ഈ തെരഞ്ഞെടുപ്പിലെ തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയതായി നടിയും അവതാരികയുമായ പേളി മാണി. മഷി പുരട്ടിയ വിരലിന്റെ ചിത്രത്തിനൊപ്പം പേളി വിവരം പങ്കുവെച്ചത്. ചിത്രത്തിൽ പേളിയുടെ വിരലിൽ പിടിച്ചിരിക്കുന്ന കുഞ്ഞിന്റെ ചിത്രവും കാണാം. ബിഗ് ബോസ് സീസൺ 1 കൂടി എത്തിയ മത്സരാർത്ഥികൾ ആയിരുന്നു പേളിയും ശ്രീനിഷും.
തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുന്നതും. ഇന്ന് ഇരുവരും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ കൂടി ആണ് കടന്നു പോകുന്നത്. ഇരുവർക്കും ആദ്യത്തെ കണ്മണി ജനിച്ചിരിക്കുകയാണ്. പേർളി ഗർഭിണി ആയത് മുതൽ സാമൂഹിക മാധ്യമത്തിൽ വളരെയധികം ചർച്ചകൾ നടന്നിരുന്നു.
ഇരുവരുടെയും അതോടൊപ്പം പെർളിയുടെ ഗർഭകാലവുമൊക്കെ വളരെ വലിയ വാർത്തകൾ ആയിരുന്നു. അവതാരകയും നടിയുമായ പേളി തന്നെ ആണ് എല്ലാകാര്യങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചത്. ശ്രീനിഷ് പേർളി ദമ്പതികൾക്ക് പെൺകുട്ടി ആണ് പിറന്നത്. ഞങ്ങൾ എല്ലാവര്ക്കും ആയി ആ സന്തോഷം പങ്കുവെക്കുകയാണ്.
പ്രസവത്തിന് മുന്നും പിന്നുമുള്ള എല്ലാ കാര്യങ്ങളും വാർത്ത ആകുമ്പോൾ ഇപ്പോൾ പേളി വോട്ട് ചെയ്തതും വോട്ടിങ്ങിന് ശേഷം പറഞ്ഞ കാര്യങ്ങളും ആണ് ശ്രദ്ധ നേടുന്നത്. താൻ വോട്ട് ചെയ്തത് മകളുടെ ശോഭനമായ ഭാവി ഓർത്താണ് എന്ന് പേളി പറയുന്നു. എന്നാൽ രണ്ടു പേരെയും മിസ് ചെയ്യുന്നു. വേഗം വരാം എന്ന് ആയിരുന്നു പോസ്റ്റിൽ ശ്രീനിഷ് മറുപടി നൽകിയത്.