സീരിയലുകൾക്ക് എന്നും ആരാധകർ ഏറെ ആണ്. ഏറ്റവും മികച്ച സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ചാനൽ ഏഷ്യാനെറ്റ് ആണെന്ന് പറയാം. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് ആദിത്യൻ തന്നെ സംവിധാനം ചെയ്യുന്ന സാന്ത്വനം എത്തുന്നത്. 2020 സെപ്റ്റംബർ 21 നു ആണ് സീരിയൽ സംപ്രേഷണം ആരംഭിക്കുന്നത്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്. അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്.സീരീയൽ ഹിറ്റായതോടെ ഇതിൽ അഞ്ജലിയെ അവതരിപ്പിക്കുന്ന ഗോപികക്കും ആരാധകർ ഏറെയായി.
ഗോപികയുടെ ഫോട്ടോസും വിഡിയോസുമെല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഗോപികയുടെ അനിയത്തി കീർത്തനയും സീരിയലുകളിൽ അഭിനയിക്കുന്ന ഒരാളാണ്. സാന്ത്വനത്തിൽ ഗോപികയും സജിനും തമ്മിൽ ഉള്ള കോമ്പിനേഷൻ സീനുകൾക്ക് അത്രയേറെ ആരാധകർ ആണ് ഉള്ളത്. ഇപ്പോഴിതാ താരം തന്റെ വിവാഹത്തിന് കുറിച്ച് മനസ് തുറന്നിരിക്കുന്നത്. ഇപ്പോൾ സാന്ത്വനത്തിൽ ആയി ആണ് ഗോപിക തിളങ്ങുന്നത് എങ്കിൽ കൂടിയും ബാലതാരമായി സിനിമയിൽ എത്തിയ താരം ആണ് ഗോപിക.
ബിജു മേനോൻ നായകനായി എത്തിയ ശിവം എന്ന ചിത്രത്തിൽ കൂടി ഗോപിക എത്തുന്നത്. കൂടാതെ മോഹൻലാലിന്റെ മകളുടെ വേഷത്തിൽ ബാലേട്ടൻ എന്ന ചിത്രത്തിലും ഉണ്ട്. മയിലാട്ടം എന്ന ജയറാം ചിത്രത്തിൽ രംഭയുടെ ബാല്യകാലം ചെയ്തതും ഗോപിക ആയിരുന്നു. കോഴിക്കോട് സ്വദേശിനിയായ ഗോപിക അനിൽ ആയുദേവ ഡോക്ടർ കൂടി ആണ്. ഇപ്പോൾ മനോരമക്ക് നൽകിയ അഭിമുഖത്തിൽ ആണ് വിവാഹത്തിന് കുറിച്ച് താരം മനസ്സ് തുറന്നത്. വിവാഹം എന്തായാലും ഉടൻ ഉണ്ടാവില്ല എന്നും ഇപ്പോൾ അഭിനയം മാത്രം ആണ് ഉള്ളൂ എന്ന് ആണ് അഞ്ജലിയായി പരമ്പരയിൽ ഹൃദയങ്ങൾ കീഴടക്കിയ ഗോപിക പറയുന്നു.
വിവാഹം നടക്കുന്നതിന് മുന്നേ തന്നെ ആരധകരെയും പ്രേക്ഷകരെയും അറിയിക്കും എന്ന് ഗോപിക പറയുന്നു. ഗോപികയുടെ അച്ഛൻ അനിൽ ബാങ്ക് ഉദ്യോഗസ്ഥൻ ആണ്. അമ്മ ബീന വീട്ടമായാണ്. കബനി എന്ന സീരിയലിൽ നായിക വേഷം ലഭിച്ചതോടെ അവിടെ നിന്നും ആണ് സാന്ത്വനത്തിൽ അഞ്ജലി ആവാൻ തനിക്ക് അവസരം ലഭിച്ചത് എന്ന് ഗോപിക പറയുന്നു. ഒരു കൂട്ടുകുടുംബത്തിലെ കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. എല്ലാവരും വളരെ സ്വാഭാവികമായ സംഭാഷണങ്ങൾ ആണ് സീരിയലിൽ ചെയ്യുന്നത്.
ഒരു കുടുംബം പോലെ ആണ് എല്ലാവരും അവിടെ താമസിക്കുന്നത് എന്നും നിർമാതാക്കൾ ആയ രഞ്ജിത്തേട്ടനും ചിപ്പി ചേച്ചിയും വളരെ അധികം കരുതൽ നൽകുന്ന ആളുകൾ ആണെന്നും ഗോപിക അനിൽ പറയുന്നു. ഇപ്പോഴിതാ അഞ്ജലി എന്ന കഥാപാത്രം ജനങ്ങൾ ഇത്രയേറെ സ്വീകരിച്ചു എങ്കിൽ അതിനു കാരണം താൻ മാത്രം അല്ല എന്ന് പറയുക ആണ് അഞ്ജലി. അതിനുള്ള കാരണം തനിക്ക് ശബ്ദം നൽകുന്ന പാർവതിയാണ് എന്നാണ് ഗോപിക പറയുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റും തിരുവനന്തപുരം സ്വദേശിയും ആയ പാർവതി പ്രകാശ് ആണ് തനിക്ക് ശബ്ദം നൽകുന്നത്.
അഞ്ജലിയെ പ്രേക്ഷകർ സ്വീകരിച്ചു എങ്കിൽ അതിന്റെ പകുതി ക്രെഡിറ്റ് പാർവതിക്ക് കൂടി ഉള്ളത് ആണ്. സ്റ്റേറ്റ് അവാർഡ് ജേതാവ് കൂടി ആണ് പാർവതി പ്രകാശ്. മലയാളത്തിൽ വമ്പൻ സ്വീകരണം ലഭിക്കുന്നുണ്ട് എങ്കിൽ കൂടിയും സാന്ത്വനം പാണ്ട്യൻ സ്റ്റോർസ് എന്ന തമിഴ് സൂപ്പർ ഹിറ്റ് സീരിയലിന്റെ മലയാളം റീമേക്ക് കൂടി ആണ്.