Malayali Live
Always Online, Always Live

ശിവൻ യഥാർത്ഥ ഭാര്യയെ കുറിച്ച് പറഞ്ഞത് കണ്ടോ; ഷഫനയെ കുറിച്ച് സജിന്റെ വാക്കുകൾ ഇങ്ങനെ..!!

5,253

മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മലയാളം സീരിയൽ താരം ആണ് സജിൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ ടിആർപി റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്താണ്. ശിവൻ എന്ന കഥാപാത്രം ആയി ആണ് സജിൻ സീരിയലിൽ എത്തുന്നത്. സജിന്റെ ആദ്യ സീരിയൽ കൂടി ആണ് സാന്ത്വനം.

മലയാളികളുടെ പ്രിയ താരം ഷഫന ആണ് സജിന്റെ ഭാര്യ. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. വീട്ടുകാരുടെ സമ്മതം ഇല്ലാതെ ആയിരുന്നു തന്റെ വിവാഹം. വിവാഹം കഴിഞ്ഞ സമയത്തിൽ നല്ല ടെൻഷൻ ആയിരുന്നു. അതിൽ നിന്നും മാറാൻ ചെയ്തത് യാത്രകൾ ആയിരുന്നു. സജിന്റെ ചേട്ടനും സുഹൃത്തുക്കളും ഒന്നിച്ചായിരുന്നു ആദ്യ യാത്ര. അത് കൊടൈക്കനാൽ ആയിരുന്നു. രണ്ടാം യാത്രയിൽ ഞാനും ഇക്കയും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.

ആരും അറിയപ്പെടാത്ത അതുപോലെ വലിയ തിരക്കുകൾ ഇല്ലാത്ത സ്ഥലത്തേക്ക് ആയിരുന്നു യാത്രകൾ ഏറെയും. സജിൻ ഷഫനയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. തങ്ങളുടെ രണ്ടു പേരുടെയും വിവാഹം ചെറു പ്രായത്തിൽ ആയിരുന്നു. വിവാഹത്തിന് ഷഫനയുടെ വീട്ടിൽ സമ്മതം ഇല്ലായിരുന്നു.

ഇപ്പോൾ പ്രശ്നങ്ങൾ ഒക്കെ മാറിവരുകയാണ്. എന്നാൽ തന്റെ മുഖത്ത് ഉള്ള ചെറിയ മാറ്റം പോലും തന്റെ ഭാര്യ മനസിലാക്കും എന്നാണ് സജിൻ പറയുന്നത്. അതാണ് താനും ഷഫനയും തമ്മിൽ ഉള്ള മനഃപൊരുത്തം എന്നും സജിൻ പറയുന്നു.