Malayali Live
Always Online, Always Live

വീണ്ടും ട്യൂമർ ഒപ്പം കോറോണയും; ശരണ്യ ശശിയുടെ ജീവിതത്തിൽ പുതിയ വെല്ലുവിളി; സീമ ജി നായർ..!!

3,445

ടെലിവിഷൻ ലോകത്തിലും അതുപോലെ തന്നെ സിനിമ ലോകതിലും ഒരുപോലെ തിളങ്ങി നിന്ന താരം ആയിരുന്നു ശരണ്യ ശശി. അഭിനയ ലോകത്തിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച അഭിനയത്രി ആണെന്ന് ശരണ്യ തെളിയിച്ചു എങ്കിൽ കൂടിയും ജീവിതത്തിൽ ട്യൂമർ എന്ന വില്ലൻ എത്തുന്നത്. 2012 ൽ ആയിരുന്നു ആദ്യമായി ശരണ്യക്ക് ട്യൂമർ വരുന്നത്.

ട്യൂമർ എന്ന വ്യാധിക്ക് മുന്നിൽ തളരില്ല എന്ന് ശരണ്യ തീരുമാനിച്ചപ്പോൾ സിനിമ പ്രവർത്തകർ ഒട്ടേറെ ആളുകൾ മനസറിഞ്ഞു കൂടെ നിന്നു. അതിൽ ഏറ്റവും ശക്തമായ സാന്നിധ്യമായി മാറിയത് സീമ ജി നായർ ആയിരുന്നു. ശരണ്യയുടെ ചേച്ചിയമ്മയാണ് സീമ ജി നായർ. വാടക വീട്ടിൽ ആയിരുന്നു ശരണ്യക്ക് വേണ്ടി സീമ മുൻകൈ എടുത്തു വീട് വെച്ച് നൽകിയിരുന്നു.

ഓരോ തവണ അസുഖം വരുമ്പോഴും അതെല്ലാം അതിജീവിക്കാൻ മനസ് കൊണ്ട് ചങ്കൂറ്റം നേടിയ ആൾ ആണ് ശരണ്യ. എന്നാൽ ഓരോ തവണ അസുഖത്തെ വീഴ്ത്തുമ്പോഴും അതിനേക്കാൾ ശക്തമായി കാൻസർ തിരിച്ചു വരും. ഒന്നും രണ്ടും അല്ല. തുടർച്ചയായി പതിനൊന്ന് വട്ടം ആണ് ശരണ്യ ശസ്ത്രക്രീയ നടത്തിയത്.

ആദ്യ കാലങ്ങളിൽ കാൻസർ ശസ്ത്രക്രീയ നടത്തി തിരിച്ചു വരുമ്പോഴും അഭിനയ ലോകത്തേക്ക് തിരിച്ചു വന്നു തന്റെ വരുമാന മാർഗം കണ്ടെത്തി ഇരുന്ന ശരണ്യ എന്നാൽ പിന്നീട് തുടർച്ചായി കാൻസർ ആക്രമണത്തിൽ തളർന്നു പോയി. എന്നാൽ വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ജീവിതം തിരികെ പിടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ശരണ്യ.

എന്നാൽ എല്ലാം തകിടം മറിച്ചു കൊണ്ട് വീണ്ടും ജീവിതത്തിൽ സ്ഥിതി മോശമായിരിക്കുകയാണ്. സീമ ജി നായരാണ് ശരണ്യയുടെ ജീവിതത്തിൽ നേരിട്ട പുത്തൻ പ്രതിസന്ധിയെ കുറിച്ച് മനസ്സ് തുറന്ന് എത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരുപാട് പേർ ചോദിക്കുന്നുണ്ട് ശരണ്യ കാണുന്നില്ലല്ലോ ശരണ്യയ്ക്ക് എന്തുപറ്റി ഒരു വിവരവും അറിയുന്നില്ലല്ലോ എന്ന്.

പതിനൊന്നാമത്തെ സർജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതിയിൽ കുറച്ചും പ്രശ്നങ്ങളുണ്ടായി സ്പൈനൽ കോഡിലേക്ക് അസുഖം ബാധിക്കുകയും ചെയ്തു എന്നാണ് ഡോക്ടർ ഞങ്ങളോട് പറഞ്ഞത്. വേഗം തന്നെ ഒരു സർജറി വീണ്ടും സ്പൈനൽ കോഡിന് ചെയ്യാൻ പറ്റില്ല. അപ്പോൾ ഡോക്ടർ ആർ സി സി യിലേക്ക് റെഫർ ചെയ്തു ആർസിസിയിൽ 5 റേഡിയേഷൻ കഴിഞ്ഞു.

ജൂൺ മൂന്നാം തീയതി കീമോ സ്റ്റാർട്ട് ചെയ്യാം എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു ഇപ്രാവശ്യം അവൾക്ക് നല്ല ക്ഷീണവും നല്ല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ഇരുപത്തിമൂന്നാം തീയതി അറിയുന്നത് ശരണ്യക്കും അമ്മക്കും ബ്രദറിനും കോവിഡ് ബാധിച്ചു എന്നുള്ളത് സത്യം പറഞ്ഞാൽ എന്താ ചെയ്യേണ്ടത് എന്താ പറയേണ്ടത് എന്ന് അറിയാത്ത ഒരു വല്ലാത്ത അവസ്ഥയിലാണ്‌.

കാരണം നാലു വശത്തു നിന്നും വരുന്ന വാർത്തകളും എന്നും എനിക്ക് അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളും വളരെ കൂടുതലാണ് അപ്പോൾ പെട്ടെന്നു തന്നെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് അവളെ മാറ്റി ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാണ് സത്യം പറഞ്ഞാൽ എന്താ ചെയ്യണ്ടേ എന്ന് അറിയത്തില്ല. ഒരു വശത്ത് അസുഖം വ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഒരു വശത്ത് അവൾക്ക് പോസിറ്റീവ് ആണ് ഇനിയും കടമ്പകൾ ഒരുപാട് കടകേണ്ടതായിട്ടുണ്ട്.

അതിന് ഇപ്പോൾ വേണ്ടത് കരുതൽ വേണം അതുപോലെതന്നെ പ്രാർത്ഥന വേണം ഈ കരുതലും പ്രാർത്ഥനയും ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ അതുകൊണ്ട് എല്ലാവരും എല്ലാവരും രണ്ടിനും ഒപ്പം കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. അവൾ പഴേ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചു വരണം ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം.

ഞങ്ങളുടെ മാത്രമല്ല ശരണ്യയെ സ്നേഹിക്കുന്ന എല്ലാവരുടെയും ആഗ്രഹം എനിക്ക് അറിയാം അതുകൊണ്ട് ഈ ഒരു വാർത്ത നിങ്ങളുമായി ഒരു വിവരം നിങ്ങളുമായി പങ്കു വെക്കാൻ വേണ്ടിയാണ് ഞാൻ വന്നത് എത്രയും വേഗം രണ്ടിൽനിന്നും അവൾ മോചിതയാകണം. ഇതായിരുന്നു സീമ ജി നായരുടെ വാക്കുകൾ.