Malayali Live
Always Online, Always Live

നടൻ നീരജ് മാധവിന് കുഞ്ഞു പിറന്നു; സന്തോഷത്തിൽ താരം പറഞ്ഞത് ഇങ്ങനെ..!!

5,272

മലയാളത്തിന്റെ പ്രിയ നടൻ നീരജ് മാധവിന് കുഞ്ഞു പിറന്നു. കുട്ടി പിറന്ന വിവരം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആണ് പങ്കു വെച്ചത്. ഡാൻസർ നടൻ എന്നി നിലയിൽ ശ്രദ്ധ നേടിയ താരത്തിന്റെ ആദ്യ ചിത്രം 2013 ൽ പുറത്തിറങ്ങിയ ബഡി ആണ്. എന്നാൽ മോഹൻലാൽ ചിത്രം ദൃശ്യത്തിൽ കൂടി ആണ് നീരജ് കൂടുതൽ ശ്രദ്ധ നേടിയത്.

മെമ്മറീസ് ഒരു ഇന്ത്യൻ പ്രണയകഥ, 1983, അപ്പോത്തിക്കരി, തുടങ്ങിയവ ആണ് താരത്തിന്റെ പ്രധാന ചിത്രങ്ങൾ. പെൺകുട്ടി പിറന്ന വിവരം ഫോട്ടോയിൽ കൂടി ആണ് താരം ആരാധകരെ അറിയിച്ചത്. അതുപോലെ തന്നെ കുഞ്ഞും ഭാര്യ ദീപ്തിയും സുഖം ആയി ഇരിക്കുന്നു എന്നും നീരജ് മാധവ് പറയുന്നു.

2018 ൽ ആയിരുന്നു ഏറെ കാലത്തെ പ്രണയത്തിന് ശേഷം ആയിരുന്നു താരത്തിന്റെ വിവാഹം. നിരവധി ആളുകൾ ആണ് നീരജിന് ആശംസകളുമായി എത്തിയത്. ഡാൻസ് അതോടൊപ്പം അഭിനയവും ഒരുപോലെ കൊണ്ട് പോകുന്ന മലയാളത്തിൽ തിരക്കേറിയ നടൻ കൂടി ആണ് നീരജ് മാധവ്.