Malayali Live
Always Online, Always Live

ഋതുവിനൊപ്പമുള്ള ആയിരത്തോളം ഫോട്ടോയുണ്ട്; ജിയ ഇറാനി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു; വിവാദങ്ങൾക്ക് മറുപടിയുമായി ജിയ ഇറാനി രംഗത്ത്..!!

3,421

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. അതിന്റെ മൂന്നാം സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. കെകുഴിഞ്ഞ രണ്ടു തവണയെക്കാൾ വ്യത്യസ്തമായി വ്യക്തിപരമായി വലിയ പരിചയം ഇല്ലാത്ത എന്നാൽ ശക്തരായ മത്സരാർത്ഥികൾ ആണ് ബിഗ് ബോസിൽ എത്തിയത്. അതിൽ ഒരാൾ ആണ് റിതു മന്ത്ര.

ഗായിക , മോഡൽ , അഭിനേതാവ് എന്നി നിലയിലൊക്കെ തിളങ്ങിയിട്ടുള്ള ആൾ കൂടി ആണ് റിതു. ബിഗ് ബോസ് പുത്തൻ സീസൺ ആരംഭിച്ച ആദ്യ ദിവസം മുതൽ വീട്ടിലുള്ള റിതു ആരുമായും അത്രവലിയ അടുപ്പമാകാൻ കൂട്ടാക്കാത്ത പ്രകൃതമാണ്. തനിക്ക് അത്രമേൽ വൈകാരികത ഉള്ള സുഹൃത്തുക്കൾ ഇതുവരെയും ബിഗ് ബോസ് വീട്ടിൽ നിന്നും ഉണ്ടായിട്ടില്ല എന്ന് പറയുന്ന റിതു.

ആദ്യ കളത്തിൽ മണികുട്ടനുമായി പ്രണയത്തിൽ ആകുമോ എന്ന് പ്രേക്ഷകർ ഉറ്റുനോക്കി എങ്കിൽ കൂടിയും വഴുതി മാറുക ആയിരുന്നു. മോഹൻലാൽ അടക്കം ചോദിച്ചപ്പോൾ അത്തരത്തിൽ ഒരു ബന്ധം താൻ ആഗ്രഹിക്കുന്നില്ല എന്നും ഇതുപോലെ അവിവാഹിതയായി മുന്നോട്ട് പോകാൻ ആണ് ആഗ്രഹം എന്ന് അറിയിക്കുകയും ആയിരുന്നു.

തുടർന്ന് തന്നെക്കാൾ പ്രായം കുറഞ്ഞ റംസാനുമായി ഉള്ള അമിതമായ അടുപ്പം ബിഗ് ബോസ് വീട്ടിൽ ഉള്ളവർ തന്നെ തെറ്റിദ്ധരിച്ചു എങ്കിൽ കൂടിയും അതും വെറുതെ ആണെന്ന് റിതു പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന് പ്രണയമില്ല എന്ന് പറയുന്ന ഋതുവിന്റെ കാമുകനായി ജിയ ഇറാനി എത്തിയിരിക്കുകയാണ്. ഒട്ടേറെ ഫോട്ടോകൾ അടക്കം ഇരുവരും ഒന്നിച്ചുള്ളത് പലപ്പോഴായി ഇറാനി ഷെയർ ചെയ്യാറുണ്ട്.

താനും ഋതുവും തമ്മിൽ കഴിഞ്ഞ നാല് വർഷമായി പ്രണയത്തിൽ ആണെന്ന് പറയുന്ന ജിയ തങ്ങൾ വിവാഹം കഴിക്കാൻ ഒരുങ്ങുക ആണെന്ന് നേരത്തെ പറഞ്ഞിരുന്നു. താൻ വിവാഹിതനും ഒരു മകന്റെ അച്ഛനും ആണ്. എന്നാൽ തനിക്ക് ഇപ്പോൾ ആണ് വിവാഹ മോചനം ലഭിച്ചിരിക്കുന്നത്. അവൾ ബിഗ് ബോസ്സിൽ പോയ ശേഷമാണ് അത് സംഭവിച്ചത്.

ഇപ്പോൾ താൻ കൊടുത്ത ഒരു അഭിമുഖം സാമൂഹിക മാധ്യമത്തിൽ വളച്ചൊടിച്ച വാർത്ത ആയി എത്തിയതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ജിയ ഇറാനി.

‘‘ഞാൻ ഞങ്ങളെക്കുറിച്ച് എന്തു പറഞ്ഞാലും അതു വളച്ചൊടിച്ച് പ്രചരിപ്പിക്കാനാണ് സോഷ്യൽ മീഡിയയിൽ പലർക്കും താൽപര്യം. കഴിഞ്ഞ ദിവസം ഞാൻ ഒരു അഭിമുഖത്തിൽ ഞങ്ങളൊന്നിച്ചുള്ള കുറേയധികം ചിത്രങ്ങള്‍ ഉണ്ടെന്നു പറഞ്ഞതിന് ഞാൻ ഋതുവിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു എന്ന തരത്തിൽ ചിലർ വാർത്തകൾ കൊടുത്തു. ഋതുവിന്റെ ആരാധകരാണ് കൂടുതൽ പണി തരുന്നത്. അവർക്ക് ഋതു മണിക്കുട്ടൻ അല്ലെങ്കിൽ ഋതു റംസാൻ കോംബോ കാണാനാണ് കൂടുതൽ താൽപര്യം.

അതൊക്കെ ഗെയിമിന്റെ ഭാഗമാണ്. അതുകൊണ്ടാണ് കൂടുതൽ ശ്രദ്ധിക്കാത്തത്. മാത്രമല്ല ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം രണ്ടു പേരുെടയും വീട്ടിലും സുഹൃത്തുക്കൾക്കുമൊക്കെ അറിയാം. ഇപ്പോഴാണ് ജനമറി‍ഞ്ഞതെന്നു മാത്രം. മറ്റാരെയും ഞങ്ങൾക്ക് ബോധിപ്പിക്കേണ്ട കാര്യവുമില്ലല്ലോ.’’ – ജിയ പറയുന്നു.