തങ്കച്ചനെ തേച്ചാൽ പണി തരും; നീ ഒരിക്കലും ഗുണം പിടിക്കില്ല; അനുമോൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ആരാധകർ..!!
ഫ്ലവർസ് ചാനൽ നേട്ടങ്ങൾ ഉണ്ടാക്കി കൊടുത്ത താരങ്ങളിൽ ഒരാൾ ആണ് അനുമോൾ. സ്റ്റാർ മാജിക്ക് എന്ന സെലിബ്രിറ്റി റിയാലിറ്റി ഷോയിൽ കൂടി അനുമോൾ എന്ന താരം ശ്രദ്ധ നേടുന്നത്. എന്നാൽ സ്റ്റാർ മാജിക്കിലെ മറ്റൊരു മത്സരാർത്ഥിയായ തങ്കച്ചനും ആയുള്ള ഓൺ സ്ക്രീൻ പ്രണയം ആണ് ഇപ്പോൾ അനുമോൾക്ക് തലവേദന ആയിരിക്കുന്നത്.
തങ്കച്ചനെ തേച്ചാൽ നിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഞങ്ങൾ പൂട്ടിക്കും എന്ന് ആരാധകർ പറയുന്നു. സ്റ്റാർ മാജിക്കിൽ കൂടി ആണ് അനുമോൾ ശ്രദ്ധ നേടിയത് എങ്കിൽ കൂടിയും നിരവധി ഷോകളിൽ ആങ്കർ ആയും അതുപോലെ മോഡൽ ഫോട്ടോഷൂട്ടുകളിലും എല്ലാം അനുമോൾ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏഴ് വർഷമായി താരം മിനി സ്ക്രീൻ ലോകത്തിൽ ഉള്ള താരം കൂടി ആണ് അനുമോൾ. സ്റ്റാർ മാജിക്കിൽ കൂടി ശ്രദ്ധ നേടിയ താരത്തിന് പാടാത്ത പൈങ്കിളി എന്ന സീരിയലിൽ മികച്ച വേഷവും ലഭിച്ചിരുന്നു. അനുമോൾക്ക് ഇത്രയധികം ആരാധകർ ഉണ്ടാവാനുള്ള കാരണം സ്റ്റാർ മാജിക് ലെ തന്റെ അഭിനയവും കുറുമ്പും ഒക്കെയാണ്. ട്രോളൻമാർക്ക് അനുമോൾ പലപ്രാവശ്യം ഒരു വിഷയം ആയി മാറിയിട്ടുണ്ട്.
താരമിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്നത് സ്റ്റാർ മാജിക് ലെ മറ്റൊരു മത്സരാർത്ഥിയും കൂടിയായ തങ്കച്ചനും ആയിട്ടുള്ള പ്രണയ ബന്ധത്തെക്കുറിചുള്ള റൂമറുകൾ ആണ് ഇപ്പോൾ വരുന്നത്. ഓൺ സ്ക്രീൻ പരിപാടിക്ക് വേണ്ടി തങ്കച്ചനും അനു മോളും തമ്മിൽ ഒരു പ്രണയം രൂപപ്പെട്ടിട്ടുണ്ടായിരുന്നു. റിയാലിറ്റി ഷോക്ക് വേണ്ടി മാത്രമായിരുന്നു അത്തരത്തിലുള്ള ഒരു എപ്പിസോഡ് ഉണ്ടാക്കിയത്. പക്ഷേ പ്രേക്ഷകർ അത് യഥാർത്ഥ പ്രണയം ആണെന്ന് തെറ്റിദ്ധരിച്ചു.
എന്നാൽ പിന്നീട് വാലന്റൈൻസ് ഡേ എപ്പിസോഡ് എന്ന പേരിൽ എത്തിയപ്പോൾ അനുമോൾ മറ്റൊരു പയ്യനിൽ നിന്നും റോസാപൂ വാങ്ങിയതോടെ ആണ് ആരാധകർ അനുമോൾക്ക് എതിരെ തിരിഞ്ഞത്. തങ്കച്ചനെ തേച്ചാൽ നിന്നെ വെറുതെ വിടൂല നിന്റെ ഇൻസ്റ്റാഗ്രാം ഞങ്ങൾ പൂട്ടിക്കും.. തുടങ്ങിയ ഭീഷണിപ്പെടുത്തുന്ന മെസ്സേജുകൾ ഇൻസ്റ്റാഗ്രാമിലും മറ്റു പലവഴിക്കും അനുമോൾക്ക് അയക്കുകയുണ്ടായി.
അനുമോളും തങ്കച്ചനും തമ്മിലുള്ള പ്രണയം വെറും ഓൺസ്ക്രീൻ മാത്രം എന്ന് വിശ്വസിക്കാനുള്ള മനസ്സ് അവർക്ക് ഇല്ലാതെയായിപ്പോയി. അനുമോൾ പറയുന്നതിങ്ങനെയാണ്
‘ഞങ്ങളുടെ വെറും ഓൺ സ്ക്രീൻ പ്രണയം മാത്രമാണ്. തങ്കച്ചൻ എന്റെ സ്വന്തം ചേട്ടനെ പോലെയാണ്.