Malayali Live
Always Online, Always Live

മേലേടത്ത് രുക്മിണി ഇനി മണിമംഗലത്ത് മഹിളാമണി; വാനമ്പാടിക്ക് ശേഷം സ്വന്തം സുജാതയിൽ കൂടി വീണ്ടും പ്രിയ മേനോൻ..!!

2,821

മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയ സീരിയലിൽ ഒന്നാണ് വാനമ്പാടി. സീരിയൽ അവസാനിച്ചിട്ട് ഏറെ നാളുകൾ ആയി എങ്കിൽ കൂടിയും അതിലെ താരങ്ങൾക്ക് എല്ലാം ഇപ്പോഴും ജനപ്രീതി ഉണ്ട് എന്ന് വേണം പറയാൻ. ഗായകനായ മോഹൻ കുമാറിന്റെയും ഇയാൾക്ക് വിവാഹത്തിന് മുന്നേ ഉണ്ടായ പ്രണയത്തിൽ ജനിച്ച മകൾ അനുമോളുടെയും ആത്മബന്ധത്തിന്റെ കഥ ആയിരുന്നു വാനമ്പാടിയിൽ പറഞ്ഞത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീരിയലിൽ പ്രധാന വില്ലത്തിയായ പത്മിനിയുടെ അമ്മയുടെ വേഷത്തിൽ എത്തിയത് മുംബൈ മലയാളി ആയ പ്രിയ മേനോൻ ആയിരുന്നു. വാനമ്പാടിയിൽ രുക്മണിയായി മകൾ പത്മിനി നടത്തുന്ന കൊള്ളരുതായമകൾക്ക് കൂട്ട് നിൽക്കുകയും അനുമോളെ ദ്രോഹിക്കുകയും ചെയ്യുന്ന കഥാപാത്രം ആയിട്ടാണ് പ്രിയ വാനമ്പാടിയിൽ എത്തിയത്. മൂന്ന് മണി ആയിരുന്നു ആദ്യം പ്രിയ മേനോൻ എത്തിയ സീരിയൽ.

അന്ന് മലയാളം പോലും നന്നായി പറയാൻ കഴിയാത്ത താരം ഇന്ന് മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള താരമായി മാറിക്കഴിഞ്ഞു. മൂന്നു മണി സീരിയലിൽ കൂടി ആണ് താരം എത്തിയത് എങ്കിൽ കൂടിയും വാനമ്പാടി സീരിയൽ ആണ് താരത്തിന് വലിയ മൈലേജ് നൽകിയത്. ഒരു സീരിയൽ നടി എന്നതിൽ ഉപരി ഒട്ടേറെ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരം കൂടി ആണ് പ്രിയ. സംവിധായകയായും നർത്തകി ആയും സംഗീതജ്ഞ ആയും അതോടൊപ്പം അദ്ധ്യാപിക , പാചക വിദഗ്ദ്ധ , ജൂവലറി മേക്കോവർ എന്നി മേഖലയിൽ അടക്കം തിളങ്ങി നിൽക്കുന്ന താരം കൂടി ആണ് പ്രിയ.

മലയാളി ആണെങ്കിലും മുംബൈയിൽ ആണ് താരം വരുന്നതും പഠിച്ചതും എല്ലാം. വിദേശത്തു ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയെ വിവാഹം ചെയ്തതോടെ 23 വർഷം വിദേശത്തായിരുന്നു താരം ജീവിച്ചത്. അവിടെ അദ്ധ്യാപിക ആയിരുന്നു പ്രിയ അപ്രതീഷിതമായി ആണ് സീരിയൽ ലോകത്തേക്ക് എത്തുന്നത്.

മൂന്നു മണി എന്ന സീരിയലിൽ തന്റെ വസ്ത്രധാരണം ആണ് താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത് എന്ന് വേണം പറയാൻ. സാരിയിൽ ആണ് കൂടുതൽ എത്തുന്നത് എങ്കിൽ കൂടിയും വ്യത്യസ്ത ഫാഷനുകൾ കൊണ്ട് വരുന്നത് ആണ് പ്രിയയെ വ്യത്യസ്തത ആക്കിയത്.

ഒമാനിൽ നിന്നും അതുപോലെ മുംബൈയിൽ നിന്നും എല്ലാം അഭിനയിക്കാൻ വേണ്ടി മാത്രം ആണ് പ്രിയ കേരളത്തിൽ എത്തുന്നത്. കേരളത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയാണ് പ്രിയ. പട്ടാഭിരാമൻ എന്ന മലയാളം സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന സീരിയലിൽ മണിമംഗലത്ത് മഹിളാമണി അമ്മ എന്ന വേഷത്തിൽ ആണ് താരം എത്തുന്നത്.