Malayali Live
Always Online, Always Live

അമ്മകുട്ട്യേ പോലെ മൂക്കുകുത്തി അമ്മണിക്കുട്ടി; പാർവതിയുടെ മൂക്കുകുത്തൽ; വേദനയെടുത്തോയെന്ന് ആരാധകർ..!!

3,633

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരം ആണ് പാർവതി തിരുവോത്ത്. അഭിനയ മികവുകൊണ്ട് മലയാളത്തിൽ തന്റേതായ സ്ഥാനം നേടിയ താരം മലയാളത്തിലെ അടുത്ത ലേഡി സൂപ്പർസ്റ്റാർ കൂടിയാണ്. തന്റെ അമ്മയെ അനുകരിച്ചു മൂക്ക് കുത്തിയ വീഡിയോ ആണ് താരം ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്.

അമ്മകുട്ട്യേ പോലെ മൂക്കുകുത്തിയ അമ്മിണികുട്ടി എന്ന തലവാചകം നൽകിയാണ് താരം ചിത്രങ്ങൾ പങ്കു വെച്ചത്. വൈറസ് പടരുന്ന കാലത്ത് വേണ്ടത്ര മുൻകരുതലുകൾ എടുത്താണ് താൻ മൂക്കുത്തി വെച്ചത് എന്നും എന്നാൽ മറ്റാരും ഇത് ചെയ്യാൻ താൻ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും താരം പറയുന്നു.

ഏറെ ആരാധകർ ഉള്ള പാർവതി ഇൻസ്റ്റാഗ്രാമിൽ കൂടി ആണ് പോസ്റ്റ് ഇട്ടത്. പോസ്റ്റ് വൈറൽ ആയതിനൊപ്പം വേദനയെടുത്തോ എന്ന് ചോദിച്ചു ആരാധകർ എത്തി.