മലയാളികൾക്ക് അത്രക്ക് സുപരിചിതം അല്ലാത്ത മുഖങ്ങളിൽ കൂടി ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിക്കുന്നത്. ആകെ ആളുകൾക്ക് കുറച്ചെങ്കിലും പരിചിതമായ മുഖം മണികുട്ടന്റെ മാത്രം ആണെന്ന് പറയേണ്ടി വരും. അതുകൊണ്ട് തന്നെ ഗ്രൂപ്പിസം ഇല്ലാത്ത ഒരു ബിഗ് ബോസ് തന്നെ ആണ് ഇതവണത്തേക്ക്.
എന്നിരുന്നാൽ കൂടിയും ബിഗ് ബോസ് വീട്ടിൽ സേഫ് സോണിൽ ഉള്ളത് മണികുട്ടനും നോബിയും ഒക്കെ തന്നെയാണ്. എന്നാൽ കൃത്യമായി ഗെയിം കളിക്കുന്ന ടിംപാൽ ആണ് രണ്ടാം തവണയും എലിമിനേഷന് വേണ്ടി നോമിനേറ്റ് ചെയ്യപ്പെട്ട ആൾ. ഭാഗ്യ ലക്ഷ്മിയും അനൂപും ഉണ്ട്. എന്നാൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ സജിനയും ഫിറോസും മിഷേലും പുറത്തു നിന്നുള്ള കാര്യങ്ങൾ അകത്തു പറഞ്ഞതോടെ അവർ നോമിനേറ്റ് ചെയ്യാതെ തന്നെ എലിമിനേഷനിൽ ഉണ്ട്.
ബിഗ് ബോസ് വീട്ടിൽ ആദ്യം എലിമിനേറ്റ് ആയത് ലക്ഷ്മി ജയൻ ആയിരുന്നു. ഒന്നാം വാരത്തിൽ രണ്ടാം എലിമിനേഷനിൽ വെളിയിൽ പോകാൻ സാധ്യതയുള്ളത് മിഷേൽ ആണെന്ന് ബിഗ് ബോസ് ഫാൻസ് പറയുന്നു. കാരണം ഒട്ടും സജീവം അല്ലാത്ത ആൾ ആണ് മിഷേൽ. ഗെയിം ആയാലും അല്ലാതെയും അതികം ആക്റ്റീവ് അല്ലാത്ത ആൾ ആയി മാറിക്കഴിഞ്ഞു മിഷേൽ അതുകൊണ്ടു തന്നെ ബിഗ് ബോസ് ഫാൻസിന് ഇടയിൽ ഒരു സ്ഥാനം നേടാൻ മിഷേലിന് കഴിഞ്ഞില്ല.
അതുപോലെ തന്നെ ആണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും. ലക്ഷ്വറി മത്സരത്തിൽ ഗെയിം കളിയിൽ തകർന്നു പോയ ഭാഗ്യം തനിക്ക് ഇവിടെ നിൽക്കാൻ താല്പര്യമില്ല എന്ന് വ്യക്തമാക്കിയിരുന്നു. അതോടൊപ്പം പലപ്പോഴും പൊട്ടിക്കരയുന്നുണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ സജീവമല്ലാത്ത മറ്റൊരു താരം സൂര്യ ആണ്.
താൻ ഇങ്ങനെ ആണ് തനിക്ക് ഇങ്ങനെ ചെയ്യാനേ കഴിയൂ എന്നും തന്നെ ആരും മനസിലാക്കുന്നില്ല എന്നും സൂര്യ പറയുന്നു. കഴിഞ്ഞ വാരം തടവിൽ കഴിയേണ്ടി വന്നിട്ടുണ്ട് സൂര്യക്കും മിഷേലിനും. എന്തായാലും ഭാഗ്യലക്ഷ്മി, മിഷേൽ, സൂര്യ എന്നിവരിൽ ഒരാൾ ആയിരിക്കും എന്നു കണക്ക് കൂട്ടുന്ന ബിഗ് ബോസ് ആരാധകർ കൂടുതൽ സാധ്യത നൽകുന്നത് മിഷേലിന് തന്നെ ആണ്.