Malayali Live
Always Online, Always Live

അയാളുടെ നായികായാൽ കരിയർ നശിക്കും; ജഗദീഷിന്റെ നായികയായപ്പോൾ തനിക്ക് നേരിടേണ്ടി വന്നത്; ഉർവശി പറയുന്നു..!!

3,393

മലയാളത്തിലെ ലേഡി മോഹൻലാൽ എന്ന വിശേഷണം ഏറ്റവും അനുയോജ്യമായ താരം ആണ് ഉർവശി. ചെയ്യുന്ന വേഷം ഏത് ആയാലും ഗംഭീരം ആക്കുന്ന അഭിനയത്രി. മികച്ച കോമഡി താരം ആയും നായികയായും സഹ നടിയായും എല്ലാം തിളങ്ങിയ താരം ആണ് ഉർവശി. സൂര്യയുടെ അമ്മയായി സൂരരെ പോട്രൂ എന്ന ചിത്രത്തിൽ കൂടി ഉർവശി നേടിയ കയ്യടി വളരെ വലുത് ആയിരുന്നു. അത്രേമേൽ മികച്ച അഭിനയം ആയിരുന്നു താരത്തിന്റേത്.

മലയാളത്തിലും തമിഴിലും കൂടാതെ കന്നടയിലും തെലുങ്കിലും കൂടി അഭിനയിച്ചിട്ടുണ്ട് ഉർവശി. 1980 – 90 കാലഘട്ടത്തിൽ അഭിനയത്തിൽ നായികാ നിരയിൽ എതിരാളികൾ ഇല്ലാത്ത താരം കൂടി ആണ് ഉർവശി. 1980 ൽ അഭിനയിച്ചു തുടങ്ങിയ ഉർവശിയുടെ ആദ്യ സിനിമ കെ. ഭാഗ്യരാജ് സം‌വിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. 1995 ലെ കഴകം എന്ന സിനിമയിൽ അഭിനയിച്ചതിനു ഉർവശിക്ക് അവാർഡും ലഭിച്ചു. 2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ മനോജ് കെ. ജയനുമായി വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു.

2008 ൽ വിവാഹ മോചിതയായ ഉർവശി 2014 ൽ വീണ്ടും വിവാഹിതയായി. ജീവിതത്തിലും സിനിമ ലോകത്തിലും ഉയർച്ച താഴ്ചകൾ നേടേണ്ടി വന്നിട്ടുണ്ട് ഉർവശിക്ക്. മലയാളത്തിൽ നായകൻ ആയും കൊമേഡിയൻ ഒക്കെ ആയി തിളങ്ങിയ ജഗദീഷിന്റെ നായിക ആയി എത്തിയപ്പോൾ തനിക്ക് അപമാനം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് ഉർവശി പറയുന്നു. കാരണം മോഹൻലാൽ , മമ്മൂട്ടി , ജയറാം തുടങ്ങി സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന സമയത്തു തന്നെ ആയിരുന്നു രണ്ടാം നിര നായകൻ ആയിരുന്നു ജഗദീഷിന്റെ നായിക ആകാനുള്ള സാഹസം ഉർവശി കാണിച്ചത്.

താൻ നായികയായി തിളങ്ങി നിന്നകാലം അന്ന് രണ്ടാം നിരക്കാരനായ ജഗദീഷിന് ഒപ്പം സിനിമ ചെയ്തതിന്റ് ഓർമ്മകൾ പങ്കുവെക്കുകയാണ് ഉർവ്വശി. ഒരുകാലത്ത് സൂപ്പർസ്റ്റാർ സിനിമകൾ അടക്കി ഭരിച്ചിരുന്ന മലയാളസിനിമയിൽ തികച്ചും ലളിതവും എന്നാൽ കുടുംബത്തിനോട് അടുത്ത് നിൽക്കുന്നതുമായ നായക ചിത്രങ്ങൾ ചെയ്ത് വിജയിപ്പിച്ച താരമാണ് ജഗദീഷ്. കൊമേഡിയൻ മാത്രമല്ല താൻ ഒരു നല്ല നായക നടൻ കൂടിയാണെന്ന് ജഗതീഷ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ മോഹൻലാലും മമ്മൂട്ടിയും സൂപ്പർസ്റ്റാറുകളായി തിളങ്ങിനിൽക്കുന്ന സമയത്ത് തന്നെജഗദീഷ് ചിത്രങ്ങളിൽ കൂടുതലും നായികയായി അഭിനയിച്ചത് ഉർവശി ആയിരുന്നു.

ഇപ്പോഴിതാ ആ കാലത്ത് ജഗദീഷിന് ഒപ്പം സിനിമ ചെയ്യുരുതെന്ന് തന്നെ പലരും വിലക്കിയിരുന്നെന്നു തുറന്ന് പറയുകയാണ് ഉർവശി. മോഹൻലാലിനും മമ്മുട്ടിക്കും സുരേഷ്‌ ഗോപിക്കും ഒപ്പം അഭിനയിച്ച താൻ ജഗദീഷിന്റെ നായികയാവുന്നതിൽ പലർക്കും എതിർപ്പുണ്ടായിരുന്നു. ജഗദീഷിന്റെ നായികയായി അഭിനയിച്ചതുകൊണ്ട് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഊർവ്വശി പറയുന്നു.

ജഗദീഷിന് ആദ്യമൊക്കെ നായകനായി അഭിനയിക്കാൻ മടിയായിരുന്നു എന്നാൽ ഞാനാണ് ജഗദീഷിന് ധൈര്യം നൽകിയതെന്നും ഊർവ്വശി പറയുന്നു. അതേ സമയം ആ ജഗദീഷ് ചിത്രങ്ങൾ പലതും കുറഞ്ഞ ചിലവിൽ ഒരുക്കിയവയും സാമ്പത്തിക നേട്ടം കൈവരിച്ചവയും ആയിരുന്നു. ജഗദീഷ് സിദ്ധീഖ് അശോകൻ കൂട്ടുകെട്ടിൽ ധാരളം സിനിമകൾ 90 കളിൽ ഇറങ്ങിയിരുന്നു.