Malayali Live
Always Online, Always Live

ചുവപ്പിൽ അതിസുന്ദരിയായി മലയാളി മോഡൽ ഹസീ ഖ്യാസി; സൈസ് പ്ലസ് സുന്ദരിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ..!!

18,724

സാമൂഹിക മാധ്യമങ്ങളിൽ ഇന്ന് ഏറ്റവും ട്രെൻഡ് ആയി നിൽക്കുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. മലയാളത്തിലെ സിനിമ സീരിയൽ താരങ്ങൾ അടക്കം ഉള്ളവർ നിവർത്തി ഫോട്ടോസുമായി ദിനം പ്രതി എത്തുന്നുണ്ട് എങ്കിൽ കൂടിയും അവർക്ക് ഒപ്പം തന്നെ ഫോട്ടോസുമായി നിരവധി മോഡലുകളും ഉണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധ നേടിയ മോഡൽ ആണ് ആലപ്പുഴ സ്വദേശി ആയ ഹസീ ക്വാസി.

സൈസ് പ്ലസ് സുന്ദരി കൂടി ആണ് ഹസീ ഇൻസ്റ്റാഗ്രാമിൽ കൂടി ഷെയർ ചെയുന്ന ഓരോ ഫോട്ടോക്കും വമ്പൻ സ്വീകരണം ആണ് ആരാധകർ നൽകുന്നത്. 2018 മുതൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉള്ള താരം 2020 മുതൽ ആണ് അതീവ സുന്ദരി ആയിട്ടുള്ള ഫോട്ടോ ഷൂട്ടുമായി എത്തി തുടങ്ങിയത്. എന്നാൽ ഹസീ എന്ന മോഡലിനെ മലയാളികൾ ഇപ്പോൾ ആണ് അറിയുന്നത് എങ്കിൽ കൂടിയും ഹസീ അതിനൊക്കെ മുന്നേ തന്നെ മലയാളികൾക്ക് മുന്നിൽ പരിചിത ആണെന്ന് വേണം എങ്കിൽ പറയാം.

കാരണം മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടി ആണ് ഹസീ ക്വാസി. എന്ന് നിന്റെ മൊയിദീൻ എന്ന ചിത്രത്തിൽ കാഞ്ചന മാലയായി എത്തിയ പാർവതിക്ക് വേണ്ടി ട്രാക്ക് കൊടുത്തത് ഹസീ ആയിരുന്നു. അതെ സമയം ഏതൊരു താരത്തിന്റെ പോലെയും മോഡലിംഗ് ആയതു കൊണ്ട് തന്നെ ആരാധകർക്ക് ഇടയിൽ നിന്നും മോശം അനുഭവങ്ങൾ താരത്തിനും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഉള്ള മോശം സന്ദേശങ്ങൾ അതെ നാണയത്തിൽ തന്നെ കൃത്യമായ മറുപടികൾ നൽകാറുണ്ട് ഹസീ എന്ന് വേണം പറയാൻ.

എന്തായാലും താരം ഇപ്പോൾ ചുവന്ന ഗൗണിൽ എത്തിയ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയ കീഴടക്കി ഇരിക്കുന്നത്. നേരത്തെ ഓണത്തിന് പട്ടു ചേല ചുറ്റിയുള്ള ഫോട്ടോസും അതോടൊപ്പം ക്രിസ്തുമസ് ഫോട്ടോസും ഏറെ വൈറൽ ആയിരുന്നു. പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സുമേഷ് ദാസ് ആണ്. റീ ടച്ച് ചെയ്തിരിക്കുന്നത് റീനുസ് ബാബു ആണ്.