന ചിത്രത്തിൽ കൂടി ബാലതാരം ആയി ആണ് അനുശ്രീ സിനിമയിൽ ആദ്യമായി എത്തുന്നത്. പിന്നെ പിന്നെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത താരം അവതാരകയായതോടെ ആണ് അഭിനയ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടായത്.
ആങ്കറിങ് ചെയ്തു എങ്കിൽ കൂടിയും അച്ഛന്റെ നിർബന്ധ പ്രകാരം ആയിരുന്നു അഭിനയത്തിലേക്ക് എത്തുന്നത്. എന്നാൽ വാനമ്പാടി എന്ന സീരിയലിൽ താരം എത്തുന്നത് അപ്രതീക്ഷിതമായി ആയിരുന്നു. എന്നാലും വാനമ്പാടിയിലെ വേഷം അവിസ്മരണീയമാക്കി താരം. ടിക് ടോക്ക് വീഡിയോ താരം ഒട്ടേറെ ചെയ്തു എങ്കിൽ കൂടിയും വാനമ്പാടിയിൽ ശ്രദ്ധ നേടിയതോടെ ടിക് ടോക്ക് വിഡിയോകൾ സൂപ്പർ ഹിറ്റ് ആയി.
അച്ഛന്റെ ആഗ്രഹം അഭിനയം ആയിരുന്നു എങ്കിൽ അമ്മയുടെ ആഗ്രഹം നൃത്തം ആയിരുന്നു എന്നും അതുകൊണ്ടാണ് നൃത്തം പഠിക്കുന്നത് എന്നും താരത്തിന്റെ വെളിപ്പെടുത്തൽ. വാനമ്പാടി സീരിയലിൽ ഡാൻസ് കളിക്കുന്ന രംഗങ്ങൾ അടിപൊളി ആക്കാൻ താരത്തിന് കഴിഞ്ഞു. അതോടൊപ്പം സ്വന്തമായി ഡാൻസ് വിദ്യാലയവും അനുശ്രീക്ക് ഉണ്ട്. ലൊക്കേഷനിൽ ഏറ്റവും കൂടുതൽ സൗഹൃദം തംബുരുവിനോടും അനുമോളോടും ആയിരുന്നു എന്ന് അനുശ്രീ പറയുന്നു.
ഗസ്റ്റ് അധ്യാപികയായി പല കോളേജിലും പഠിപ്പിക്കുന്നും ഉണ്ട് അനുശ്രീ. തന്റെ വിവാഹ സങ്കല്പം എന്താണ് എന്നും താരം പറയുന്നു. വിവാഹം കഴിക്കാൻ എത്തുന്ന ആളെ കുറിച്ച് ഒരേയൊരു ഡിമാൻഡ് മാത്രം ആണ് തനിക്ക് ഉള്ളതെന്ന് പറയുന്ന അനു തന്നെ നന്നായി മനസിലാക്കുന്ന ഒരാൾ ആയിരിക്കണം എന്നും നന്നായി ഇഷ്ടം തോന്നി തിരഞ്ഞെടുക്കുന്ന വിവാഹം ആയിരിക്കണം എന്നും പറയുന്നു.
വിവാഹം കഴിഞ്ഞാലും തനിക്ക് അഭിനയിക്കണം. അതുകൊണ്ടു തന്നെ അതിന് പൂർണ്ണ സമ്മതം നൽകുന്ന ആൾ ആയിരിക്കണം. അത്തരത്തിൽ ഒരാളെ ജീവിതത്തിൽ കിട്ടാൻ ആഗ്രഹിക്കുന്നു എന്ന് അനുശ്രീ പറയുന്നു. എന്നാൽ അനുശ്രീയുടെ സീരിയൽ ഭാഗ്യങ്ങൾ അവിടെ കൊണ്ട് ഒന്നും അവസാനിക്കുന്നില്ല.
വാനമ്പാടി തമിഴിലെ പ്രേക്ഷകരിലേക്ക് എത്തുമ്പോൾ അവിടെ മൗനരാഗം ആയിട്ടാണ് എത്തുക. പരമ്പരയിലെ പത്മിനി എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ആ ഭാഗ്യം തനിക്ക് കിട്ടിയതെന്ന് അനുശ്രീ പറയുന്നു. മൗനരാഗം എന്ന പേരിൽ ആണ് വിജയി ടിവിയിലൂടെ വാനമ്പാടിയുടെ തമിഴ് പതിപ്പ് സംപ്രേക്ഷണം ചെയ്യുന്നത്. മലയാളത്തിൽ വാനമ്പാടി നിർമ്മിച്ച രജപുത്ര പ്രൊഡക്ഷൻസ് തന്നെ ആണ് തമിഴിലും സീരിയൽ നിർമ്മിക്കുന്നത്.