Malayali Live
Always Online, Always Live

സീരിയൽ താരം പ്രകൃതിക്ക് രഹസ്യ വിവാഹം; കല്യാണം രഹസ്യമാക്കി വെക്കാനുള്ള കാരണമിത്..!!

5,114

ഓമന തിങ്കൾ പക്ഷി എന്ന സീരിയൽ വഴി സീരിയൽ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം ആണ് അനുശ്രീ. ഇതുവരെ അമ്പതോളം സീരിയലിൽ അഭിനയിച്ചിട്ടുള്ള താരം മലയാളത്തിലെ തിരക്കേറിയ താരങ്ങളിൽ ഒരാൾ കൂടി ആണ്. പ്രകൃതി എന്ന പേരിൽ ആണ് സീരിയൽ ലോകത്തിൽ അനുശ്രീ അറിയപ്പെടുന്നത്. ഇപ്പോൾ നായിക നിരയിലേക്ക് ഉയർന്ന താരം തുടക്കം കുറിച്ചത് ബാലതാരമായി ആയിരുന്നു.

എന്നാൽ ഇപ്പോൾ സീ കേരളത്തിൽ പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിക്കുകയാണ് താരം. അനുശ്രീ വിവാഹം കഴിച്ചു എന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. എന്റെ കാലം നീണ്ട പ്രണയത്തിന്റെ ഒടുവിൽ ആയിരുന്നു വിവാഹം. വിവാഹ ചിത്രം സാമൂഹിക മാധ്യമത്തിൽ എത്തിയതോടെ ആണ് വിവാഹം എല്ലാവരും അറിയുന്നത്. ഇന്നലെ രാവിലെ ഒരു ക്ഷേത്രത്തിൽ വെച്ച് ആയിരുന്നു വിവാഹം. ക്യാമറ അസിസ്റ്റന്റ് ആയ വിഷ്ണുവിനെ ആണ് ഇന്നലെ താരം രഹസ്യ വിവാഹം കഴിച്ചത്.

അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലൊക്കേഷനിൽ വെച്ചാണ് വിഷ്ണുവും അനുശ്രീയും പരിചയപ്പെടുന്നത്. തുടർന്ന് ആ സൗഹൃദം വളർന്ന് നല്ലൊരു പ്രണയ ബന്ധത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആണ് വിവാഹം രഹസ്യമായി നടത്തിയത് എന്നാണ് അറിയുന്നത്. നാലാമത്തെ വയസു മുതൽ ആയിരുന്നു താരം സീരിയൽ മേഖലയിൽ സജീവമായി തുടങ്ങിയത്. ഓമനത്തിങ്കൾ പക്ഷി ദേവി മഹാത്മ്യം ശ്രീ മഹാഭാഗവതം പാദസരം ഏഴു രാത്രികൾ അമല എന്നീ സീരിയലുകളിൽ ആയിരുന്നു താരം ആദ്യകാലത്ത് അഭിനയിച്ചത്.

ഏഴു രാത്രികൾ എന്ന സീരിയലിൽ ആയിരുന്നു താരം ആദ്യമായി ലീഡ് റോളിൽ അഭിനയിച്ചത്. പതിനഞ്ചാം വയസ്സിലായിരുന്നു താരം ഈ വേഷം ചെയ്യുന്നത്. അമല എന്ന സീരിയലിലെ ശീതൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അരയന്നങ്ങളുടെ വീട് എന്ന സീരിയലിലെ ശ്രീദേവി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. രോൺസ് എന്ന നടനായിരുന്നു ഈ സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവൃത എന്ന കഥാപാത്രത്തെ ആണ് പൂക്കാലം വരവായി എന്ന ചിത്രത്തിൽ അനുശ്രീ ഇപ്പോൾ അവതരിപ്പിക്കുന്നത്. ഒരു അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിൻ്റെ കഥയാണ് സീരിയൽ പറയുന്നത്. വളരെ മികച്ച അഭിപ്രായമാണ് ഈ സീരിയലിലെ പ്രകടനത്തിന് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.