Malayali Live
Always Online, Always Live

സീരിയൽ താരം പ്രതീപ് ചന്ദ്രൻ അച്ഛനായി; സന്തോഷത്തിൽ താരം കുറിച്ചത് ഇങ്ങനെ..!!

4,194

2020 ജൂൺ 12 നു ആയിരുന്നു ബിഗ് ബോസ്സിൽ കൂടി ശ്രദ്ധ നേടിയ പ്രതീപ് ചന്ദ്രൻ വിവാഹം കഴിക്കുന്നത്. മലയാളത്തിൽ സീരിയൽ രംഗത്തും അതുപോലെ തന്നെ സിനിമ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ആണ് പ്രതീപ് ചന്ദ്രൻ. ഇപ്പോൾ താരത്തിന് ആൺകുട്ടി ജനിച്ചിരിക്കുകയാണ്.

സീരിയൽ രംഗത്ത് കൂടുതലും തരാം ചെയ്തിരിക്കുന്നത് പോലീസ് വേഷങ്ങൾ ആണ്. മോഹൻലാൽ ആരാധകനും മോഹൻലാൽ ചിത്രങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ആൾ കൂടി ആണ് പ്രതീപ്. ബിഗ് ബോസ് രണ്ടാം സീസണിൽ മികച്ച മത്സരാർഥികളിൽ ഒരാൾ കൂടി ആണ് പ്രതീപ്.

ബിഗ് ബോസ് സീസൺ മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാങ് തിരിഞ്ഞുള്ള മത്സരങ്ങൾ നടന്ന രണ്ടാം സീസണിൽ ആര്യ വീണ ഗാങ്ങിൽ ആയിരുന്നു പ്രതീപ് നിന്നത്. ബിഗ്ബോസിൽ താരം പാതി വഴിക്ക് താരം യാത്ര അവസാനിപ്പിച്ചിരുന്നു. അതേ സമയം ഇപ്പോഴിതാ താരം അച്ഛനായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.

പ്രദീപിന്റെയും അനുപമയുടെയും ജീവിതത്തിലേക്ക് കാത്തിരിപ്പിനൊടുവിൽ കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ നടൻ തന്നെയാണ് ഈ സന്തോഷ വിവരം പ്രേക്ഷകരെ അറിയിച്ചത്. അനുപമ ആൺകുഞ്ഞിനാണ് ജന്മം നൽകിയതെന്ന് പ്രദീപ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ച് എത്തിയിരിക്കുന്നത്. തിരുവനന്തപുരം ഇൻഫോസിസ് ജീവനക്കാരിയും കരുനാഗപ്പള്ളി സ്വദേശിയുമായ അനുപമ രാമചന്ദ്രനാണ് താരത്തിന്റെ ഭാര്യ. ഈ ലോകത്തേക്ക് സ്വാഗതം ബേബി ബോയി എന്നാണ് കുറിച്ചത്.