Malayali Live
Always Online, Always Live

നാൽപ്പതാം വയസിലേക്ക്; കാവ്യയുടെ കൊതിപ്പിക്കുന്ന സൗന്ദര്യ രഹസ്യമിതാണ്..!!

5,054

ദിലീപിനൊപ്പം സന്തോഷ കുടുംബ ജീവിതം നയിക്കുകയാണ് മലയാളികളുടെ പ്രിയ നടിയായ കാവ്യ മാധവൻ ഇപ്പോൾ. ആദ്യ വിവാഹം വേർപിരിഞ്ഞ ശേഷം ആയിരുന്നു കാവ്യാ ദിലീപിനെ വിവാഹം കഴിക്കുന്നത്. ദിലീപിന്റെയും രണ്ടാം വിവാഹം ആണ്. ദിലീപിന്റെ ഭാഗ്യനായിക ആയിരുന്ന കാവ്യ ജീവിതത്തിലും ഇപ്പോൾ ഭാഗ്യം ആയി മാറുകയാണ്. 1991 പൂക്കാലം വരവായി എന്ന ചിത്രത്തിൽ കൂടി ആറാം വയസിൽ ആണ് കാവ്യാ അഭിനയത്തിലേക്ക് എത്തുന്നത്.

1999 ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി പതിനഞ്ചാം വയസിൽ കാവ്യാ ദിലീപിന്റെ നായികയായി ചന്ദ്രനുദിക്കുന്ന ദിക്കിൽ കൂടി നായിക നിരയിലേക്ക് ഉയർന്നു. 2016 വരെ അഭിനയ ലോകത്തിൽ തുടർന്ന താരം ആദ്യ വിവാഹം കഴിക്കുന്നത് 2009 ൽ ആണ് 2011 വിവാഹ മോചനം നേടിയ താരം 2016 ൽ ആയിരുന്നു ദിലീപിനെ വിവാഹം കഴിക്കുന്നത്.

ഇരുവർക്കും മഹാലക്ഷ്മി എന്ന മകൾ കൂടി ഉണ്ട്. സിനിമ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത് സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കാവ്യയെ ആരാധകർ വല്ലപ്പോഴും എങ്കിലും കാണുന്നത് സ്വകാര്യ ചടങ്ങുകളിലും അതുപോലെ താരകല്യാണങ്ങളിലും മറ്റുമാണ്.

ദിലീപിന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനും ഗായകനുമൊക്കെയായ നാദിർഷായുടെ മകളുടെ വിവാഹത്തിൽ വിവാഹത്തിൽ പഴയ അതെ സൗന്ദര്യത്തിൽ കാവ്യാ എത്തിയത്. 2004 ൽ മീശ മാധവൻ ഇറങ്ങിയപ്പോൾ 24 ആം വയസിൽ ഉള്ള കാവ്യയുടെ അതെ ലുക്ക് തന്നെയാണ് കാവ്യക്ക് ഇപ്പോഴും ഉള്ളത്. തന്റെ സൗന്ദര്യ രഹസ്യം ഇതാണെന്ന് താരം പറയുന്നു.

36 വയസ്സുകാരിയായ കാവ്യാ ഇന്നൊരു കുഞ്ഞിന്റെ അമ്മയാണ്. വർഷങ്ങൾക്ക് മുൻപ് പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തിലൂടെ ബാലതാരമായായിരുന്നു കാവ്യ സിനിമ ലോകത്തേക്കെത്തിയത്. പിന്നീട് ചുരുങ്ങിയ നാൾകൊണ്ട് മലയാളികളുടെ പ്രിയനായികയായി വളർന്നു. ജനപ്രിയ നായകൻ ദിലീപിന്റെ ഭാര്യയായും മഹാലക്ഷ്മിയുടെ അമ്മ വേഷത്തിലും ഒട്ടേറെ തിരക്കുകളിലാണ് താരം ഇന്നുള്ളത്.

സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകാറുണ്ട്. കാവ്യ പങ്കെടുക്കുന്ന കുടുംബ ചടങ്ങുകളിലും വിവാഹങ്ങളിലും എല്ലാം ക്യാമറ കണ്ണുകൾ കാവ്യായോടൊപ്പമാണ്. കാവ്യയുടെ സൗന്ദര്യത്തിന് പിന്നിലുള്ള രഹസ്യങ്ങളെ പറ്റി നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ അരങ്ങേറുന്നത്.

എന്താണ് ഈ സൗന്ദര്യത്തിനു പിന്നിൽ എന്ന് പലപ്പോഴും കാവ്യയോട് മാധ്യമങ്ങൾ തിരക്കിയിട്ടുണ്ട്. അതിനു കാവ്യയുടെ ഉത്തരം ഇങ്ങനെ”ചിട്ടയായ ജീവിത രീതി അത് കഴിവതും പുലർത്തികൊണ്ട് പോകാൻ ശ്രമിക്കാറുണ്ട്. നൃത്തം വോക്കിങ് ഉറക്കം ഇതൊന്നും മുടക്കാറില്ല” ഇതൊക്കെ തന്നെയാണ് തന്റെ ജീവിത രീതിയെന്ന് കാവ്യ പറയുന്നു.

ഷൂട്ടിങ് തിരക്കുകളിൽ നിന്നും വീട്ടിൽ എത്തിയാൽ ലഭിക്കുന്ന രണ്ടു ദിവസം തന്റേത് മാത്രമാണ് എന്ന് കാവ്യ തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് ആരും തന്നെ ശല്യം ചെയ്യില്ല. അന്ന് ഒരു ഡയറ്റും ഉണ്ടാകില്ല. ഫോണൊക്കെ മാറ്റിവച്ചിട്ട് സ്വതന്ത്രമായി ഉറങ്ങും മറ്റൊന്നിനെക്കുറിച്ചും ഒരു ചിന്തയും ഉണ്ടാകില്ലെന്നും കാവ്യ പറഞ്ഞിട്ടുണ്ട്.

മാത്രമല്ല എത്ര പുലർച്ചെ ഉണരാനും താൻ റെഡിയാണ് എന്നും അതിപ്പോൾ പുലർച്ചെ നാല് മണിക്ക് ആണെങ്കിലും ഒരു പ്രശ്നവും ഇല്ലെന്നും കാവ്യ വ്യക്തമാക്കിയിട്ടുണ്ട്. എണീക്കുമ്പോളും ഉറങ്ങുമ്പോളും എപ്പോഴും പ്രാർത്ഥന ചുണ്ടിൽ ഉണ്ടാകുമെന്നും കാവ്യ പറയുന്നു.

ഭക്ഷണ രീതികൾക്ക് സമയം ഉണ്ട് പ്രാർത്ഥന എക്സർസൈസ് ഒന്നും മുടക്കാറില്ല. ജിമ്മിൽ പോയാലും കാർഡിയോ ഒക്കെയാണ് മെയിൻ ആയി ചെയ്യുന്നത് വെയിറ്റ് ലിഫ്റ്റിങ് ഒന്നും ചെയ്യാറില്ല എന്നും കാവ്യ പറയുന്നു.