Malayali Live
Always Online, Always Live

വീണ്ടും വിവാഹം കഴിച്ചോ; വിവാഹ ഫോട്ടോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അഞ്ജലി നായർ..!!

3,470

ചെറുതും വലുതും നായിക വേഷങ്ങളും നോക്കാതെ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തു മുന്നേറുന്ന താരം ആണ് അഞ്ജലി നായർ. ബാലതാരമായി മാനത്തെവെള്ളിത്തേര് എന്ന ചിത്രത്തിൽ കൂടി അഞ്ജലി അഭിനയ ലോകത്തിൽ എത്തുന്നത്.

ഒട്ടേറെ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള തരാം മോഹൻലാലിൻറെ അമ്മയുടെ വേഷത്തിലും സഹോദരിയുടെ വേഷത്തിലും ഒക്കെ എത്തിയിട്ടുള്ള താരം ദൃശ്യത്തിൽ പൂച്ചയെ നിന്ന് മുട്ടൻ പണിയാണ് റാണിക്ക് കൊടുക്കുന്നത്. താരത്തിന്റെ കരിയറിൽ തന്നെ ഏറെ പ്രശംസ നേടിയ കഥാപാത്രം ആണ് സരിത എന്ന ദൃശ്യം 2 ലെ വേഷം.

സിനിമക്ക് പുറത്തെ ടെലിവിഷൻ പ്രോഗ്രാമിലും മറ്റും അവതാരകയായും താരം തിളങ്ങാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടന്‍ കണ്ണന്‍ നായരുമായുള്ള വിവാഹ ചിത്രം ആണ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തെക്കുറിച്ച് ഇപ്പോൾ നടിയും വെളിപ്പെടുത്തിയിരിക്കുകയാണ്. ചിത്രം എന്ന ഷോർട്ട് ഫിലിമിലെ ഫോട്ടോയാണ്. അന്ന് പ്രമോഷന് വേണ്ടി ആ ഫോട്ടോ ഉപയോഗിച്ചിരുന്നു.

ഓൺലൈൻ മാധ്യമങ്ങളെല്ലാം ആ ചിത്രം ഉപയോഗിച്ചിരുന്നു. അന്ന് കൃത്യമായാണ് വാർത്ത വന്നത്. പിന്നീട് ചിത്രം ഏതാണെന്ന് പോലും പരിശോധിക്കാതെയാണ് വിവാഹമോചന വാർത്തക്കൊപ്പം ഈ ഫോട്ടോയും പ്രചരിക്കാൻ തുടങ്ങി.

ഇതിൽ സത്യമില്ലെന്ന തരത്തിലാണ് നടി പറയുന്നത് സിനിമക്ക് വേണ്ടി എടുത്ത ചിത്രം പിന്നെ കുത്തിപ്പൊക്കിയതാണെന്നും അഞ്ജലി പറയുന്നു. ഇതിനിടെ വിവാഹ മോചനം സംബന്ധിച്ച വാർത്തയും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ജോർജ്ജ് കുട്ടിയെ രക്ഷപ്പെടുത്തിയ വാക്കീലാണ് നടിയ്ക്ക് വിവാഹ മോചനം നേടി കൊടുക്കുന്നതെന്ന് എന്നായിരുന്നു വാർത്ത. എന്നാൽ ഇതിലൊന്നും സത്യമില്ലെന്ന് പറയുകയാണ് നടി ഇപ്പോൾ.