ഇനിയൊരിക്കലും ശിവേട്ടനെന്നെ സ്നേഹിക്കില്ല; സ്വന്തം അമ്മയുടെ ക്രൂരതയിൽ പൊട്ടിക്കരഞ്ഞു അഞ്ജലി; ഹൃദയം നുറുങ്ങി സാന്ത്വനം വീട്..!!
ആരാധകർ കാത്തിരുന്ന നിമിഷങ്ങളുമായി സാന്ത്വനം സീരിയൽ. ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് ഇപ്പോൾ സീരിയലിൽ കാണിക്കുന്നത്. ആരാധകർ ഏറെ കാലം ആയി കാത്തിരിക്കുന്ന നിമിഷങ്ങൾ ഇപ്പോൾ ആണ് കാണിച്ചു തുടങ്ങിയത്. ഇതിലും നേരത്തെ വരണം എന്ന് ആഗ്രഹിച്ചതാണ് ഇപ്പോൾ എങ്കിലും വന്നല്ലോ എന്നാണ് ആരാധകർ പറയുന്നത്.
കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്. ശിവനും അഞ്ജലിയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ആണ് സീരിയൽ ഹൈലൈറ്റ് എന്ന് പറയുന്നത്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്.
കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഹരിയും ശിവനും ഭാര്യമാരും മൂന്നാറിൽ ഹണി മൂൺ ആഘോഷിക്കാൻ പോകുന്ന എപ്പിസോഡുകൾ ആണ് കാണിക്കുന്നത്. ഹണി മൂൺ പോകാൻ ഒരുങ്ങുമ്പോൾ അഞ്ജലിയുടെ അമ്മ സാവിത്രിയും ഒപ്പം ജയന്തി യും വഴക്കിനു വരുകയും ഇത് കൂടി ആകുമ്പോൾ അഞ്ജലിയുടെയും ശിവന്റെയും സംരക്ഷണത്തിന് ഒപ്പം ഏട്ടത്തി ശ്രീദേവിയും അനിയൻ കാണാനും ഹണി മൂൺ പോകേണ്ടി വരുന്നു.
തളർന്നു കിടക്കുന്ന ബാലന്റെയും സഹോദരങ്ങളുടെയും അമ്മയെ നോക്കാനായി സാവിത്രിയെ ഏൽപ്പിക്കുന്നു. എന്നാൽ സാവിത്രി പഴയകാല പക മനസ്സിൽ വെച്ച് കൊണ്ട് ലക്ഷ്മിക്ക് മരുന്ന് കൊടുക്കാതെ അപായപ്പെടുത്താൻ ശ്രമിക്കുന്നു. തുടർന്ന് ആശുപത്രിയിൽ ആകുന്ന ലക്ഷ്മിയുടെ അടുത്തേക്ക് മൂന്നാറിൽ നിന്നും ട്രിപ്പ് ക്യാൻസൽ ചെയ്തു എല്ലാവരും എത്തുന്നു. എന്നാൽ അമ്മയുടെ ഈ അവസ്ഥക്ക് കാരണം ദേവി ആണെന്ന് ആയിരുന്നു സാവിത്രിയുടെ വാദം.
എന്നാൽ ദേവിയെ പഴിചാരാൻ തുടങ്ങിയതോടെ സഹിക്കാൻ കഴിയാതെ ശിവൻ പറഞ്ഞ കാര്യങ്ങൾ ആണ് സ്നേഹത്തിലേക്ക് എത്തിയ അഞ്ജലി ശിവൻ ബന്ധം വീണ്ടും തകർക്കാൻ കാരണം എന്ന് അഞ്ജലി പറയുന്നു. സാവിത്രിയെ ചീത്ത പറയുന്ന ശിവൻ ഇനി എവിടെ നിന്നാൽ അടിമേടിക്കും എന്നും ചവിട്ടി പുറത്താക്കുമെന്നും ശിവൻ പറയുന്നു. ഏട്ടത്തി ആണ് തങ്ങൾക്ക് എല്ലാമെന്നും ഏട്ടത്തിയെ പറഞ്ഞാൽ സഹിക്കാൻ കഴിയില്ല എന്നും എല്ലാവരും ക്ഷമിക്കണം എന്ന് പറഞ്ഞു കൊണ്ട് ശിവൻ വീട് വിട്ടു ഇറങ്ങുന്നു.
തുടർന്ന് റൂമിൽ പോയി പൊട്ടിക്കരയുകയാണ് അഞ്ജലി. ആശ്വസിപ്പിക്കാൻ എത്തുന്നത് ദേവിയോട് അഞ്ജലി പറയുന്നത്. ആ മനുഷ്യൻ എന്നെ ഇഷ്ടപ്പെട്ടു വരുക ആയിരുന്നു. എന്നാൽ ഇനി ഒരിക്കലും എന്നോട് സ്നേഹം കാണിക്കില്ല. ഏട്ടത്തിയെ ചുമ്മാ അമ്മ മനഃപൂർവം മോശക്കാരിയാക്കി അമ്മക്ക് ജയിക്കാൻ വേണ്ടി എന്റെ ജീവിതം വെച്ച് വരെ കളിക്കുകയാണ്. ശിവേട്ടൻ ഇനിയൊരിക്കലും അമ്മ പറഞ്ഞത് ഒന്നും മറക്കില്ല. എന്റെ ജീവിതം ഒരു ശാപം കിട്ടിയത് ആണെന്നും അഞ്ജലി പറയുന്നു. എന്നാൽ വീട്ടിൽ നിന്നും പുറത്തേക്ക് പോയ ശിവൻ അഞ്ജലിയോട് ചീത്ത പറഞ്ഞതിൽ മനമുരുകുന്നതും കാണാം..