Malayali Live
Always Online, Always Live

ബിഗ് ബോസ് വീട്ടിൽ വെച്ച് മുൻഭർത്താവിന്റെ മരണ വാർത്തയറിഞ്ഞ ഭാഗ്യലക്ഷ്മി; താരത്തിന്റെ പ്രതികരണത്തിൽ ഞെട്ടി സഹമത്സരാർത്ഥികൾ..!!

3,325

മലയാളികൾക്ക് സുപരിചിതമായ മുഖം എന്നും മലയാളികൾ ഇഷ്ടപ്പെടുന്ന ശബ്ദത്തിന് ഉടമ അങ്ങനെ ഒട്ടേറെ വിശേഷങ്ങൾ ഉള്ള നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. ഇപ്പോൾ ബിഗ് ബോസ് സീസൺ 3 മലയാളത്തിൽ മത്സരാർത്ഥി ആയി എത്തി കഴിഞ്ഞപ്പോൾ താരത്തിനെ കൂടുതൽ ജനങ്ങൾ മനസിലാക്കി കഴിഞ്ഞു എന്ന് വേണം പറയാൻ.

സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ശബ്ദം ഉണർത്തുന്ന ഒരു സാമൂഹിക പ്രവർത്തക കൂടി ആണ് ഭാഗ്യ ലക്ഷ്മി. ഇപ്പോൾ ബിഗ് ബോസിൽ സീസൺ 3 ൽ കടുത്ത മത്സരം നടക്കുന്നതിന് ഇടയിൽ ആണ് ഭാഗ്യലക്ഷ്മിക്ക് ഞെട്ടൽ ഉണ്ടാക്കുന്ന ആ വാർത്ത എത്തിയത്.

ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവും ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനും ആയിരുന്ന രമേശ് കുമാറിന്റെ വിയോഗ വാർത്ത ആയിരുന്നു അത്.

ബിഗ് ബോസ് വീട്ടിൽ വെച്ചാണ് മരണ വാർത്ത ഭാഗ്യലക്ഷ്മിയോട് പറയുന്നത്. ആദ്യം ഞെട്ടലും തുടർന്ന് താരം പൊട്ടിക്കരയുന്ന കാഴ്ചയുമാണ് ഉണ്ടായത്. തുടർന്ന് മാനസികമായി തളർന്ന ഭാഗ്യലക്ഷ്മിയെ മത്സരാർത്ഥികൾ ചേർന്ന് ആശ്വസിപ്പിക്കുന്നതും കാണാം. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനു മുമ്പ് രമേശിനെ നേരിട്ടുപോയി കണ്ടിരുന്നുവെന്നും രണ്ട് വൃക്കകളും പ്രവർത്തനരഹിതമായ അവസ്ഥയിൽ രോഗാവസ്ഥയിൽ കഴിയുകയായിരുന്നു അദ്ദേഹമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

എല്ലാക്കാര്യങ്ങളും കുട്ടികളെ ഏൽപിച്ചിട്ടുണ്ടെന്നും താനില്ലെങ്കിലും ഒരുകാര്യത്തിനും കുറവുവരുത്താതെ അവർ ചടങ്ങുകൾ നടത്തുമെന്നും നടി പറഞ്ഞു. 1985 ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. 2011 ൽ ഇരുവരും വേർപിരിഞ്ഞു. 2014 ൽ വിവാഹം നിയമപരമായി വേർപെടുത്തി. സച്ചിൻ നിഥിൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇരുവർക്കും.