Malayali Live
Always Online, Always Live

കാണിക്കാൻ ഉള്ളത് ഇപ്പോൾ കാണിക്കണം; അറുപതോ എഴുപതോ കഴിഞ്ഞാൽ ആര് കാണാൻ ആണ്; ഇനിയ..!!

5,780

മലയാളം തമിഴ് കന്നട തെലുഗ് എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഇനിയ. മമ്മൂട്ടി ചിത്രങ്ങളായ മാമാങ്കം പരോൾ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സൗത്ത് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് ഇനിയ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആകാറുണ്ട്.

കൂട്ടിലേക്ക് എന്ന ടെലിഫിലിമിൽ കൂടി നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാലതാരമായി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് ഇനിയ. 2005 ൽ മിസ് ട്രാവൻകൂർ ജേതാവ് കൂടി ആയ ഇനിയ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയ ശേഷം ആണ് റൈൻ റൈൻ കം എഗൈൻ എന്ന ജയരാജ് ചിത്രത്തിൽ കൂടി സിനിമ ലോകത്തേക്ക് എത്തുന്നത്..

ബിജു മേനോന് ഒപ്പം അഭിനയിച്ച സ്വർണ്ണം കടുവയിലെ വേഷം ഒക്കെ ശ്രദ്ധ നേടിയത് ആണ്. അഭിനയം ആണ് താരം കൂടുതൽ തിളങ്ങിയത് എങ്കിൽ കൂടിയും ഇപ്പോൾ എല്ലാ താരങ്ങളെ പോലെയും മോഡലിങ്ങിൽ കൂടി ഇനിയ ശ്രദ്ധ നേടുകയാണ്. വൈറൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തിയ ഇനിയ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ ഗ്ലാമർ പരിവേഷങ്ങളെ കുറിച്ച് പറഞ്ഞത്.

ഗ്ലാമർ ലുക്ക് ഉണ്ടെന്നു തനിക്ക് അറിയാം എന്ന് പറയുന്ന ഇനിയ തന്റെ യൗവ്വന കാലത്തിൽ ഗ്ലാമർ ആയാൽ അല്ലെ ആരെങ്കിലും കാണുക ഉള്ളൂ എന്ന് പറയുന്നു. താൻ തന്റെ 60 – 70 വയസിൽ എത്തുമ്പോൾ ഗ്ലാമർ ആയാൽ ആരേലും കാണുമോ എന്നും ഇനിയ ചോദിക്കുന്നു.