ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരുന്നു ശ്രീവിദ്യ. പ്രത്യേകതകൾ ഉള്ള സൗന്ദര്യം അതുപോലെ ഏത് വേഷവും അഭിനയിച്ചു ഫലിപ്പിക്കാൻ ഉള്ള കഴിവ് ഒരിക്കൽ പ്രശസ്ത സംവിധായകൻ കെ ജി ജോർജ്ജ് ശ്രീവിദ്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണിത്. കെ ജി ജോർജ് മാത്രമല്ല ദക്ഷിണേന്ത്യൻ സിനിമ ലോകം മുഴുവൻ അംഗീകരിച്ച സൗന്ദര്യം ആയിരുന്നു ശ്രീവിദ്യയുടേത്.
അന്നത്തെ കാലഘട്ടത്തിൽ മറ്റു പല താരങ്ങൾക്കും സൗന്ദര്യം ഉണ്ടായിരുന്നു എങ്കിൽ കൂടിയും അതോടൊപ്പം മികച്ച അഭിനയ തികവും ഉള്ള താരം ആയിരുന്നു ശ്രീവിദ്യ. സൗന്ദര്യം മാത്രമല്ല പ്രണയത്തിന്റെ പരിയായം കൂടി ആയിരുന്നു ശ്രീവിദ്യ. തനിക്ക് ഒരാളോട് തോന്നുന്ന കടുത്ത ആരാധന പ്രണയമായി പ്രകടിപ്പിച്ചിരുന്ന സ്ത്രീത്വത്തിന്റെ സുവിശേഷ മുഖം കൂടി ആയിരുന്നു ശ്രീവിദ്യയെന്നു പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ ഒരിക്കൽ അനുസ്മരിച്ചിട്ടുണ്ട്.
നൃത്തത്തിന്റെയും സംഗീതത്തിന്റെയും ജീവിതത്തിൽ ആയിരുന്നു താരം വളർന്നത്. തന്റെ പതിമൂന്നാം വയസിൽ തമിഴ് സിനിമയിൽ കൂടി ആയിരുന്നു താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. 1969 ൽ എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത ചട്ടമ്പിക്കവല എന്ന ചിത്രത്തിൽ കൂടി ആണ് ശ്രീവിദ്യ മലയാളത്തിൽ എത്തുന്നത്. സത്യന്റെ നായിക ആയിരുന്നു അരങ്ങേറ്റം. ആദാമിന്റെ വാരിയെല്ലിലെ ആലിസ് എന്റെ സൂര്യ പുത്രിയിലെ വസുന്ദരദേവി എന്നിവ ശ്രീവിദ്യ അനശ്വരമാക്കിയ കഥാപാത്രങ്ങൾ ആണ്. എന്നാൽ ശ്രീവിദ്യയുടെ പ്രണയം കമൽ ഹാസനോട് ആയിരുന്നു എന്നാണ് ഇപ്പോഴും ഗോസിപ്പ് കോളങ്ങൾ പറഞ്ഞിരുന്നത്.
സത്യം അത് ആയിരുന്നില്ല എന്നാണ് ജോൺ പോൾ പറയുന്നത്. ശ്രീവിദ്യക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ട് എങ്കിൽ അത് മലയാളത്തിന്റെ പ്രിയ സംവിധായകൻ ഭരതനോട് മാത്രം ആയിരുന്നു എന്ന് ശ്രീവിദ്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ജോൺ പോൾ പറയുന്നു. ഭരതൻ – ശ്രീവിദ്യ പ്രണയത്തെ കുറിച്ച് ജോൺ പോൾ പറയുന്നത് ഇങ്ങനെയാണ്…
ദേഹീദേഹങ്ങളെ ലയിപ്പിച്ചു കൊണ്ട് ശ്രീവിദ്യക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കിൽ അത് ഭരതനോട് മാത്രമായിരുന്നു. ഒരിക്കലും ഒരു ദാമ്പത്യത്തിന്റെ സാഫല്യത്തിലേക്കെത്തുവാനുള്ളതല്ല തങ്ങൾ തമ്മിലുള്ള ആഭിമുഖ്യം എന്നറിഞ്ഞുകൊണ്ട് ഒരുതരത്തിലുമുള്ള ജീവിത വ്യവസ്ഥിതികളിലും തളപ്പെടാതെ പ്രണയത്തിന്റെ ഫലം പ്രണയം മാത്രം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അന്യോന്യം പ്രണയവർഷം ചൊരിഞ്ഞവരായിരുന്നു ഭരതനും ശ്രീവിദ്യയും.
ഭരതന്റെ ജീവിതത്തിലെ പങ്കാളി ലളിതയാണെന്നും ആ കുഞ്ഞുങ്ങൾക്ക് അമ്മ ലളിതയാണെന്നും അവരുടെ ജീവിതത്തിന്റെ ഭദ്രതയാണ് ഭരതന്റെ ഊർജത്തിന്റെ പുറകിലെ സ്രോതസ്സെന്നും ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞിരുന്നതും ശ്രീവിദ്യയാണ്. അതുകൊണ്ടു തന്നെയാണ് ലളിതയും വിദ്യയും ഏറ്റവും നല്ല ചങ്ങാതിമാരായി തീർന്നത്.