Malayali Live
Always Online, Always Live

15 ദിവസം കൊണ്ട് ഭക്ഷണം കഴിച്ച് കുറച്ചത് 5 കിലോ; നിങ്ങൾക്കും സാധിക്കും; ആ രഹസ്യം ഇതാണെന്ന് അനു ജോസഫ്..!!

4,065

മലയാള സിനിമാ ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് അനു ജോസഫ്. നിരവധി ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ച് പ്രശസ്തി നേടിയ അനു ആദ്യമായി സിനിമയിൽ എത്തുന്നത് പാസ്സ് പാസ്സ് എന്ന സിനിമയിലൂടെയാണ്. ശാസ്തീയ നൃത്തം അഭ്യസ്സിച്ചിട്ടുള്ള അനു നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാന കലോൽസവത്തിൽ കലാതിലകമായ താരം കൂടിയാണ് അനു. അനു എന്ന താരത്തിന്റെ ജീവിതത്തിൽ വഴിത്തിവ് ആയത് കലാഭവനിൽ ചേർന്നത് ആയിരുന്നു. തുടർന്ന് താരം സീരിയൽ രംഗത്തേക്ക് വരുന്നത്. ആദ്യം അഭിനയിച്ച സീരിയൽ ചിത്രലേഖ ആയിരുന്നു.

anu joseph

തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു. അവിടെ നിന്നുമായിരുന്നു സിനിമയിൽ എത്തുന്നത്. ഒന്നുരണ്ട് സിനിമകളിൽ അഭിനയിച്ച താരം കാര്യം നിസ്സാരം എന്ന കൈരളി ടീ.വി. പരമ്പരയിൽ ഹാസ്യവേഷം ചെയ്ത് അനു പ്രശസ്തയായി. കാര്യം നിസ്സാരം എന്ന പരമ്പരയിൽ മോഹന കൃഷ്ണൻ എന്ന വില്ലേജ് ആഫീസറുടെ വക്കീലായ ഭാര്യയുടെ വേഷമാണ് അനുവിന്റേത്.

പിന്നീട് ചരിത്ര പരമ്പരയായ പഴശ്ശിരാജയിൽ അഭിനയിച്ചു. ഒരിടത്തൊരിടത്ത് എന്ന പേരിൽ ഏഷ്യാനെറ്റ് പ്ലസിൽ സമ്പ്രേക്ഷണം ചെയ്ത പരമ്പരയിലും അനുവിനു ഹാസ്യവേഷമായിരുന്നു. മകളുടെ അമ്മ ആലിലത്താാലി സ്നേഹചന്ദ്രിക , വെള്ളിമൂങ്ങ എന്നീ സിനിമകളിൽ അഭിനയിച്ചു.

anu joseph

കണ്ണിനും കണ്ണാടിക്കും പാടം ഒന്നു ഒരു വിലാപം ആയിരത്തിൽ ഒരുവൻ ലിസമ്മയുടെ വീട് തുടങ്ങിയവയിലും അനു ജോസഫ് ചെറുതല്ലാത്ത വേഷങ്ങൾ ചെയ്തു.. 1985 ൽ ജനിച്ച അനു കലാരംഗത്തും സജീവമായി വരുന്നത് 2000 ൽ ആയിരുന്നു.

തുടർന്ന് താരം കഴിഞ്ഞ 21 വർഷങ്ങളായി കലാരംഗത്തു സജീവമായി നിൽക്കുന്നു. അഭിനയത്തിന് ഒപ്പം തന്നെ യൂട്യൂബ് ചാനലിൽ അവതാരകയായും അനു എത്തുന്നുണ്ട്. മുപ്പത്തിയാറു വയസിലേക്ക് എത്തിയ താരം ഇന്നും വിവാഹം കഴിച്ചട്ടില്ല. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ കൂടി തടി കുറച്ച രഹസ്യം എങ്ങനെ ആണെന്ന് പറഞ്ഞിരിക്കുകയാണ് താരം.

anu joseph

വെറും 15 ദിവസങ്ങൾ കൊണ്ടാണ് അനു ജോസഫ് തന്റെ 65 കിലോ തൂക്കത്തിൽ നിന്നും 60 കിലോ ആയി കുറച്ചു. ഇറച്ചിയും മീനും ഒന്നും കഴിക്കുന്നത് ഒഴിവാക്കാതെയാണ് താൻ തടികുറച്ചതിന് അനു പറയുന്നു. എല്ലാ ഭക്ഷണവും കഴിക്കുമ്പോഴും ഭക്ഷണം കഴിക്കുന്നതിൽ ചില ക്രമീകരണങ്ങൾ മാത്രമാണ് അനു ചെയ്തത്.

അനു തടി കുറക്കാൻ ചെയ്തത് ഇങ്ങനെ ആയിരുന്നു.

15 ദിവസം കൊണ്ട് ഏതാണ്ട് അഞ്ച് കിലോ കുറച്ചു. ഡയറ്റ് ചെയ്യുമ്പോൾ 65 കിലോ ആയിരുന്നു. 15 ദിവസം കൊണ്ട് 60 ആയി കുറഞ്ഞു. വെറും വയറ്റിൽ ഉണക്കമുന്തിരി ഇട്ട വെള്ളം രാവിലെ കുടിക്കും. 15 മിനിറ്റ് കഴിയുമ്പോൾ ഭക്ഷണം കഴിക്കും.

anu joseph

ഒരു റോബസ്റ്റ പഴം അനു അത്. പിന്നീടാണ് വർക്കൗട്ട് ചെയ്യുക. രാവിലെയും ഉച്ചയ്ക്കും ഗോതമ്പ് ഭക്ഷണമാണ് കഴിച്ചിരുന്നത്. അരിയാഹാരം ഒരു നേരം. പാൽ ചായ കഴിവതും ഒഴിവാക്കിയിരുന്നു. ആപ്പിൾ, ഓറഞ്ച് എന്നിങ്ങനെയുള്ള പഴങ്ങൾ കഴിക്കും ലഘു ഭക്ഷണമായി.

ചിക്കനും മുട്ടയും മീനും എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം എന്ന് താരം പറയുന്നു. എന്നാൽ വറുത്തത് ഉപയോഗിക്കാൻ പാടില്ല. എന്തായാലും ഇതൊന്ന് പരീക്ഷണം നടത്തി നോക്കണം എന്നാണ് ആരാധകർ കമന്റ് ചെയ്തത്.