Malayali Live
Always Online, Always Live

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്; കണ്ണീരോടെ പുറത്തേക്ക്..!!

2,938

മലയാളികൾക്ക് അത്രക്ക് സുപരിചിതം അല്ലാത്ത മുഖങ്ങളിൽ കൂടി ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിക്കുന്നത്. ആകെ ആളുകൾക്ക് കുറച്ചെങ്കിലും പരിചിതമായ മുഖം മണികുട്ടന്റെ മാത്രം ആണെന്ന് പറയേണ്ടി വരും. അതുകൊണ്ട് തന്നെ ഗ്രൂപ്പിസം ഇല്ലാത്ത ഒരു ബിഗ് ബോസ് തന്നെ ആണ് ഇതവണത്തേക്ക്.

എന്നിരുന്നാൽ കൂടിയും ബിഗ് ബോസ് വീട്ടിൽ സേഫ് സോണിൽ ഉള്ളത് മണികുട്ടനും നോബിയും ഒക്കെ തന്നെയാണ്. എന്നാൽ കൃത്യമായി ഗെയിം കളിക്കുന്ന ടിംപാൽ ആണ് രണ്ടാം തവണയും എലിമിനേഷന് വേണ്ടി നോമിനേറ്റ് ചെയ്യപ്പെട്ട ആൾ. ഭാഗ്യ ലക്ഷ്മിയും അനൂപും ഉണ്ട്. എന്നാൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ സജിനയും ഫിറോസും മിഷേലും പുറത്തു നിന്നുള്ള കാര്യങ്ങൾ അകത്തു പറഞ്ഞതോടെ അവർ നോമിനേറ്റ് ചെയ്യാതെ തന്നെ എലിമിനേഷനിൽ ഉണ്ട്.

ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ രണ്ടാം എലിമിനേഷൻ നടന്നിരിക്കുകയാണ്. നടി മിഷേൽ ആണ് ഔട്ട് ആയത്. കൂടുതൽ ആക്റ്റീവ് അല്ലാത്ത താരം എന്നാണ് എല്ലാവരും മിഷേലിനെ കുറിച്ച് പറഞ്ഞത്. ബിഗ് ബോസ്സിൽ ചിരിച്ചുകൊണ്ട് തന്നെ ആണ് മിഷേൽ ഇറങ്ങുന്നത്. എല്ലാവർക്കും ഞാൻ വോട്ട് ചെയ്യാം എന്നും മിഷേൽ പറയുന്നു. ആദ്യ എലിമിനേഷനിൽ പുറത്തേക്ക് പോയത് ലക്ഷ്മി ജയൻ ആയിരുന്നു. ഇത് രണ്ടാം എലിമിനേഷൻ ആണ്. പ്രേക്ഷകർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ആരാണ് പുറത്തേക്ക് എന്ന് തീരുമാനിക്കുന്നത്.