Malayali Live
Always Online, Always Live

സാന്ത്വനത്തിനെ കൈവിട്ട് ആരാധകർ; എതിരാളികൾ ഇല്ലാതെ കുടുംബ വിളക്ക്; കിടിലം മുന്നേറ്റവുമായി പാടാത്ത പൈങ്കിളി..!!

3,432

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള ചാനൽ എന്ന പദവി ഏഷ്യാനെറ്റിൽ തന്നെ സുരക്ഷിതമാണ്. അതിനു കാരണം പ്രേക്ഷകർ നെഞ്ചിലേറ്റിയ സീരിയലുകൾ തന്നെ ആണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന അഞ്ചു സീരിയലുകൾ സംപ്രേഷണം ചെയ്യുന്നത് ഏഷ്യാനെറ്റ് ആണ്. ഇപ്പോഴിതാ കഴിഞ്ഞ ആഴ്ചയിലെ റേറ്റിങ്ങിൽ നിന്നും വലിയ വ്യത്യാസം വന്നിരിക്കുകയാണ് ടി ആർ പിയിൽ. പാടാത്ത പൈങ്കിളി ആയിരുന്നു കുറെ കാലം ടി ആർ പിയിൽ ഒന്നാമത്തെത് എങ്കിൽ കുടുംബ വിളക്ക് വന്നതോടെ ആ സ്ഥാനം കുടുംബ വിളക്ക് നേടി കഴിഞ്ഞു.

കഴിഞ്ഞ വാരം രണ്ടാം സ്ഥാനത്തിൽ ഉണ്ടായിരുന്നത് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം ആയിരുന്നു. പാടാത്ത പൈങ്കിളിയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് അമ്മയറിയാതെ എത്തിയിരുന്നു. മൗനരാഗം ആയിരുന്നു അഞ്ചാം സ്ഥാനത്ത്. ഈ വാരം ഒന്നാം സ്ഥാനത്തുള്ളത് കുടുംബ വിളക്ക് ആണ്. ജനുവരി 9 വരെ ഉള്ള റേറ്റിങ് അനുസരിച്ചു 5476 പോയിന്റ് ആണ് മീര വാസുദേവ് നായികയായി എത്തുന്ന കുടുംബ വിളക്കിന് ഉണ്ടായിരുന്നത്. എന്നാൽ 9 തീയതി മുതൽ 15 വരെ ഉള്ള കണക്ക് പ്രകാരം ഇത് 6206 പോയിന്റ് ആണ്. അതുപോലെ തന്നെ കഴിഞ്ഞ വാരത്തെ കണക്ക് പ്രകാരം 4200 പോയിന്റിൽ താഴെ ആയിരുന്ന പാടാത്ത പൈങ്കിളി നാലാം സ്ഥാനത്തു നിന്നും കുതിച്ചു രണ്ടാം സ്ഥാനത്തേക്ക് എത്തി. ജനുവരി 9 മുതൽ 15 വരെ ഉള്ള കണക്ക് പ്രകാരം 5626 പോയിന്റ് ആണ് ഉള്ളത്.

kudumba vilakku

എന്നാൽ കഴിഞ്ഞ വാരം 5072 പോയിന്റ് ഉണ്ടായിരുന്ന സാന്ത്വനത്തിന് ഇപ്പോൾ ഉള്ളത് 5583 പോയിന്റ് ആണ്. വലിയ നേട്ടം നേടാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. നാലാം സ്ഥാനത്തിൽ ഉള്ള അമ്മയറിയാതെ സീരിയലിന് 4863 പോയിന്റ് ആണ് ഉള്ളത്. കഴിഞ്ഞ വാരം ഇത് 4220 ആയിരുന്നു. ഈ വാരം കുടുംബ വിളക്കിനെ സാന്ത്വനം മറികടക്കും എന്നാണ് ആരാധകർ കരുതിയത് എങ്കിൽ കൂടിയും ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നുള്ളത് തന്നെ ആണ് വസ്തുത. കുടുംബ വിളക്കിൽ നായിക ആയി എത്തുന്നത് മീര വാസുദേവ് ആണ്. വമ്പൻ താര നിരയാണ് ഈ സീരിയലിന് ഉള്ളത്. സിദ്ധാർഥ് എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് കെ കെ മേനോൻ ആണ്.

സുമിത്ര എന്ന കഥാപാത്രം ആയി എത്തുന്ന മീരയുടെയും 25 വർഷത്തെ വിവാഹം ഒഴിഞ്ഞു മറ്റൊരുത്തിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്ന സിദ്ധാർത്ഥിന്റെയും കഥയാണ് കുടുംബ വിളക്ക് പറയുന്നത്. വിമർശനങ്ങൾ ഏറെ വാങ്ങി കൂട്ടി എങ്കിൽ കൂടിയും അതെല്ലാം ടി ആർ പി റേറ്റിങ് ആക്കി മാറ്റാൻ കുടുംബ വിളക്ക് ടീമിന് കഴിഞ്ഞു. ശിവന്റെയും അഞ്ജലിയുടെയും മലയാളികൾ നെഞ്ചിലേറ്റിയ സീരിയൽ ആയി മാറിക്കഴിഞ്ഞു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. പാണ്ട്യൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ ഔദ്യോഗിക റീമേക്ക് കൂടി ആണ് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം. ചിപ്പി രഞ്ജിത് ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. കേന്ദ്ര കഥാപാത്രം ആയി എത്തുന്നതും ചിപ്പി തന്നെ ആണ്.

santhwanam

സാധാരണ ഉള്ള കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ആണ് സാന്ത്വനം കഥ പറയുന്നത്. സാന്ത്വനം സീരിയൽ ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആഘോഷവും കളിയും ചിരിയും എല്ലാം നിറഞ്ഞത് ആയി വരുക ആണ്. ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് ആരാധകർ കാത്തിരിക്കുന്നത്. ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉള്ള മറ്റൊരു സീരിയൽ ഇല്ല എന്ന് വേണം പറയാൻ. എന്നാൽ കൂടിയും പ്രേക്ഷകർ കാത്തിരിക്കുന്ന അഞ്ജലി ശിവൻ രംഗങ്ങൾ കുറയുന്നത് തന്നെ ആണ് ടി ആർ പി റേറ്റിങ്ങിൽ വീഴ്ച ഉണ്ടാവാൻ കാരണം. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്.

ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്. 25 വർഷത്തെ ദാമ്പത്യ ജീവിതം മടുത്ത സിദ്ധാർഥ് മറ്റൊരു പെണ്ണിന്റെ തന്റെ കാമുകി ആയി തിരഞ്ഞെടുക്കുകയാണ്. കാമുകിയുടെ വേഷത്തിൽ എത്തുന്നത് സിനിമ അഭിനേതാവ് ആയ ശരണ്യ ആനന്ദ് ആണ്.

kudumba vilakku

സിദ്ധാർത്ഥിന്റെ പ്രണയത്തിന് പിന്തുണ നൽകുന്ന അമ്മ മൂത്ത മകൻ മകൾ എന്നിവർ അടങ്ങുന്ന കുടുംബം. സുമിത്രക്ക് ഒപ്പം ആണ് അമ്മായിയച്ഛനും ഇളയ മകനും. ഇതൊക്കെ തന്നെ കുടുംബ വിളക്ക് എന്ന പരമ്പര വിമർശനത്തിന് പാത്രമാക്കിയതും. 225 എപ്പിസോഡുകൾ എത്തുമ്പോൾ കഥയിൽ വമ്പൻ ട്വിസ്റ്റ് നടന്നത് ഇപ്പോൾ ആണ് എന്നാണ് പറയേണ്ടത്. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ സുമിത്രയിൽ നിന്നും സിദ്ധാർത്ഥിന് വിവാഹ മോചനം ലഭിച്ചിരിക്കുകയാണ്. സിദ്ധാർത്ഥിന്റെയും സുമിത്രയുടെയും മൂത്ത മകൻ അനിരുദ്ധിന്റെ വേഷത്തിൽ എത്തുന്നത് ആനന്ദ് നാരായൺ ആണ്. രണ്ടാം മകൻ പ്രതീഷിന്റെ വേഷത്തിൽ എത്തുന്നത് നൂബിൻ ജോണി ആണ്.

മകൾ ശീതൾ ആയി എത്തുന്നത് അമൃത നായർ ആണ്. അനിരുദ്ധിന്റെ ഭാര്യ അനന്യ ആയി എത്തുന്നത് ആതിര മാധവ് ആണ്. സുമിത്രയുടെ പാവത്താൻ ഇമേജ് മാറി ബോൾഡ് കഥാപാത്രം ആയി മാറിയതോടെ കുടുംബ വിളക്കിൽ ആരാധകർ കൂടിയത്. പാടാത്ത പൈങ്കിളിയിൽ കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് , മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്മണി എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് മനീഷ ആണ്. എന്നാൽ നായകനായി എത്തുന്ന സൂരജ് സൺ ആദ്യമായി അഭിനയിക്കുന്ന പരമ്പര കൂടി ആണ് പാടാത്ത പൈങ്കിളി എന്നാൽ സൂരജിനെ മലയാളികൾക്ക് പ്രത്യേകിച്ച് ടിക്ക് ടോക്ക് പ്രേമികൾക്ക് സുപരിചിതം ആണ്.

Padatha painkili

അർച്ചന സുശീലൻ ആണ് മറ്റൊരു വേഷം സീരിയലിൽ ചെയ്യുന്നത്. ഏഷ്യാനെറ്റിൽ മികച്ച നിലയിലേക്ക് എത്തുന്ന സീരിയൽ ആണ് അമ്മയറിയാതെ. താൻ ജനിച്ചപ്പോൾ തന്നെ ഉപേക്ഷിച്ചു പോയ അമ്മയെ തേടി നടക്കുന്ന അലീനയുടെ കഥ പറയുന്ന സീരിയൽ ആണ് അമ്മയറിയാതെ. അധ്യാപികയാണ് അലീന. ശ്രീതു ആണ് ഈ കഥാപാത്രം ചെയ്യുന്നത്. തമിഴ് നടിയായ താരം ആദ്യമായി മലയാളത്തിൽ എത്തുന്ന സീരിയൽ കൂടി ആണ് അമ്മയറിയാതെ. ഏഷ്യാനെറ്റ് ചാനലിൽ രാത്രി 7.30 ക്കു ആണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്.

വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. സംസാര ശേഷി ഇല്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന പരമ്പര വളരെ പെട്ടന്ന് ആയിരുന്നു പ്രേക്ഷകരെ കയ്യിൽ എടുത്തത്. കല്യാണിയുടെയും കിരണിന്റെയും പ്രണയവും അതിന്റെ രഹവാഹമായ മുഹൂർത്തങ്ങളും നിറഞ്ഞതാണ് സീരിയൽ. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സീരിയൽ ആണെങ്കിൽ കൂടിയും കല്യാണി ആയി എത്തുന്ന ഐശ്വര്യ റംസായിയും അതുപോലെ നാലീഫും അന്യഭാഷാ താരങ്ങൾ ആണ്.

ammayariyathe

ഇരുവരും തന്നിൽ ഉള്ള പ്രണയ മുഹൂർത്തങ്ങൾ ഏറെ മനോഹരം എന്നാണു ആരാധകർ പറയുന്നത്. ഊമയായ കല്യാണിക്ക് സ്വന്തം കുടുംബത്തിൽ യാതൊരു പരിഗണനയും ഇല്ല. ആരും ഒരു വിലയും കല്യാണിക്ക് നൽകുന്നതും ഇല്ല. എന്നാൽ കല്യാണി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെ കിരണിൽ നിന്നും ആണ് കല്യാണിക്ക് സ്നേഹവും കരുതലും എല്ലാം ലഭിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിക്കുന്നത് കല്യാണിയുടെ സഹോദരൻ ആണ്. തുടർന്ന് ഇരുവരും ബന്ധുക്കൾ കൂടി ആകുക ആണ്. ഇവരെ ചുറ്റിപറ്റി ആണ് കഥകൾ മുന്നേറുന്നത്.