Malayali Live
Always Online, Always Live

പിറന്നാൾ പാർട്ടിയിൽ പിറന്നാളുകാരി ഉറങ്ങിപ്പോയ കഥ; വിസ്മയയെ കുറിച്ച് ദുൽഖർ സൽമാൻ..!!

3,250

മലയാളികൾ എന്നും ഇഷ്ടപെടുന്ന താര കുടുംബം ആണ് മോഹൻലാലിന്റേയും അതുപോലെ മമ്മൂട്ടിയുടേയും ഒക്കെ. അവരുടെ വിശേഷങ്ങൾ അറിയാൻ എല്ലാവരും കാത്തിരിക്കാറും ഉണ്ട്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ സഹ സംവിധായകൻ ആയും അതോടൊപ്പം അഭിനേതാവ് ആയും മലയാള സിനിമയിൽ എത്തി.

മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു അഭിനയത്തിൽ കൂടി. ഇപ്പോഴിതാ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയത്തിലേക്ക് അല്ല വന്നത് എങ്കിൽ കൂടിയും കലയുടെ ലോകത്തിൽ തന്നെ ആണ്. മായ ഒരു പുസ്തകം എഴുതി ഇരിക്കുകയാണ്. പ്രണയ ദിനത്തിൽ ആണ് വിസ്മയ എഴുതിയ പുസ്തകം പ്രകാശനം ചെയ്തത്.

ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്നാണ് വിസ്മയ എഴുതിയ പുസ്തകത്തിന്റെ പേര്. ഇപ്പോൾ പുസ്തകം വാങ്ങിയ ദുൽഖർ അതോടൊപ്പം ഒരു കഥ കൂടി പങ്കുവെച്ചു. ഒരു പഴയ കഥ. വിസ്മയയെ കുറിച്ച് ദുൽഖർ സാമൂഹിക മാധ്യമത്തിൽ കുറിച്ച കഥ ഇങ്ങനെ..

” എന്‍റെ ആ പഴയ മനോഹരമായ ഓർമകളിൽ മായയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യമെത്തുന്നത് അവളുടെ ആദ്യ ജന്മദിന രാത്രിയാണ്. ചെന്നെെയിലെ താജ് ഹോട്ടലിൽ വെച്ചായിരുന്നു. മനോഹരമായ ഗോൾഡൻ ഉടുപ്പിൽ സുന്ദരിയായ അവൾക്കായി അവളുടെ അച്ഛനും അമ്മയും മനോഹരമായ പാർട്ടി തന്നെയാണ് ഒരുക്കിയത്‌. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ പിറന്നാളുകാരിയെ കാണാനില്ല.

ഏവരും അന്വോഷിച്ചപ്പോഴാണ് അവളുടെ അമ്മ പിന്നീട് വന്നു പറഞ്ഞു മായ ഉറങ്ങിയെന്ന്. അത്രയും വലിയ പാർട്ടിക്കിടെ ഉറങ്ങി പോയ പിറന്നാളുകാരിയെ ഞാൻ ഓർക്കുന്നുണ്ട്. അവളിന്ന് വളർന്നു തന്‍റേതായ വഴി കണ്ടെത്തി ചെറു പ്രായത്തിൽ തന്നെ ഒരെഴുത്തുകാരി ആയി. പ്രായത്തിനും മുകളിലാണ് അവളുടെ ചിന്തകളും കലയും. അവളുടെ അനുഭവം വളർച്ച എന്നിവയുടെ ഉൾക്കാഴ്ച ഈ പുസ്തകം തരുന്നു. എല്ലാ ആശംസകളും മായ നീ അഭിമാനമാണ്. സ്നേഹത്തോടെ ചാലുചേട്ടൻ.” മറ്റൊരു കാര്യം കൂടി. ഈ പുസ്തകത്തിന്റെ വിജയത്തിന്റെ പാർട്ടി നടക്കുമ്പോൾ എഴുതിയ ആൾ നേരത്തെ ഉറങ്ങരുതെ എന്ന് ഓർമിപ്പിക്കുന്നു.